You are Here : Home / USA News

കുടുംബജീവിതം സന്തുഷ്ടമാക്കാന്‍ നര്‍മ്മത്തിന്റെ മാന്ത്രികസ്പര്‍ശം

Text Size  

Story Dated: Friday, June 08, 2018 01:04 hrs UTC

ചിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ ഫോമാ വിമന്‍സ് ഫോറം ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. “കുടുംബജീവിതം സന്തുഷ്ടമാക്കാന്‍ അവശ്യം വേണ്ട ചേരുവകളില്‍നര്‍മ്മബോധത്തിനുള്ള പ്രാധാന്യം” എന്ന വിഷയത്തെ കേമ്പ്രീകരിച്ചായിരിക്കും സെമിനാര്‍. ചിരിയ്ക്കും ചിന്തയ്ക്കും ഇടം നല്‍കുന്ന ഈ സെമിനാറില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, അഡ്വക്കേറ്റ് തുഷാരാ ജയിംസ് എന്നിവര്‍ സംസാരിക്കുന്നതായിരിക്കും. പൊട്ടിച്ചിരിപ്പിക്കുന്നതിനോടൊപ്പംതന്നെ ആഴമേറിയ സമ്പേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നകാപ്പിപ്പൊടിയച്ചന്‍ എന്ന ഫാ. പുത്തന്‍പുരയ്ക്കല്‍ ലോകമലയാളികള്‍ക്ക് സുപരിചിതനാണ്.നര്‍മ്മരസത്തില്‍ പൊതിഞ്ഞ് അദ്ദേഹം അവതരിപ്പിക്കുന്ന ആശയങ്ങള്‍ കുടുംബബന്ധങ്ങള്‍സുദൃഢമാക്കാന്‍ പോന്നതാണ്. മന്ത്രവിദ്യയിലൂടെ കാണികളെ അമ്പരിപ്പിക്കുന്ന സുപ്രസിദ്ധ മജിഷ്യന്‍ ഗോപിനാഥ് മുതുകാട് ഒരുഒന്നാന്തിരം പ്രാസംഗികന്‍ കൂടിയാണ്. 4

 

യുട്യൂബിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്ന മോട്ടിവേഷണല്‍പ്രസംഗങ്ങള്‍ക്ക് വലിയ ജനപ്രീതിയാണുള്ളത്. നര്‍മ്മത്തിന്റെ ഇമ്പ്രജാലം കുടുംബജീവിതത്തെഎങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചുള്ള സെമിനാറില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യംവിലപ്പെട്ടതായിരിക്കും. കേരള ഹൈക്കോര്‍ട്ടിലെ ഗവണ്മെന്റ് പ്ലീഡര്‍ ആയ അഡ്വ. ഡോ. തുഷാര ജയിംസ്, ഒരു മികച്ച വാഗ്മികൂടിയാണ്. സാമൂഹ്യപ്രവര്‍ത്തകയായ അഡ്വ. തുഷാര നിരവധി ദേശീയ പുരസ്കാരങ്ങള്‍നേടിയിട്ടുണ്ട്. വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ഡോ. സാറാ ഈശോ, സെക്രട്ടറി രേഖാ നായര്‍, വൈസ് ചെയര്‍ ബീനാ വള്ളിക്കളം, ട്രഷറര്‍ ഷീലാ ജോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ കുസുമം ടൈറ്റസ് എന്നിവരാണ് ഫോമാ കണ്‍വന്‍ഷനിലെ വിമന്‍സ് ഫോറം സെമിനാറിന് നേതൃത്വം നല്‍കുന്നത്. വിമന്‍സ് ഫോറത്തിന്റെ എല്ലാ ചാപ്റ്റര്‍ ‘ാരവാഹികളും നാഷണല്‍ കമ്മറ്റി അംഗങ്ങളും സജീവമായി രംഗത്തുണ്ട്. വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു അവലോകനവും സെമിനാറില്‍ഉള്‍പ്പെടുത്തുന്നതാണ്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാര്‍ദ്ദമായി സ്വാഗതംചെയ്യുന്നുവെന്ന് ‘ാരവാഹികള്‍ അറിയിച്ചു.

FOMAA National Women’s Forum (Chair-person) Dr. Sarah Easaw: 845-304-4606;

(Secretary) Rekha Nair : 347-885-4886 (Vice-Chair)

Beena Vallikalam: 773-507-5334 ; (Treasurer)Sheela Jose: 954-643-4214 Advisory Board: ( Chair) Kusumam Titus: 253-797-0252

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.