You are Here : Home / USA News

സൂപ്പര്‍നായിക ഷീല "സര്‍ഗ്ഗസന്ധ്യ 2018' താരനിശയുമായി ന്യൂജേഴ്‌സിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 06, 2018 06:31 hrs EDT

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ചു ലോക റെക്കാര്‍ഡ് നേടിയ മുന്‍ ചലച്ചിത്ര ദേശീയ അവാര്‍ഡ് ജേതാവ് പ്രശസ്ത നടി ഷീലയുടെ നേതൃത്വത്തില്‍ കഴിവുറ്റ ഒരു പറ്റം കലാകാരന്മാരും കലാകാരികളുമായി "സര്‍ഗ്ഗ സന്ധ്യ 2018" താരനിശ സോമര്‍സെറ്റ്ണ്ട സെന്‍റ്.തോമസ്ണ്ട സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ് 30ന് ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് ഫ്രാങ്ക്‌ളിന്‍ ടൗണ്ഷിപ് ഹൈസ്കൂളില്‍ വച്ച് അരങ്ങേറുന്നു. വലുതും ചെറുതുമായി മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒട്ടനവധി കലാസന്ധ്യകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സമ്മാനിച്ച ത്രിവേണി മൂവീസാണ് ഈ പരിപാടിയുടേയും സംഘാടകന്‍. ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന സെന്‍റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വച്ച് ഇടവക വികാരിബഹു. റവ. ഫാ. ലഗോറി ഫിലിപ്‌സ് കട്ടിയക്കാരന്‍ ഇടവകാംഗം ജോര്‍ജ് സെബാസ്റ്റിയന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. തുടര്‍ന്ന് അമ്പതില്‍പ്പരം ഇടവകാംഗങ്ങളും ടിക്കറ്റ് ഏറ്റു വാങ്ങുകയുണ്ടായി.

 

1962-82 കാലഘട്ടത്തില്‍ 400 ലേറെ സിനിമകളില്‍ അഭിനയം, നിത്യ ഹരിത നായക നടനായ പ്രേംനസീറുമായി 107 സിനിമകളില്‍ നായികയായി അഭിനയിച്ചുകൊണ്ട് ലോക റെക്കോര്‍ഡ്, 2005 ല്‍ അകെല എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ്, 80 കളുടെ തുടക്കത്തില്‍ അഭിനയരംഗം വിട്ട് 2003 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത മനസ്സിനക്കരെയിലൂടെ മലയാളികളുടെ മനസ്സില്‍ വീണ്ടും ചേക്കേറി, ഇരുത്തം വന്നൊരു രാഷ്ട്രീയക്കാരി, പരിസ്ഥിതി സ്‌നേഹി, സര്‍വ്വോപരി തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി വിശേഷണങ്ങള്‍ ഇനിയും നീണ്ടു പോകും. അഭിനയപാടവത്തില്‍ മലയാള സിനിമയില്‍ ചോദ്യം ചെയ്യാന്‍ കഴിയപ്പെടാതെ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഷീല എന്ന മലയാളികളുടെ പ്രിയപ്പെട്ട ഷീലാമ്മ. ഷീലയോടൊപ്പം "മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ മലയാള സിനിമക്ക് ലഭിച്ച മറ്റൊരു സൂപ്പര്‍ മിന്നും താരം, 'ഇന്‍ ഹരിഹര്‍ നഗര്‍' പരമ്പരയിലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അപ്പുക്കുട്ടന്‍ എന്ന കഥാ പാത്രത്തിലൂടെ നര്‍മ്മ രസത്തിന്റെ കയ്യൊപ്പ്, കോളേജ് പ്രൊഫസര്‍, ചലച്ചിത്രനടന്‍, തിരക്കഥാകൃത്ത്, അവതാരകന്‍കൂടിയായ ജഗദീഷ്, കേരള സാഹിത്യ നാടക അക്കാദമി പുരസ്കാര ജേതാവ്, പ്രമുഖ ചലച്ചിത്ര സീരിയല്‍ താരവും, കഴിഞ്ഞ കൊല്ലത്തെ ദേശീയ ചലച്ചിത്ര അവാര്ഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി, എം.ഐ.റ്റി മൂസാ, സമകാലീക വിഷയങ്ങളെ ഹാസ്യന്മാകമായി അവതരിപ്പിക്കുന്ന "മറിമായം" എന്നീ സൂപ്പര്‍ ഹിറ്റ് പരിപാടിയിലെ പ്രധാന താരം വിനോദ് കോവൂര്‍, പ്രമുഖ നായിക നീതു, എന്നിവര്‍ക്കൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായികയും ചലച്ചിത്ര താരവുമായ രഞ്ചിനി ജോസ്, പ്രമുഖ ഗായകന്‍ സുനില്‍ കുമാര്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി കൈരളി ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1200ലേറെ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ കാര്യം നിസ്സാരം എന്ന സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമിന്‍റെ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്ണ്ടമയത്തിന്ണ്ട ഒരേവേദിയില്‍ ഒരുമിക്കുന്നു. കോമഡിയും, നൃത്തവും സംഗീത മഴയില്‍ തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന "സര്‍ഗ്ഗ സന്ധ്യ 2018"ല്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡ് പ്ലേയര്‍ രജീഷിനോടൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. സര്‍ഗ്ഗ സന്ധ്യ 2018ന്‍റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര്‍ ഫ്രാന്‍സിസ് ആയിരിക്കും. https://www.youtube.com/watch?v=x20-p2RU5O4 ഡെയിലി ഡിലൈറ്റും, റിയാ ട്രാവല്‍സും ആണ് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാര്‍. പ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് ത്രിവേണിമൂവീസ് "സര്‍ഗ്ഗ സന്ധ്യ 2018" ലൂടെ മലയാളീ പ്രേക്ഷകര്‍ക്ക് കാഴ്ചവെയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക : സെബാസ്റ്റ്യന്‍ ആന്റണി (732)6943934,സുനില്‍ പോള്‍ (732)3974451, ടോം പെരുംപായില്‍ (646)3263708, മിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848)3918461. ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെയും ലഭ്യമാണ്. web: www.Megashownj.com Venue: Franklin High school Auditorium, 500 Elizabeth Ave, Somerset, NJ 08873 (Etnrance and parking is at the back side of the school) Date: June 30 Saturday 4.30 PM web: stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More