You are Here : Home / USA News

ഫോമ: ഉജ്വല വ്യക്തിത്വങ്ങള്‍, റെക്കോര്‍ഡ് ജനപങ്കാളിത്തം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 10, 2018 03:54 hrs UTC

ഷിക്കാഗോ∙ ഫോമ കണ്‍വന്‍ഷന്‍ വര്‍ണ്ണാഭമാക്കാന്‍ അണിയറയില്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളത്തിന്റേയും വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ടിന്റേയും നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാഷനല്‍ കോഓര്‍ഡിനേറ്റര്‍മാരായ ജോണ്‍ പാട്ടപതി, സണ്ണി ഏബ്രഹാം, ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍, സുരേഷ് രാമകൃഷ്ണന്‍, പ്രിന്‍സ് നെച്ചിക്കാട്ട്, ജോഫ്രിന്‍ ജോസ്, ജയിംസ് ഇല്ലിക്കല്‍, രാജന്‍ തലവടി എന്നിവരും മറ്റു കമ്മിറ്റി ചെയര്‍മാന്‍മാരും, കോ- ചെയര്‍മാന്‍മാരും മലയാളി സമൂഹത്തിനെ ജൂണ്‍ 21-ന് വ്യാഴാഴ്ച സ്കാംബര്‍ഗ് കണ്‍വന്‍ഷന്‍ സെന്ററില്‍ വരവേല്‍ക്കാന്‍ നിറഞ്ഞ സംതൃപ്തിയോടെ നിലകൊള്ളുന്നു.

ആയിരങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രയോടുകൂടി ആരംഭം കുറിക്കുന്ന കണ്‍വന്‍ഷന്‍ തികച്ചും വേറിട്ട അനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. ഈ മലയാളി മാമാങ്കത്തിലേക്ക് നിങ്ങളേവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.