You are Here : Home / USA News

പി.സി.എന്‍.എ.കെ യുവജനങ്ങള്‍ക്കായി കായിക മത്സരം നടത്തുന്നു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, June 08, 2018 01:07 hrs UTC

ബോസ്റ്റണ്‍: 36-മത് പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക (പി.സി.എന്‍.എ.കെ) സമ്മേളനത്തിനോടനുബദ്ധിച്ച് യുവജനങ്ങള്‍ക്കായി കായിക മത്സരം നടത്തും. യുവതി യുവാക്കള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ നടത്തപ്പെടുന്ന കായിക മത്സരത്തില്‍ വിവിധ സ്‌റ്റേറ്റുകളെ പ്രതിനിധികരിച്ച് ടീമുകള്‍ പങ്കെടുക്കും. ജൂലൈ 6 വെള്ളിയാഴ്ച മാസച്ച്യൂസെറ്റ്‌സ് ആംഹെസ്റ്റ് യൂണിവേഴ്‌സിറ്റി അത് ലറ്റിക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ബാസ്കറ്റ് ബോള്‍, വോളിബോള്‍ മത്സരങ്ങളില്‍ 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണെന്ന് യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ തോമസും അറിയിച്ചു. പങ്കെടുക്കുവാനുള്ള ടീമുകള്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ജൂണ്‍ 15ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pcnak2018.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.