You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍

Text Size  

ബിനോയി കിഴക്കനടി

binoystephen@gmail.com

Story Dated: Thursday, June 07, 2018 11:03 hrs UTC

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 8 മുതല്‍ 10 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ 8, വെള്ളി വൈകുന്നേരം 6:30 ന് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മ്മികനും, റെവ. ഫാ. ജോനസ് ചെറുനിലത്ത്‌സഹകാര്‍മ്മികനുമായിരിക്കും. റെവ. ഫാ. ബിന്‍സ് ചേത്തലില്‍ തിരുന്നാള്‍ സന്ദേശം നല്‍കും. ദൈവാലയ ഗാനങ്ങള്‍ ആലപിക്കുന്നത് സേക്രഡ് ഹാര്‍ട്ട് യൂത്ത് കൊയര്‍ ടീമംഗങ്ങളാണ്. ഇതേ തുടര്‍ന്ന് മതബോധന സ്കൂള്‍ കലോത്സവമുണ്ടായിരിക്കും. ജൂണ്‍ 9, ശനി വൈകുന്നേരം 5:30 ന് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, സേക്രഡ് ഹാര്‍ട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

 

വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. എബ്രാഹം കളരിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരുമാകുന്ന വിശുദ്ധ കുര്‍ബ്ബാനയില്‍, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാനശുശ്രൂഷകള്‍ നയിക്കുന്നത്. പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4:30 മുതല്‍ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനക്ക്, സാന്‍ഹൊസ്സെ സെന്റ് മേരീസ് ക്‌നാനായ ഫൊറോനാ വികാരി റെവ. ഫാ. സജി പിണര്‍ക്കയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും, റെവ. ഫാ. റ്റോമി വട്ടുകുളം റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ മോണ്‍. തോമസ് തിരുന്നാള്‍ സന്ദേശം നല്‍കുന്നതാണ്. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പില്‍ നേത്യുത്വം നല്‍കുന്നതായിരിക്കും.

 

ഇതിനോടനബന്ധിച്ച് അടിമവെയ്കല്‍, ലേലം എന്നിവ ഉണ്ടായിരിക്കും. മത്തായി & സാലി ഐക്കരപ്പറമ്പില്‍, ജോസ് & സ്സീന എള്ളങ്കയില്‍, സജി & ചെറുപുഷ്പം ഇറപുറം, രാജന്‍ & എത്സി കല്ലടാന്തിയില്‍, ഫിലിപ്പ് & ആന്‍സി കണ്ണോത്തറ, കുഞ്ഞുമോന്‍ & തങ്കമ്മ നെടിയകാലായില്‍, തോമസ് & ഫിലോമിന നെടുവാമ്പുഴ, കുര്യന്‍ & ഏലമ്മ നെല്ലാമറ്റം, റോണി & റ്റാനിയ പുത്തെന്‍പ്പറമ്പില്‍, ജെയ്‌സണ്‍ & ബോബി വാച്ചാച്ചിറ എന്നിവരാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍. തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്രദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, എക്‌സിക്കൂട്ടീവംഗങ്ങളായ, തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി, പ്രസുദേന്തിമാര്‍ എന്നിവര്‍ തിരുഹൃദയ ദൈവാലയത്തിലേക്ക് ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More