You are Here : Home / USA News

പോരാട്ടവീര്യവുമായി മാധവന്‍ നായരും സംഘവും ഗോദായിലേക്ക്

Text Size  

Story Dated: Friday, June 08, 2018 11:05 hrs UTC

ന്യൂജേഴ്‌സി: പത്രിക സമര്‍പ്പണം പൂര്‍ത്തിയായി, സൂക്ഷ്മ പരിശാധനയും കഴിഞ്ഞു, ഇനി തീ പാറുന്ന മത്സരം. 2018 ജൂലൈ ആറിന് ചരിത്രനഗരമായ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2018 2020 തെരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫല പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മാധവേട്ടനും (സുഹൃത്തുക്കള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന പേര്) പാനല്‍ അംഗംങ്ങളും. സാമൂഹ്യ സേവനം മുഖമുദ്രയാക്കി യുവജനങ്ങള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യമുള്ള ശക്തമായ പാനലുമായാണ് മാധവേട്ടന്‍ പോരാട്ടത്തിനിറങ്ങുന്നത്. ഫൊക്കാനയുടെ വനിതാ നേതാവായ ലീല മാരേട്ട് നേതൃത്വം നല്‍കുന്ന എതിര്‍ പാനലും മത്സരത്തിന് സജ്ജമായിരിക്കുകയാണ്. കഴിഞ്ഞ തവണ മാധവന്‍ നേതൃത്വം നല്‍കിയ പാനലില്‍ അംഗമായി ജയിച്ചു കയറിയ ലീല ഇത്തവണ കളം മാറ്റി ചവിട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിജയം ഉറപ്പായിരുന്നിട്ടും എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇപ്പോഴത്തെ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയ്ക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്ത മാധവന്‍ നായര്‍ ഒഴികെ പാനലിലെ ലീല ഉള്‍പ്പെടെ മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും ജയിച്ചു കയറിയിരുന്നു.

 

തമ്പി ചാക്കോയെപ്പോലെ സീനിയര്‍ നേതാവിനു വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറായപ്പോള്‍ തന്നെ ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മാധവന്‍ നായരെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞിരുന്നു.മാത്രവുമല്ല പിന്മാറിയാല്‍ ഇക്കുറി പ്രസിഡന്റായി മാധവനെ പരിഗണിക്കാമെന്ന് മറ്റു സീനിയര്‍ നേതാക്കള്‍ വാക്കാല്‍ ഉറപ്പും നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ ഫൊക്കാന തെരെഞ്ഞെടുപ്പിനും കണ്‍വെന്‍ഷനുമുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും മുന്‍പ് തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. മത്സരമില്ലാതെ തെരെഞ്ഞെടുപ്പ് നടക്കുകയില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ വീറും വാശിയുമേറും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.പ്രമുഖ സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മാധവന്‍ ബി. നായര്‍ നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ ലിസ്റ്റ് പുറത്തിറക്കി. എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ ഉള്‍പ്പെടെ 31 പേരുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ശേഷമാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ന്യൂജേഴ്‌സിയിലെ പ്രമുഖ ബിസിനെസുകാരനും ജീവകാരുണ്യപ്രവര്‍ത്തകനും കൂടിയായ മാധവന്‍ ബി. നായര്‍ പ്രസിഡന്റ് ആയി മത്സരിക്കുന്ന പാനലില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മികച്ച യോഗ്യതയുള്ള പരിചയ സമ്പന്നരായ നേതാക്കള്‍ക്കും ചറുചുറുക്കും കഴിവും തെളിയിച്ചിട്ടുള്ള യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള ഏറെ സന്തുലിതമായ ഒരു പാനലുമായാണ് മാധവന്‍ നായര്‍ മത്സരത്തിനിറങ്ങുന്നത്. തെരെഞ്ഞെടുപ്പിനു മുന്‍പ് തന്നെ എല്ലാ അംഗ സംഘടനകളില്‍ പെട്ട ഡെലിഗേറ്റുമാരുടെ പിന്തുണ ഉറപ്പാക്കിക്കഴിഞ്ഞ മാധവന്‍ നായര്‍ വിജയം സുനിശ്ചിതമെന്ന ആല്‍മവിശ്വാസത്തിലാണ് .

 

ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ നോര്‍ത്ത് അമേരിക്കന്‍ മലയാളിസ് ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സിന്റെ (നാമം) സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍ ഇത്തവണത്തെ ഫൊക്കാന കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍കൂടിയാണ്. മാധവന്‍ തന്റെ പ്രധാപ്പെട്ട പാനല്‍ അംഗങ്ങളെ മാസങ്ങള്‍ക്കു മുന്‍പ് തന്നെ പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണ രംഗത്ത് ഏറെ മുന്നിലായിരുന്നു. പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കി കഴിഞ്ഞ മാധവന്‍ നായര്‍ ഫൊക്കാനക്കു വേണ്ടി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നിപ്പാ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങേണ്ടി വന്ന കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനി എന്ന നഴ്‌സിന്റെ മക്കളുടെ തുടര്‍ വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ ചെലവും ഏറ്റെടുത്തു നടത്താന്‍ ഫൊക്കാന ചാരിറ്റി ഫൗണ്ടേഷനുമായി ചേര്‍ന്ന് അദ്ദേഹം നേതൃത്വം നല്‍കുന്ന എം.ബി. എന്‍. ഫൗണ്ടേഷന്‍ തീരുമാനിച്ചതായി മാധവന്‍ നായരും ഫൊക്കാന ചാരിറ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടെക്‌സസില്‍ നിന്നുള്ള പ്രമുഖ സംഘടനാ നേതാവും തല മുതിര്‍ന്ന ഫൊക്കാന നേതാവുമായ ഏബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) ആണ് സെക്രട്ടറിയായി മത്സരിക്കുന്നത്..ഫൊക്കാനയുടെ മുന്‍ വൈസ് പ്രസിഡന്റും ഇപ്പോള്‍ നാഷണല്‍ കമ്മിറ്റി അംഗവുമായ എബ്രഹാം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്)ന്റെ രണ്ടുതവണ പ്രസിഡന്റ് ആയിരുന്നു.

 

തൊട്ടതെല്ലാം പൊന്നാക്കുന്ന നേതാവെന്ന ഖ്യാതിയുള്ള പൊന്നച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന എബ്രഹാം ഈപ്പന്‍ 2012ല്‍ ഹൂസ്റ്റണില്‍ നടന്ന കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയിരുന്നു. അമേരിക്കയില്‍ കുടിയേറും മുന്‍പ് യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന പൊന്നച്ചന്‍ കോട്ടയം ഡിസിസി അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്നു. ഒരു മികച്ച സംഘാടകന്‍ കൂടിയായ ഏബ്രഹാം ഈപ്പന്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ കൂടിയാണ്. മാധവേട്ടന്‍ പാനലിലെ തുറുപ്പു ചീട്ടാണ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സജിമോന്‍ ആന്റണി. പാനല്‍ അംഗങ്ങളെ കോര്‍ത്തിണക്കിയും പ്രചാരണ പ്രവര്‍ത്തങ്ങള്‍ ഏകോപിച്ചുകൊണ്ടും മുന്നില്‍ നിന്ന് നയിക്കുന്ന പാനലില്‌ന്റെ തെരഞ്ഞെടുപ്പ് കോര്‍ഡിനേറ്റര്‍ കൂടിയായ സജിമോന്‍ ആന്റണി ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്. ഒരു മികച്ച മാനേജ്മന്റ് വിദഗ്ദ്ധനും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ സജിമോന്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ ബില്‍ഡറും റിയല്‍ട്ടര്‍ കൂടിയാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(മഞ്ച്) എന്ന സംഘടനയെ ന്യൂജേഴ്‌സിയിലെ ഒരു വലിയ സംഘടനയാക്കി മാറ്റാന്‍ കഴിഞ്ഞത് സജിമോന്‍ ആന്റണി പ്രസിഡന്റ് ആയിരുന്ന കാലത്താണ്. അഞ്ചു വര്ഷം മുമ്പ് മാത്രം രൂപം കൊണ്ട മഞ്ചിന്റെ സ്ഥാപക അംഗവും വൈസ് പ്രസിഡന്റുമായിരുന്ന സജിമോന്‍ പിന്നീട് പ്രസിഡന്റ് ആയി ചുമതല ഏല്‍ക്കുമ്പോള്‍ ന്യൂജേഴ്‌സിയിലെ സാംസകാരിക മേഖലയില്‍ അറിയപ്പെട്ടു തുടങ്ങിയ ഒരു സംഘടനയായി മഞ്ച് മാറിയിരുന്നു. അവിടെ നിന്ന് മഞ്ചിനെ ദേശീയ തലത്തില്‍ വരെ അറിയപ്പെടുന്ന ഒരു വലിയ സംഘടനയാക്കി മാറ്റുന്നതില്‍ അദ്ദേഹം നടത്തിയ പ്രയത്‌നം അസൂയവാഹകമായിരുന്നു . യുവ രക്തത്തിന്റെ പ്രതീകമായ സജിമോന്‍ ആന്റണിയാണ് മാധവന്‍ നായര്‍ നേതൃത്വം നല്‍കുന്ന പാനലിന്റെ ഇലക്ഷന്‍ കോര്‍ഡിനേറ്റര്‍ . നിലവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമാണ്. ഫൊക്കാന കണ്‍വെന്‍ഷന്റെ ഗ്രാന്‍ഡ് ഫിനാലെ ആഘോഷമായ ബാങ്ക്വറ്റിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ് സജിമോന്‍.

 

ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രമുഖ നേതാവും ഫൊക്കാനയുടെ മാധ്യമ വിഭാഗത്തിന് ചുക്കാന്‍ പിടിക്കുന്ന മാധ്യമപ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എസ്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയും മത്സരിക്കുന്നു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും നിലവില്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ കഴിഞ്ഞ കുറെ വര്‍ഷമായി ഫൊക്കാനയുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചുകൊണ്ട് ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. കലാലയ രാഷ്ട്രീയത്തില്‍ കെ.എസ്.യൂവിലൂടെ രംഗപ്രവേശം നടത്തിയ ശ്രീകുമാര്‍ യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ ഭാരവാഹിതവും നിര്‍വ്വഹിച്ചിരുന്നു. ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ട്രഷറര്‍, ന്യൂയോര്‍ക്ക് ചാപ്റ്ററിന്റ്‌റെ പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ശ്രീകുമാര്‍ ഫൊക്കാനയുടെ ഓഡിറ്ററും നാഷണല്‍ കമ്മിറ്റി അംഗവും ആയിട്ടുണ്ട്. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി അറ്റോര്‍ണി ഓഫീസില്‍ പേ റോള്‍ സൂപ്പര്‍വൈസര്‍ ആയി സേവനം ചെയുന്നു. ശ്രീകുമാറിന്റ സംഘടനാ പാടവം പാനലിന്റെ സമ്പൂര്‍ണ വിജയത്തിനു മുതല്‍ക്കൂട്ടാകുമെന്ന വിശ്വാസത്തിലാണ് മറ്റ് പാനല്‍ അംഗങ്ങള്‍. ഫ്‌ളോറിഡയില്‍ നിന്നുള്ള സ്ണ്ണി മറ്റമനയാണ് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന സ്ഥാനാര്‍ഥി. മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ അവിഭാജ്യഘടകമായ സണ്ണി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി , വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഫൊക്കാനയുടെ അസ്സോസിയേറ്റ് ജോയിന്റ് ട്രഷറര്‍, മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ താമ്പാ ചാപ്റ്റര്‍ പ്രതിനിധി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയുടെ മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന സണ്ണി ഫൊക്കാനയുടെ കേരള സ്‌കൂള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണ പരിപാടിയുടെ പ്രോഗ്രാം കോഡിനേറ്റര്‍ ആയിരുന്നു. ഫൊക്കാന കഴിഞ്ഞ വര്ഷം നടത്തിയ ഏറ്റവും മികച്ച പരിപാടികളിലൊന്നായ ഈ പദ്ധതി സണ്ണിയുടെ അല്‍മാര്‍ത്ഥമായ പ്രവര്‍ത്തനമികവുകൊണ്ടാണ് യാഥാര്‍ഥ്യമായത്. ജോയിന്റ് സെക്രട്ടറി ആയി വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള വിപിന്‍ രാജ് മത്സരിക്കുന്നു.കഴിഞ്ഞ 15 വര്‍ഷമായി വാഷിംഗ്ടണ്‍ ഡി.സി. മേഖലയില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനം കാഴ്ച്ച വച്ച് വരുന്ന വിപിന്‍ നിരവധി മേഖലകളില്‍ തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

 

 

വാഷിംഗ്ടണ്‍ ഡി.സി. മേഖലയില്‍ സര്‍വ്വസമ്മതനായ ഈ യുവ നേതാവ് ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്. 2004ല്‍ യൂത്ത് വിഭാഗത്തില്‍ അംഗമായി സംഘടനാരംഗത്തു വന്ന വിപിന്‍ പിന്നീട് 2014 മുതല്‍ ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്.2010 2012 കാലയളവില്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ ജി .ഡബ്യു) വിന്റെ എക്‌സിക്യൂട്ടീവ് അംഗമായിട്ടാണ് മറ്റു സംഘടനാ രംഗംകളില്‍ ചുവടുറപ്പിക്കുന്നത്. ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമി കൂടിയായ വിപിന്‍ മെരിലാന്‍ഡ്ഡി.സി.കേന്ദ്രികരിച്ചുപ്രവര്‍ത്തിക്കുന്ന 'കില്ലാഡിസ്' സ്‌പോര്‍ട്‌സ് ക്ലബിന്റ്‌റെ സ്ഥാപക അംഗവും മാനേജരും ആണ്. ജോയിന്റ് ട്രഷറര്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ തോമസ് ആണ് മത്സര രംഗത്തുള്ളത്. ചിക്കാഗോയിലെ സാംസ്‌കാരിക സംഘടനാ തലങ്ങളില്‍ നിറസാന്നിധ്യമായ ധപ്രവീണ്‍ ഇല്ലൊനോയ്‌സ് മലയാളി അസോസിയേഷ(ഐ.എം.എ.) ന്റെ നെടുതൂണായി പ്രവര്‍ത്തിച്ചു വരുന്ന യുവ നേതാവാണ്. ഐ. എം. എയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രവീണ്‍ 2014 ഇല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു. സമ്മേള്ളനത്തിലെ ഏറ്റവും ആകര്‍ഷകമായിരുന്ന ബാങ്ക്വറ്റ് സമ്മേളനം അദ്ദേഹത്തിന്റെ മികവുറ്റ സംവിധാന പാടവത്താല്‍ അവിസ്മരണീയമാക്കിയിരുന്നു. കെങ്കേമമാക്കിയ ചിക്കാഗോ കണ്‍വെന്‍ഷന്റെ ചുക്കാന്‍ പിടിച്ചതിന്റെ പിന്നില്‍ നിന്നു പ്രവര്‍ത്തിച്ച പ്രവീണ്‍ ഒരു മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരിയാണ്. ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയില്‍ പ്രവീണിന്റെ കരങ്ങള്‍ ഉണ്ടായിരിക്കുമെന്നത് ഫൊക്കാനയുടെ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതാ തീപ്പൊരി നേതാവാണ് ഇക്കുറി മത്സരരംഗത്തുള്ളത്. നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗമായ ചിക്കാഗോയില്‍ നിന്നുള്ള പ്രമുഖ സംഘടനാ പ്രവര്‍ത്തക വിജി നായരാണ് അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് . നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗമായ വിജിയുടെ മികച്ച സംഘടനാ നേതൃ പാടവമാണ് അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഒരു അങ്കം കൂടി കുറിക്കാന്‍ വിജിക്കു അവസരം ലഭിച്ചത്. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ചെയര്‍മാനായ ആയ വിജി അസോസിയേഷാന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ,കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ അസോസിയേറ്റ് ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ന്യൂയോര്‍ക്കില്‍ നിന്നുമുള്ള പ്രമുഖ വനിതാ നേതാവ് ഷീല ജോസഫ് ആണ് മത്സരിക്കുന്നത്.. മിഡ് ഹഡ്‌സണ്‍ മലയാളീ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയ ഷീല ജോസഫ് മുതിര്ന്ന ഫൊക്കാന നേതാക്കളുടെ അനുഗ്രഹാശംസകളോടെയാണ് ദേശീയ നേതൃത്വത്തിലേക്കു പ്രവേശിക്കുന്നത്.

 

കഴിഞ്ഞ രണ്ടു വര്‍ഷമായി മിഡ് ഹഡ്‌സണ്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഷീല മികച്ച പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ഷീലയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് പുതിയ സ്ഥാനത്തേക്കുള്ള മത്സരം. അമേരിക്കയിലെ കലാ സാംസകാരിക മേഖലകളിലെ നിറസാന്നിധ്യമായ ലൈസി അലക്‌സാണ് വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയി മത്സരിക്കുന്നത്. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, വിമന്‍സ് ഫോറം (ന്യൂയോര്‍ക്) സെക്രട്ടറി , സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഡയറക്റ്റര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ആയും നാഷണല്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്., ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ കോപ്രസിഡന്റുകൂടിയായ ലൈസി മുന്‍ സെക്രട്ടറി, മുന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ്. ഫൊക്കാനയുടെ നിരവധി കണ്‍വെന്‍ഷനുകളില്‍ ടാലെന്റ്‌റ് ഷോ, ബുട്ടി പേജന്റ് തുടങ്ങിയ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള ലൈസി ഒരു മികച്ച സംഘാടക കൂടിയാണ്. ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലേക്കുള്ള ഓഡിറ്റര്‍ ആയി ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള പ്രമുഖ സംഘടന പ്രവര്‍ത്തകനും വ്യവസായിയുമായ ചാക്കോ കുര്യന്‍ മത്സരിക്കുന്നു. ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഓര്മ)മുന്‍ പ്രസിഡന്റുമായ ചാക്കോ നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമാണ്. ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ആയി മത്സരിക്കുന്ന ഡോ.മാത്യു വറുഗീസ് ഡിട്രോയിറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്, ഇപ്പോള്‍ ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും, ഫൊക്കാന സ്‌പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ദേശീയ കോര്‍ഡിനേറ്ററുമാണ്. ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ്, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി, ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ വെറ്ററിനറി കോളജില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ശേഷം 1978ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി ഫ്‌ലോറിഡയില്‍ നിന്നുള്ള സീനിയര്‍ നേതാവ് ഡോ. മാമ്മന്‍ സി. ജേക്കബ് മത്സരിക്കുന്നു. ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രെട്ടറികൂടിയായ അദ്ദേഹം ഏറെ കാലത്തിനു ശേഷം ഫൊക്കാന നേതൃനിരയില്‍ വീണ്ടും സജീവമാകയാണ്. കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിച്ച അദ്ദേഹം 1967ല്‍ നിരണം സൈന്റ്‌റ് തോമസ് ഹൈസ്‌കൂളില്‍ കെ.എസ് .യൂ.വിന്റെ സ്ഥാപക പ്രസിഡന്റ് ആയിട്ടാണ് നേതൃ തലത്തിലുള്ള അരങ്ങേറ്റം കുറിച്ചത്. 1996ല്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നനിലയിലും പ്രവര്‍ത്തിച്ചു.1998ല്‍ റോചെസ്റ്റര്‍ കണ്‍വെന്‍ഷനില്‍ ഏതാണ്ട് 8000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചരിത്ര വിജയമാക്കി മാറ്റാന്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ മൂന്നു തവണയായി (6 വര്‍ഷം) ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗമായി തുടരുന്ന ബെന്‍ പോളാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി മത്സരിക്കുന്ന മറ്റൊരു നേതാവ്. മെരിലാന്‍ഡില്‍ നിന്നുള്ള പ്രമുഖ സംഘടനാ നേതാവായ ബെന്‍ പോള്‍ നാഷണല്‍ കമ്മറ്റി അംഗമെന്ന നിലയില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനമാണ് ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക്മ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ബെന്‍ പോള്‍ വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള കള്‍ച്ചറല്‍ സൊസൈറ്റി (കെ.സി.എസ്.) യുടെ സജീവ പ്രവര്‍ത്തകനാണ്. കെ.സി.എസിന്റെ പ്രസിഡന്റ്, സെക്രട്ടറി, എസ്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്. പഠിക്കുന്ന കാലം മുതല്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ബെന്‍ പോള്‍ 1988 ലാണ് അമേരിക്കയില്‍ കുടിയേറുന്നത്. യുവജനങ്ങളെ പ്രതിനിധികരിച്ചു ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി മത്സരിക്കുന്ന അലോഷ് അലക്‌സ് ഒരു മികച്ച ബഹുമുഖ പ്രതിഭയാണ്.മികച്ച പ്രാസംഗികന്‍, വോളീബോള്‍ താരം, ഡാന്‍സര്‍ എന്നീനിലകളില്‍ പ്രതിഭാധനനായ അലോഷ് ഫൊക്കാനയുടെ നാഷണല്‍ പ്രസംഗ മത്സരത്തില്‍ രണ്ടു തവണ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്നു. അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ്, ഐ.ടി.എന്നിവയില്‍ ഇരട്ട ബിരുദം ഈ വര്ഷം പൂര്‍ത്തിയാക്കിയ അലോഷ് പഠനം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ മന്‍ഹാട്ടന്‍ കെ.പി.എം.ജി യില്‍ ജോലിയും കരസ്ഥമാക്കി. റോക്‌ലാന്‍ഡ് സോള്‍ജിയര്‍ വോളിബാള്‍ ക്ലബ്ബിലെ മികച്ച സ്‌റ്റെറ്റര്‍ ആയ അലോഷ് നിരവധി ടൂര്‍ണമെന്റുകളില്‍ ബെസ്‌ററ് സ്‌റ്റെറിനുള്ള പുരസ്‌കാരം നേടിയിരുന്നു. സീറോ മലബാര്‍ സഭ യൂത്ത് ലീഡര്‍ ആയ അലോഷ് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന യുവജനങ്ങളില്‍ വ്യത്യസ്തനായി സ്ഫുടതയോടെ മലയാളത്തില്‍ പ്രസംഗിക്കാനുള്ള വൈഭവവും നേടിയിട്ടുള്ള മിടുക്കനാണ്. ഒരു മികച്ച കലാകാരനും സംഗീതജ്ജ്‌നും ഗായകനുമായ ശബരിനാഥ് നായര്‍ ആണ് ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നത്.ഫൊക്കാനയുടെ ഏറ്റവും മികച്ച സംഘാടകരിലൊരാളായ ശബരി ഒരു പ്രാവശ്യം ജോയിന്റ് സെക്രട്ടറിയും മൂന്ന് തവണ നാഷണല്‍ കമ്മിറ്റി അംഗവും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ശബരി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ തലപ്പത്തു നിരവധി പദവികള്‍ 2005മുതല്‍ അലങ്കരിച്ചു വരുന്നു.ഫൊക്കാനയുടെ തീം സോങ്ങ് ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ശബരി നിരവധി ടെലിഫിലിമുകളുടെയും പ്രൊഫഷണല്‍ നാടകങ്ങളുടെയും രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡി.സി. ബാള്‍ട്ടിമോര്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന രഞ്ജു ജോര്‍ജ് പ്രമുഖ യുവ ഐ ടി സംരംഭകനും ഒരു മികച്ച സാമൂഹ്യപ്രവര്‍ത്തകനുമാണ്. കൈരളി ഓഫ് ബാള്‍ട്ടിമോര്‍ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനായ രഞ്ജു ഒരു മികച്ച ഫുട്‌ബോള്‍ താരവും ക്രിക്കറ്റ് താരവും ആണ്. ന്യൂയോര്‍ക്കിലെ ഒരു സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ കണ്‍സള്‍റ്റന്റ് ആയി പ്രവര്‍ത്തിച്ച രഞ്ജു ജെ.എഫ്.കെ എയര്‍പോര്‍ട്ട്, ലഗ്വാഡിയ എയര്‍പോര്‍ട്ട്, നെവാര്‍ക്ക് ലിബര്‍ട്ടി തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ റണ്‍വേ പാര്‍ശ്യങ്ങള്‍ (ജഅഢഋങഋചഠ) നിര്‍മാണങ്ങളുടെ രൂപകല്പന(ഡിസൈന്‍)യും കണ്‍സള്‍ട്ടന്റും ആയിരുന്നു. രഞ്ജുവിന്റെ രൂപകല്പനപ്രകാരമായിരുന്നു ലിങ്കണ്‍ ടണല്‍, ഹോളണ്ട് ടണല്‍ എന്നിവയുടെ പേവുമെന്റ് നിര്‍മാണവും അവയുടെ നിര്‍മാണങ്ങളുടെ തീരുമാനിച്ചിരുന്നത്. പിന്നീട് ബാള്‍ട്ടിമോറിലേക്കു മാറിയ രഞ്ജു സ്വന്തമായി ട്രാന്‍സ് ഇന്‍ഫോ എന്ന ട്രാന്‍സ്‌പോട്ടേഷന്‍ എഞ്ചിനീയറിംഗിന്റെ ഹൈബ്രിഡ് (വശഴവയൃശറ ) സോഫ്റ്റ്‌വെയര്‍ ആന്‍ഡ് കണ്‍സള്‍റ്റന്റ് സ്ഥാപനം തുടങ്ങി. ഇപ്പോള്‍ മെരിലാന്‍ഡ് സ്‌റ്റേറ്റിന്റെ ഹൈവേ റോഡുകളുടെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പേവുമെന്റ് ഡിസൈന്‍ ചെയ്യന്നതിലുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് 40 കാരനായ ഈ യുവ സംരംഭകന്‍. കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ഗീത ജോര്‍ജ് വീണ്ടും തല്‍സ്ഥാനം നിലനിര്‍ത്താന്‍ ഒരവസരംകൂടി തേടുകയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഗീത അമേരിക്കയില്‍ എത്തിയ കാലം മുതല്‍ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ എന്ന ചാരിറ്റബിള്‍ അസ്സോസിയേഷനുമായി ബന്ധപ്പെട്ടു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്നു. അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ഗീത ഇപ്പോള്‍ ട്രഷറര്‍ ആണ്.ഫൊക്കാനയുടെ 2000 വര്ഷത്തെ കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ ആയിരുന്ന ഗീത മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു. ഫ്‌ലോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മലയാളി അസോസിയേഷന്‍ ഓഫ് ഫ്‌ലോറിഡ സെക്രട്ടറി ജോണ്‍ കല്ലോലിക്കലാണ് മത്സരിക്കുന്നത്. ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ ജോണ്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ വിധവ കമ്മിറ്റികളില്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജോണ്‍ കൂത്താട്ടുകുളം മണിമലക്കുന്ന് ഗവണ്മെന്റ് കോളേജില്‍ 1989ല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിട്ടായിരുന്നു അരങ്ങേറ്റം. 13 വര്‍ഷമായി എസ്. എഫ്.ഐക്കുണ്ടായിരുന്ന മേല്‍ക്കോയ്മ ജോണിന്റെ നേതൃത്വത്തിലുള്ള കെ.എസ.യൂ.പാനല്‍ തൂത്തൂ വാരി ചരിത്രം സൃഷ്ടിച്ചു . കെ.എസ്.യൂ, മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ന്യൂജേഴ്‌സിപെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി എല്‍ദോ പോള്‍ ആണ് മത്സരിക്കുന്നത്. ബെര്‍ഗെന്‍ഫീല്‍ഡ് ആസ്ഥാനമായുള്ള കലാസംഘടനയായ 'നാട്ടുകൂട്ടം' ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നി പദവികള്‍ വഹിച്ച എല്‍ദോ ഇപ്പോള്‍ കെ.സി.എഫിന്റെ എക്‌സിക്യൂട്ടീവ്ര് കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റും അതിനു മുന്‍പ് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനുമായിരുന്നു. എല്‍ദോ ഉള്‍പ്പെടെ 5 പേര് ചേര്‍ന്ന് 10 വര്ഷം മുമ്പ് രൂപം നല്‍കിയ കേരള എഞ്ചിനീയറിംഗ് അസോസിഐഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (ഗഋഅച ) ഇന്ന് 200 ഇല്‍ ഏറെ അംഗസംഖ്യയുള്ള ഒരു മികച്ച പ്രൊഫഷണല്‍ സംഘടനയായി വളര്‍ന്നു കഴിഞ്ഞു കീനിനിന്റെ കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. മുന്‍പ് സെക്രട്ടറിയായും ട്രെഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് (ആര്‍.വി.പി,) ആയി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് വീണ്ടും മത്സരിക്കുകയാണ്. നിലവില്‍ ഫൊക്കാനയുടെ ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റായ അദ്ദേഹം തല്‍സ്ഥാനത്തു തുടരാന്‍ ഫൊക്കാന നേതൃത്വം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ചിക്കാഗോയിലെ പ്രമുഖ ബിസിനസുകാരനായ ഫ്രാന്‍സിസ് എല്ലാ സംഘടനകള്‍ക്കും പ്രിയങ്കരനും സുസമ്മതനുമാണ്. ഉഴവൂര്‍ സെയിന്റ് സ്റ്റീഫന്‍സ് കോളേജിലെ അല്‍മുനി അസ്സോസിയേഷന്റെ കഴിഞ്ഞ ആറു വര്‍ഷമായി ഗ്ലോബല്‍ പ്രസിഡന്റ് ആണ് ഫ്രാന്‍സിസ്. ടെക്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഡോ. രഞ്ജിത്ത് പിള്ള ഹൂസ്റ്റണില്‍ നിന്നുള്ള ഒരു ബഹുമുഖ പ്രതിഭയാണ്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്‌റ്റേഴ്‌സും കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ച്ചറില്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള അദ്ദേഹം ടെക്‌സസില്‍ ഐ ടിയില്‍ ആര്‍. ആന്‍ഡ് ഡി എല്‍.എല്‍.സി എന്ന സോഫ്റ്റ്‌വെയര്‍ ആന്‍ഡ് വെബ് ഡെവെലപ്‌മെന്റ് സ്ഥാപനം ആരംഭിച്ചുകൊണ്ടാണ് തന്റെ വ്യവസായ മേഖലക്ക് തുടക്കം കുറിച്ചത്. എന്നാല്‍ തന്റെ സ്വപ്നമായ എന്റര്‍ടൈന്‍മെന്റ് ബിസിന സിലേക്കു കാല്‍ വെപ്പ് നടത്തിയത് ഏഷ്യാനെറ്റിലൂടെയാണ്. തുടര്‍ന്ന് വിവിധ എന്റര്‍ടൈന്‍മെന്റ് ബിസിനെസ്സുകള്‍ക്കായി എന്റെര്‍റ്റൈന്മെന്റ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. പിന്നീട് ലിക്വര്‍ മേഖലയിലും കൈവച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ഈ മേഖലയില്‍ ഡാന്ഡി ലിക്വര്‍, കാപ്രി ലിക്വര്‍ എന്നി സ്ഥാപനങ്ങളും ആരംഭിച്ചു. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി സീനിയര്‍ നേതാവ് ജോയി ടി. ഇട്ടന്‍ മത്സരിക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകത.നിലവില്‍ ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയ ജോയി ഇട്ടന്‍ ഫൊക്കാനയുടെ വളര്‍ച്ചക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ നെടുംതൂണായ ജോയ് ഇട്ടന്‍ ആ സംഘടനയെ ശക്തികൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും മുന്‍നിരയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്. ഫൊക്കാനയില്‍ ദേശീയ തലത്തില്‍ നിരവധി പദവികള്‍ അലങ്കരിച്ച ജോയി ഇട്ടന്റെ സാന്നിധ്യം അടുത്ത ദേശീയ കമ്മിറ്റിയിലും അനീവാര്യമാണെന്നു കണ്ടാണ് അദ്ദേഹത്തെ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാന്‍ മുതിര്‍ന്ന ഫൊക്കാന നേതാക്കല്‍ താല്‍പര്യം പ്രകടിപ്പിച്ചത്. നാഷണല്‍ കമ്മിറ്റി അംഗമായിമത്സരിക്കുന്ന മുതിര്‍ന്ന ഫൊക്കാന നേതാവും പ്രമുഖ സാമുഹികസാംസ്‌കാരികസംഘടനാ പ്രവര്‍ത്തകനുമായ ദേവസി പാലാട്ടി ന്യൂജേഴ്‌സി ആസ്ഥാനമായുള്ള കേരള കള്‍ച്ചറല്‍ ഫോറത്തി(കെ.സി.എഫ് ) സജീവപ്രവര്‍ത്തകനും ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനുമാണ്. കെ.സി.എഫിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗം,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫൊക്കാനയുടെ ന്യൂജേഴ്‌സി പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റ്, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍,ദേശീയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ ആന്‍ഡ് എന്റെടൈന്മെന്റ് കമ്മിറ്റി ചെയര്മാന്കൂടിയാണ്. ദേശിയ കമ്മിറ്റി അംഗമായി മത്സരിക്കുന്ന ഡിട്രോയിറ്റില്‍ നിന്നുള്ള വറുഗീസ് തോമസ് (ജിമ്മിച്ചന്‍) ഫൊക്കാനയിലെ സജീവ പ്രവര്‍ത്തകനാണ്. ജിമ്മിച്ചന്‍ ആദ്യമായാണ് ഫൊക്കാന നേതൃനിരയിലേക്ക് എത്തുന്നതെങ്കിലും യുണൈറ്റഡ് സ്‌റ്റേറ്റ് പോസ്റ്റല്‍ സര്‍വീസ് (യൂ.എസ്.പി.എസ്.) ഉദ്യോഗസ്ഥനായ അദ്ദേഹം ഫെഡറല്‍ ജീവനക്കാരുടെ സന്നദ്ധ സംഘടനായ കംബൈന്‍ഡ് ഫെഡറല്‍ കാന്പയിന്‍ (സി.എഫ്.സി.) എന്ന സംഘടനയുടെ നേതൃ നിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കൂടാതെ ഡിട്രോയിറ്റ് മലയാളീ അസോസിയേഷന്‍ കമ്മിറ്റി അംഗം, കേരള ക്ലബ് ഓഫ് ഡിട്രോയിറ്റ് അംഗം എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തില്‍ സാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും നഴ്‌സിംഗ് കോളേജുകള്‍ക്കും എതിരെ നടന്ന സമരത്തെ മുന്നില്‍ നിന്നു നയിച്ച അലക്‌സ് ഏബ്രഹാം ആണ് ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന മറ്റൊരു യുവ നേതാവ്, ഹഡ്‌സണ്‍വാലി മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഇലക്ട് ആയ അലക്‌സ് ജോയിന്റ് സെക്രട്ടറി ആയും കമ്മറ്റി അംഗമായും 2012 മുതല്‍ സംഘടനയില്‍ സജീവമാണ്. തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ ബി. എസ്‌സി.നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് 1995 ഇല്‍ കേരള സര്ക്കാര് സാശ്രയ മേഖലയില്‍ നിരവധി മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സമരം നടത്തിയ കേരള ബി.എസ്‌സി നഴ്‌സിംഗ് അസോസിയേഷന്‍ (കെ.ബിഎസ് എന്‍ .എ)സംസ്ഥാന സെക്രട്ടറി ആയിരുന്ന അലക്‌സ് സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലും ഓടി നടന്ന് സമരവേദികളില്‍ പ്രസംഗിക്കുകയും പ്രസ്ഥാനത്തിനു വേണ്ടി പോലീസ് ലോക്കപ്പില്‍ കയറിഇറങ്ങുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്ന ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള രാജീവ് ആര്‍. കുമാര്‍ മലയാളി അസ്സോസിയേഷ(ഓര്‍മ) ന്റെ സമുന്നത നേതാവാണ്. ഓര്‍മയുടെ അഡ്വൈസറി ബോര്‍ഡ് അംഗമായ രാജീവ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 2006ഇല്‍ അമേരിക്കയിലേക്ക് കുടിയേറിയ രാജീവ് ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. അമേരിക്കയിലെ ദേശീയ രാഷ്ട്രീയത്തിലും സജീവമായ രാജീവ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്. ശ്രീനാരായണഗുരുവിന്റെ സഞ്ചാര സെക്രെട്ടറിയായിരുന്ന വല്ലഭശേരി ഗോവിന്ദനാശാന്‍ രാജീവിന്റെ വല്യപ്പൂപ്പനാണ് .കോട്ടയം നാഗമ്പടത്തുനിന്നും വര്‍ഷങ്ങള്‍ക്കുമുന്‍പ് വല്ലഭശേരി ഗോവിന്ദനാശാന്‍ ഉള്‍പ്പെടെ 5 പേര്‍ ചേര്‍ന്ന് കാല്‍നടയായി ശിവഗിരിയിലേക്കു നടത്തിയ തീര്‍ത്ഥാടന യാത്രയാണ് പിന്നീട് പ്രശസ്തമായ ശിവഗിരി തീര്‍ത്ഥാടനമായി മാറിയത്. ഫൊക്കാനയുടെ ന്യൂയോര്‍ക്കില്‍ നിന്നുള്ള സജീവ പ്രവര്‍ത്തകനായ സജി എം. പോത്തനാണ് നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന മറ്റൊരു നേതാവ്. ഫൊക്കാനയുടെ 2018 കണ്‍വെന്‍ഷന്റെ ഏറ്റവും ആകര്‍ഷണീയമായ ബാങ്ക്വറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയ സജി പോത്തന്‍ നിലവില്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ സെക്രെട്ടറിയാണ്.നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് കൗണ്‍സില്‍ മെമ്പര്‍, ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ റോക്‌ലന്‍ഡ്‌സ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന സജി ചങ്ങനാശ്ശേരി എസ്. ബി.കോളേജില്‍ നിന്ന് ബിരുദം നേടിയ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.