You are Here : Home / USA News

ഫാമിലി കോൺഫറൻസ്; ഗായകൻ ബിനോയ് ചാക്കോ റാഫിളിൽ പങ്കാളിയായി

Text Size  

Story Dated: Sunday, June 17, 2018 02:22 hrs EDT

ടിക്കറ്റ് വിതരണം ഉയരങ്ങളിൽ എത്തി നിൽക്കുന്നതായി ഫിനാ‍സ് കമ്മിറ്റി ചെയർ എബി കുര്യാക്കോസ് അറിയിച്ചു. കമ്മിറ്റി അംഗങ്ങളുടെ നിരന്തരമായ പ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണ് നേട്ടത്തിൽ എത്തുവാൻ സാധിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭദ്രാസനത്തിലെ ഇടവകാംഗങ്ങളുടെ പങ്കാളിത്തം കോൺഫറൻസിന് ശക്തി പകരുന്നുവെന്ന് എടുത്തു പറഞ്ഞു. റാഫിളിന്റെ നറുക്കെടുപ്പ് ജൂലൈ 20 ന് കോൺഫറൻസിൽ നടക്കും. കോൺഫറൻസിൽ പങ്കെടുക്കുന്ന അംഗങ്ങൾ അവരവരുടെ ടിക്കറ്റുകൾ കൈവശം കൊണ്ടുവരേണ്ടതാണെന്ന് കമ്മിറ്റി അറിച്ചു.

സുവനീറിന്റെ പ്രിന്റിങ് അവസാന ഘട്ടത്തിലാണെന്ന് ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു അറിയിച്ചു. റാഫിളിനു വേണ്ട സഹായങ്ങൾ ചെയ്യുകയും ഗ്രാന്റ് സ്പോൺസർമാർ ആകുകയും ചെയ്തവർക്കുമുള്ള നന്ദി കമ്മിറ്റി അറിയിച്ചു. റാഫിളിനെപ്പറ്റി അറിയാൻ: എബി കുര്യാക്കോസ് : 845 380 2690

ഇടവക സന്ദർശനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ജൂൺ 17 ന് സാറ്റൻഐലന്റ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക സന്ദർശിയ്ക്കുന്നതാണെന്ന് കോഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ അറിയിച്ചു.

By: രാജൻ വാഴപ്പള്ളിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.