You are Here : Home / USA News

ടി 10 ക്രിക്കറ്റ് ഹങ്കാമ 2018 ജൂണ്‍ 16ന് സ്പ്രിങ്ങ് വാലിയില്‍.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, June 14, 2018 04:33 hrs UTC

ന്യൂ യോർക്ക് : റോക്‌ലാന്‍ഡ് സെയിന്റ് മേരീസ് ക്രിക്കറ്റ് ടീം ഫൊക്കാനയുടെ സഹകരണത്തോടെ ജൂണ്‍ 16 ശനിയാഴ്ച്ച T 10 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടി 10 ക്രിക്കറ്റ് ഹങ്കാമ 2018 എന്ന പേരില്‍ സ്പ്രിങ് വാലി പാര്‍ക്കില്‍ വച്ച് നടത്തുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 1000 ഡോളറും റണ്ണര്‍ അപ്പിന് 500 ഡോളറും കാഷ് പ്രൈസ് നല്‍കുന്നതാണ്. മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരിസ് പുരസ്കരങ്ങളും നല്‍കുന്നുണ്ട്. ജൂണ്‍ 16 നു മഴ മൂലം കളി മുടങ്ങിയാല്‍ 17 ഞായറാഴ്ചയാണ് പകരം കളി നടത്തുക.200 ഡോളര്‍ ആണ് റെജിസ്‌ട്രേഷന്‍ ഫീസ്.

ഓരോ ടീമും 10 ഓവര്‍ വീതം കളിക്കുന്ന മത്സരത്തില്‍ 8 കളിക്കാര്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. ടെന്നീസ് ബോള്‍ ഉപയോഗിച്ച് കളിക്കുന്ന മത്സരത്തില്‍ മൊത്തം 8 ടീമുകളാണ് മാറ്റുരക്കുന്നത്. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍.

ക്രിക്കറ്റിനോടുള്ള പുതുതലമുറയുടെ താല്‍പര്യം അമേരിക്കയിലും വളര്‍ത്തികൊണ്ട് വരുവാൻ ഫൊക്കാന ശ്രമിക്കുകയാണ്. നമ്മുടെ യുവാക്കളുടെ അഭിരുചിക്ക് അനുസരിച്ചു കലകളെയും കളികളെയും പ്രോത്സാഹിപ്പിക്കാൻ ഫൊക്കാന എന്നും ശ്രമിക്കാറുണ്ട്. യുവാക്കളുടെ ഇടയിൽ ക്രിക്കറ്റ് പ്രിയങ്കരമായ ഗെയിം ആയി മാറികൊണ്ടിരിക്കുന്നു , ചെറുതുംവലുതുമായ ക്രിക്കറ്റ് മത്സരങ്ങളൾ അനുദിനം അമേരിക്കയില്‍ വളര്‍ന്നുവരുന്നത് തന്നെ ഇതിന് തെളിവാണ്.

വാശിയേറിയ ടൂര്ണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കുടുത്താല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് ജോര്‍ജ് :5182483613 , മനോജ് ജോണ്‍ :9178419043
ജോ അലക്‌സാണ്ടര്‍ : 8453008473 , ജ്യോതിഷ് ജേക്കബ് :8456414521
തമ്പി ചാക്കോ :6103282950 , ഫിലിപ്പോസ് ഫിലിപ്പ് : 8456452062,ഷാജി വര്ഗീസ് :8628124371
പോള്‍ കറുകപ്പള്ളില്‍ :8455535671 , മാധവന്‍ നായര്‍ : 7327817355

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.