You are Here : Home / USA News

സമാധാന നോബൽ: ട്രംപിന്റെ പേര് വീണ്ടും നിർദ്ദേശിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, June 15, 2018 11:51 hrs UTC

വാഷിങ്ടൻ ∙ നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോഗ് ഉനുമായി ട്രംപ് നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയും ഉത്തര കൊറിയയെ പൂർണ്ണമായും നിരായുധീകരിക്കുന്നതിന് ട്രംപ് വഹിച്ച പങ്കും കണക്കിലെടുത്തു സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് അമേരിക്കൻ പ്രസിഡന്റിന്റെ പേര് നിർദ്ദേശിക്കാൻ നോർവീജിയൻ ലോ മേകേഴ്സ് തീരുമാനിച്ചു.

പോപ്പുലിസ്റ്റ് പ്രോഗ്രസ് പാർട്ടി നേതാക്കളാണ് ഈ നാമനിർദേശത്തിനു പുറകിൽ പ്രവർത്തിച്ചത്. നോർത്ത് കൊറിയയും സൗത്ത് കൊറിയയും തമ്മിൽ നിലനിന്നിരുന്ന സംഘർഷം പൂർണ്ണമായും അവസാനിപ്പിക്കുന്നതിനു ട്രംപ് നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും ഇവർ അഭിപ്രായപ്പെട്ടു.

അമേരിക്കൻ ലൊ മേക്കേഴ്സ് നൊേബൽ കമ്മിറ്റിക്ക് ഇതേ ആവശ്യം ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. നോർവേയിലാണ് ഇതു സംബന്ധിച്ച് അവസാന തീരുമാനം എടുക്കുക എന്നതുകൊണ്ടു തന്നെ നോർവീജിയൻ ലോ മേകേഴ്സിന്റെ തീരുമാനം നിർണ്ണായകമാണ്. ട്രംപ് നൊേബൽ പ്രൈസിന് യോഗ്യനാണെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റും അഭിപ്രായപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.