You are Here : Home / USA News

കോട്ടയം അസോസിയേഷനു പുതിയ ഭരണസമിതി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 09, 2018 07:48 hrs EDT

ഫിലാഡല്‍ഫിയ: കേരളത്തിന്റെ അക്ഷരനഗരിയില്‍ നിന്നും അമേരിക്കയിലെ സാഹോദര്യനഗരിയായ ഫിലാഡല്‍ഫിയായില്‍ വന്നു ഉപജീവനംനടത്തിവരുന്ന കോട്ടയം സ്വദേശികളുടെ ജീവകാരുണ്യ സംഘടനയായ കോട്ടയംഅസോസിയേഷന്റെ ആനുവല്‍ ജനറല്‍ ബോഡിമീറ്റിംഗ് 2018 മേയ് 6നു ഫിലാഡല്‍ഫിയയിലുള്ള സൈക്ക റെസ്‌റ്റോറന്റില്‍ വച്ച് നടക്കുകയുണ്ടായി. പ്രസിഡന്റ് ബെന്നി കൊട്ടാരത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയയോഗം കഴിഞ്ഞരണ്ടുവര്‍ഷങ്ങളിലെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയും മികച്ചനിലവാരം പുലര്‍ത്തിയ പ്രോഗ്രാമുകള്‍ വിജയകരമായിസംഘടിപ്പിക്കുവാന്‍ പിന്തുണനല്‍കി സഹായിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദിരേഖപ്പെടുത്തുകയുംചെയ്തു. അസോസിയേഷന്‍ നേതൃത്വംനല്‍കിയ പ്രോഗ്രാമുകള്‍ എല്ലാം വന്‍ വിജയമാക്കുന്നതില്‍ നേതൃത്വം നല്‍കിയ പ്രസിഡന്റ് ബെന്നി കൊട്ടാരത്തിലിനെയു ംമറ്റുഭാരവാഹികളെയും യോഗം അഭിനന്ദിച്ചു.

 

 

തുടര്‍ന്ന് ബെന്നി കൊട്ടാരത്തിലിന്റെ മേല്‍നോട്ടത്തില്‍ 2018 - 2019 വര്ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു, ജോബി ജോര്‍ജ് (പ്രസിഡന്റ്), ജെയിംസ് അന്ത്രയോസ് (വൈസ് പ്രസിഡന്റ്), സാജന്‍ വര്ഗീസ് (ജനറല്‍ സെക്രട്ടറി), ജോസഫ് മാണി (സെക്രട്ടറി), ജോണ്‍ പിവര്‍ക്കി (ട്രെഷറര്‍), കുര്യന്‍ രാജന്‍ (ജോയിന്റ ്ട്രഷറര്‍), ജീമോന്‍ ജോര്‍ജ് (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ബെന്നി കൊട്ടാരത്തില്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), സാബു ജേക്കബ് (പബ്ലിക് റിലേഷന്‍സ്), ജോണ്‍ മാത്യു, മാത്യുപാറക്കല്‍, സണ്ണി കിഴക്കേമുറി (പിക്‌നിക് കോര്‍ഡിനേറ്റേഴ്‌സ്), എബ്രഹാം ജോസഫ്, വര്‍ക്കിപൈലോ, മാത്യു ഐപ്, വറുഗീസ് വറുഗീസ്, ജോഷി കുര്യാക്കോസ്, ജേക്കബ് തോമസ്, രാജു കുരുവിള, സരിന്‍ കുരുവിള, റോണി വര്‍ഗീസ്, സാബു പാമ്പാടി (കമ്മിറ്റി മെമ്പേഴ്‌സ്). മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ ജോബി ജോര്‍ജ് ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം മുഖ്യധാരാസംഘടനകളിലും പ്രവര്‍ത്തിക്കുന്നു. ഫിലാഡല്‍ഫിയ പോലീസ്കമ്മീഷണറുടെ ഏഷ്യന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് യു.എസ്.എ ഡയറക്ടര്‍, ഐ.എന്‍.ഓ.സി കേരളചാപ്റ്റര്‍ ദേശീയപ്രസിഡന്റ്, ഐ.എന്‍.ഓ.സി യൂ.എസ്.എ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, െ്രെടസ്‌റ്റേറ്റ് കേരള ഫോറം അവാര്‍ഡ് കമ്മിറ്റിചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കോട്ടയം അസോസിയേഷന്റെആരംഭകാലംമുതല്‍ സജീവമായിപ്രവര്‍ത്തിക്കുന്ന ജോബി പ്രഡിഡന്റ്, ജനറല്‍ സെക്രട്ടറി, ബാങ്ക്വറ്റ്കണ്‍വീനര്‍ തുടങ്ങി വിവിധനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

മലങ്കര ആര്‍ച് ഡയോസിസ് ജോയിന്റ് ട്രഷറര്‍, കൗണ്‍സില്‍ മെമ്പര്‍, സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചതിനൊപ്പം സംഘടനകളുടെ സംഘടനയായ െ്രെടസ്‌റ്റേറ്റ് കേരളംഫോറം ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍, ഇന്ത്യ പ്രസ്ക്ലബ് ഓഫ്‌നോര്‍ത്ത് അമേരിക്ക വൈസ ്പ്രസിഡന്റ്,ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ്എന്നീനിലകളിലും സേവനംഅനുഷ്ഠിച്ചിട്ടുണ്ട്. ആകമാന സുറിയാനി സഭയുടെ കമാന്‍ഡര്‍ പദവി, യൂഎസ് കോണ്‍ഗ്രസ്സിന്റെ കണ്‍ഗ്രഷണല്‍ അവാര്‍ഡ്, പെന്‍സില്‍വാനിയ ഹൗസ് ഓഫ് റെപ്രെസെന്റേറ്റീവിന്റെ പ്രത്യേക അവാര്‍ഡ്, ഫിലാഡല്‍ഫിയ മേയറുടെ സാമൂഹ്യസേവനത്തിനുള്ള അവാര്‍ഡ്, ഫിലാഡല്‍ഫിയ പോലീസ് കമ്മീഷണറുടെ സാമൂഹ്യസേവനത്തിനുള്ള അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ ്‌കോട്ടയം അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിഎന്നീനിലകളിലും െ്രെടസ്‌റ്റേറ്റ് കേരള ഫോറം ഐ.എന്‍.ഓ.സി തുടങ്ങിയസംഘടനകളില്‍ വിവിധസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷറര്‍ ജോണ്‍ പി. വര്‍ക്കി ഫിലഡല്‍ഫിയാ സെന്റ്പീറ്റേഴ്‌സ് കത്തീഡ്രല്‍ കമ്മിറ്റി മെമ്പര്‍, കോട്ടയം അസോസിയേഷന്‍ ട്രെഷറര്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും െ്രെടസ്‌റ്റേറ്റ് കേരള ഫോറത്തില്‍ വിവിധചുമതലകള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകളായി ചാരിറ്റിപ്രവര്‍ത്തനം മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം അസോസിയേഷന്‍ വളരെയേറെ ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ കേരളത്തിലെ ദുരിദമനുഭവിക്കുന്ന ആളുകള്‍ക്കായി ചെയ്തുവരുന്നു.

 

കഴിഞ്ഞവര്‍ഷം മുതല്‍ അമേരിക്കയിലും ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ഹൂസ്റ്റണിലുണ്ടായ ഹാര്‍വിദുരിത ബാധിതര്‍ക്കുധനസഹായം നല്‍കുന്നതിനും നോറിസ് ടൗണ്‍, പെന്‍സില്‍വാനിയായിലുള്ള സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിക്ക് താങ്ക്‌സ്ഗിവിംഗ് ഡേ ചാരിറ്റി ഡിന്നര്‍ നല്‍കുവാനു ംസാധിച്ചു. വരുംവര്‍ഷങ്ങളിലും കേരളത്തിലും അമേരിക്കയിലും ഒരുപോലെ ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ നടത്തുവാനാണു തീരുമാനമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 16 ശനിയാഴ്ച 10 മണി മുതല്‍ ലാങ്‌ഹോണിലുള്ള കോര്‍ക്രീക്ക് പാര്‍ക്ക് പവലിയന്‍ 4ല്‍വച്ചു നടക്കുന്നകോട്ടയം അസോസിയേഷന്റെ ആനുവല്‍ പിക്‌നികിലേക്കു എല്ലാകോട്ടയം നിവാസികളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സാബു ജേക്കബ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More