You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പതിനൊന്നാമത് ബയനിയല്‍ കോണ്‍ഫറന്‍സ്

Text Size  

Story Dated: Friday, June 08, 2018 07:07 hrs EDT

പി.സി.തോമസ്

ഡാളസ്: ഡാലസില്‍ അരങ്ങേറുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനിയല്‍ കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി കോണ്‍ഫറന്‍സ് ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. സി. മാത്യു, കണ്‍വീനര്‍ ഫ്രിക്‌സ് മോന്‍ മൈക്കിള്‍, സെക്രട്ടറി വര്ഗീസ് കയ്യാലക്കകത്തു, തോമസ് എബ്രഹാം സജി ചെല്ലേതു, സുനില്‍ എഡ്‌വേഡ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. രാവിലെ ഏട്രിയം ഹോട്ടലിന്റെ പ്രയറി ഹാളില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ഉത്ഘാടന കര്‍മം മേയര്‍ ആയി സണ്ണി വെല്‍ സിറ്റി തിരഞ്ഞെടുപ്പില്‍ അടുത്ത കാലത്തു വന്‍ ഭൂരിപക്ഷത്തിനു ജയിച്ച മലയാളി നേതാവ് സജി ജോര്‍ജ് നടത്തും. റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് പനക്കല്‍, പ്രസിഡന്റ് പി. സി. മാത്യു, വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, സെക്രട്ടറി കുരിയന്‍ സക്കറിയ, ട്രഷറര്‍ ഫിലിപ്പ് മാരേട്, വൈസ് ചെയര്‍ ത്രേസിയാമ്മ നാടാവള്ളില്‍, സ്ട്രാറ്റജിക്യൂ ആന്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡണ്ട് സാബു ജോസഫ് സി. പി. എ, യൂത്ത് എംപവര്‌മെന്റ് ഗ്ലോബല്‍ ചെയര്‍ സുധീര്‍ നമ്പിയാര്‍, റീജിയന്‍ ചാരിറ്റി ഫോറം ചെയര്‍ ഡോ. രുഗ്മിണി പദ്മകുമാര്‍, റീജിയന്‍ ബിസിനസ് ഫോറം പ്രസിഡണ്ട് റെവ. ഷാജി കെ. ഡാനിയേല്‍, ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ മുതലായവരോടൊപ്പം പ്രൊവിന്‍സ് പ്രെസിഡണ്ട്മാരായ പുന്നൂസ് തോമസ്(ഒക്കലഹോമ), കോശി ഉമ്മന്‍ (ന്യൂ യോര്‍ക്ക്), എസ്. കെ. ചെറിയാന്‍ (ഹൂസ്റ്റണ്‍), വര്ഗീസ് കെ. വര്ഗീസ് (ഡാളസ്), മോഹന്‍കുമാര്‍ (വാഷിംഗ്ടണ്‍ ഡി. സി.), മുതലായവരും ചെയര്‍മാന്മാരായ ജേക്കബ് കുടശ്ശനാട്, തോമസ് എബ്രഹാം, അബ്രാഹം ജോണ്‍, എന്നിവരും പങ്കെടുക്കും. ആന്‍ ലൂക്കോസ് (ചിക്കാഗോ) പ്രോവിന്‌സിനെ പ്രധിനിധീകരിക്കും. ഡാളസിലെ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഭാരവാഹികളും അംഗങ്ങളും മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കളും പരിപാടികളില്‍ പങ്കെടുക്കും.

അമേരിക്ക റീജിയന്‍ എലെക്ഷന്‍ കമ്മിഷണര്‍ ശ്രീ ചാക്കോ കോയിക്കലേത് 2018 മുതല്‍ 2020 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞടുപ്പിനു ചുക്കാന്‍ പിടിക്കും. സാഹിത്യ സമ്മേളനം, ബിസിനെസ്സ് ഫോറം മീറ്റ്, യൂത്ത് എംപവര്‌മെന്റ് എ ന്യൂ ഹോപ്പ് ഫോര്‍ ദി ഫുച്ചര്‍ എന്ന വിഷയത്തില്‍ സിമ്പോസിയം, എന്നിവയോടൊപ്പം സാഹിത്യം, ബിസിനസ്സ്, മുതലായ വിഭാഗങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ക്കുള്ള റീജിയന്‍ അവാര്‍ഡുകള്‍ തീരുമാനിക്കും. തുടര്‍ന്നു സമാപന സമ്മേളനവും റീജിയന്റെ പുതിയ ഭാരവാഹികളുടെ സത്യ പ്രതിജ്ഞ, കലാപരിപാടികള്‍, ഡിന്നര്‍ എന്നിവ സൗത്ത് ഇര്‍വിങ്ങിലെ സെയിന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. സമാപന സമ്മേളനത്തിലേക്ക് ഡാളസിലെ നല്ലവരായ മലയാളി സുഹൃത്തുക്കളെ ക്ഷണിച്ചു കൊല്ലുന്നതായി സംഘാടകര്‍ അറിയിച്ചു. ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍മാരെ വിളിക്കാവുന്നതാണ്. 9729996877 മിറ 4696605522

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More