You are Here : Home / USA News

ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ പ്രായോഗികമല്ല: ബിജു ഉമ്മന്‍

Text Size  

Story Dated: Saturday, June 09, 2018 07:40 hrs EDT

ഫോമ എന്ന ദേശിയ സംഘടനയുടെ ദിശബോധം നഷ്ട്ടപ്പെട്ടു പോയ പോലെ ആണ് ഇപ്പോള്‍. ഫോമ ഒരിക്കലും ഒരു കണ്‍വെന്‍ഷന്‍ സംഘടന ആയി മാറില്ല എന്നായിരുന്നു ഇത് രൂപീകരിച്ച വേളയില്‍ ഏവരും ചേര്‍ന്ന് ദൃഢ പ്രതിജ്ഞ എടുത്തത്. അതില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ ഇത് ഒരു കണ്‍വെന്‍ഷന്‍ സംഘടനയുടെ നിലവാരത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ വിമന്‍സ് ഫോറം ചെയ്ത ചാരിറ്റി ആയിരുന്നു ഈ ഭരണ സമിതിയുടെ ഒരു ഹൈലൈറ്. കഴിഞ്ഞ ഫോമ ഭരണ സമിതി ഞഇഇ പ്രോജക്റ്റുമായി മുമ്പിട്ടു വന്നപ്പോള്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് ഞങ്ങള്‍ അന്ന് ഒരു വാക്ക് കൊടുത്തിരുന്നു. എമ്പയര്‍ റീജിയന്‍ ആവും ഏറ്റവും അധികം പണം സ്വരൂപിച്ചു കൊടുക്കുക എന്ന്. അന്ന് കൊടുത്ത വാക്ക് പാലിക്കുകവാണ് സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്. വാര്‍ത്താ മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന ന്യൂ യോര്‍ക്ക് എമ്പയര്‍ റീജിയനില്‍ കഴിഞ്ഞ 35 വര്‍ഷമായി താമസിക്കുന്ന വ്യക്തി ആണ് ഞാന്‍. കഴിഞ്ഞ കാലയളവില്‍ (2014 2016 ) ന്യൂ യോര്‍ക്ക് റീജിയന്‍ ഞഢജ ആയിരുന്നു.

 

അതിന് മുമ്പ് 2 തവണ എമ്പയര്‍ റീജിയന്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മിഡ് ഹഡ്‌സണ്‍ മലയാളി അസോസിയേഷന്‍ ഇപ്പോഴത്തെ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു . ഇത് ആറാം തവണ ആണ് ഈ സംഘടന എന്നെ ഈ ചുമതല ഏല്‍പ്പിക്കുന്നത്. ഇപ്പോള്‍ ഇലക്ഷന്‍ ആണ് താരം. ഇലക്ഷന്‍ കളിക്കാന്‍ വേണ്ടി മാത്രം ഫോമായില്‍ വരുന്ന ആളുകളുമുണ്ട്. അതിന് വേണ്ടി പേപ്പര്‍ സംഘടനകള്‍ ഉണ്ടാക്കുന്നു. വര്‍ഷത്തില്‍ ഒരു പരുപാടി പോലും ഉണ്ടാവില്ല എങ്കിലും ഫോമാ ഇലക്ഷന്‍ വരുമ്പോള്‍ പേപ്പര്‍ സംഘടനയുടെ നേതാക്കള്‍ ആണ് കളിക്കാരായി മാറുന്നത്. ഇത് ഫോമക്ക് ഒരു ശാപം തന്നെ ആണ്. പല പദവികളും പേപ്പര്‍ സംഘടന നേതാക്കള്‍ വീതം വെച്ച് എടുക്കുന്നു. അര്‍ഹത ഇല്ലാത്ത അംഗീകാരം കിട്ടുമ്പോള്‍ ഉണ്ടാവുന്ന ഹുങ്ക് ആണ് പിന്നീട്. രാഷ്ടീയം കളിക്കാന്‍ വേറെ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ന്യൂ യോര്‍ക്കില്‍ ഇത് പോലെ കുറെ പേപ്പര്‍ സംഘടനകള്‍ നാള്‍ക്ക് നാള്‍ കൂണ്‍ പോലെ മുളച്ചു വരുന്നു. ഈ വഴി സംഘടനയില്‍ കടന്ന് കയറുന്നവര്‍ പിന്നീട് തല തൊട്ടപ്പന്മാരായി മാറുന്നു. ഇത് ശരി അല്ല. എല്ലാ സിറ്റികള്‍ ക്കും, എല്ലാ റീജിയനുകള്‍ക്കും, എല്ലാ സംഘടനകള്‍ക്കും ഫോമയില്‍ തുല്യ പ്രാധാന്യം ഉണ്ടാവണം. ബലഹീനമായ റീജിയനുകളെ പരിഹസിക്കുന്ന രീതി അവസാനിക്കേണ്ട കാലം അതിക്രമിച്ചു.

 

ഫോമയുടെ ഭരണത്തില്‍, അത് ഏത് ഭാരവാഹി ആണെങ്കിലും ശരി, അവരാരും ഭരണഘടനക്ക് അതീതരല്ല. സ്വന്തം സ്വകാര്യത്തിന് അനുസൃതമായി ഭരണ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. സംഘടനയില്‍ മതേതരത്വം നിലനിര്‍ത്തണം. ജാതി മതി വര്‍ണ്ണ വ്യത്യാസങ്ങള്‍ ഫോമയില്‍ കൊണ്ട് വരരുത്. ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ 'ചട്ടുകം' ആയി മാറരുത് ഈ സംഘടന. ഇവിടെ ഒരു വ്യക്തികളുടെ കഴിവായിരിക്കണം മാനദണ്ഡമായി വരേണ്ടത്. അല്ലാതെ അയാള്‍ ഏതു ആരാധനാലയത്തില്‍ പോവുന്ന എന്നതല്ല. ഐക്യം ഇല്ലാത്ത അവസ്ഥ ആണ് ഇപ്പോള്‍ ന്യൂ യോര്‍ക്കില്‍ നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് എമ്പയര്‍ റീജിയനില്‍ പാളയത്തില്‍ പട ആണ്. ഈ ഒരു അവസ്ഥയില്‍ ഫോമ കണ്‍വെന്‍ഷന്‍ ഇവിടെ കൊണ്ട് വന്ന് നശിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോള്‍ പരസ്യത്തില്‍ പറയുന്ന പോലെ ന്യൂ യോര്‍ക്ക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ പ്രായോഗികമല്ല എന്ന എല്ലാവര്‍ക്കും അറിയാം. പ്രൊഫഷണല്‍ സുമിറ്റുകള്‍ പോലും ദൂരെ ഏതെങ്കിലും സ്ഥലങ്ങളില്‍ ആണ് നടത്തുക. ഇവിടെ വിവിധ സംഘടന കണ്‍വെന്‍ഷനുകള്‍ വന്നപ്പോള്‍, അവരൊക്കെ എവിടെ ആണ് നടത്തിയത് എന്ന് ഒന്ന് നോക്കാവുന്നതേ ഉള്ളൂ . ഫൊക്കാന രണ്ട് ന്യൂ യോര്‍ക്ക് കണ്‍വെന്‍ഷന്‍ നടത്തി ഒന്ന് അല്‍ബാനിയില്‍ വെച്ചും, മറ്റൊന്ന് റോചെസ്റ്ററില്‍ വെച്ചും.

കാരണം ഒന്നേ ഉള്ളൂ. ഹോട്ടലുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ട്, അവിടെയുള്ള ചെലവ്. ഇപ്പോഴത്തെ നിരക്കില്‍ ഫോമക്ക് ഒരു കണ്‍വെന്‍ഷന്‍ ന്യൂ യോര്‍ക്ക് സിറ്റിയില്‍ അപ്രായോഗിമാണ് . ചെലവ് കുറഞ്ഞ രജിസ്‌ട്രേഷന്‍ ആണ് വേണ്ടത്. നാല് പേര് അടങ്ങുന്ന കുടുംബത്തിന് $999 എന്ന നിരക്കില്‍ ഫോമ കണ്‍വെന്‍ഷന്‍ സാധ്യമാവണം. അതിന് ഡാലസ് പോലെ ഉള്ള ചെലവ് കുറഞ്ഞ സിറ്റികള്‍ തന്നെ ആണ് ഉത്തമം. ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും സംഘടനയിലേക്ക് കൊണ്ട് വരുവാന്‍ രാജു ചാമത്തില്‍ വളരെ ഏറെ ശ്രമിച്ച വ്യക്തി ആണ്. അദ്ദേഹത്തിനെ ആര്‍ക്കും അറിയില്ല എന്ന് പറയുന്നത് ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത മാത്രമാണ്. മുമ്പ് നടന്ന ഓരോ കണ്‍വെന്‍ഷന്‍ പ്രസിഡണ്ട്മാര്‍ പറയട്ടെ.. അവര്‍ക്ക് രാജു ചാമത്തില്‍ എന്ന ആളെ അറിയില്ല എന്ന്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡാലസ് ക്യാമ്പസ്സില്‍ ഇപ്പോള്‍ ഫോമ സ്റ്റുഡന്റസ് ഫോറത്തിന് 200 ഓളം കുട്ടികളുടെ അംഗബലമുണ്ട്. ഒരു കണ്‍വെന്‍ഷന്‍ വേരുക ആണെങ്കില്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തങ്ങള്‍ മുന്‍കൈ എടുത്തു ചെയ്തു കൊള്ളാം എന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. അമേരിക്കയില്‍ തന്നെ ജനിച്ച വളര്‍ന്ന രണ്ടാം തലമുറയില്‍ പെട്ടവര്‍ ഫോമയില്‍ എത്തുന്നത് സന്തോഷകരമാണ്.

രേഖ നായര്‍ക്ക് ഞാന്‍ പ്രതിനിദാനം ചെയ്യുന്ന സംഘടനയുടെ പൂര്‍ണ്ണ പുന്തുണ ഉണ്ടാവും. ഇത് പോലെ ഒരു വാര്‍ത്ത എഴുതണം എന്ന് എന്നോട് ആവശ്യപ്പെട്ട എമ്പയര്‍ ഭാരവാഹികള്‍ക്ക് നന്മകള്‍ നേരുന്നു. നന്ദി !

ബിജു ഉമ്മന്‍ (മുന്‍ RVP, എമ്പയര്‍ റീജിയന്‍, ന്യൂയോര്‍ക്ക് )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More