You are Here : Home / USA News

ആഷിഷ് ജോസഫ് ഫോമാ നാഷ്ണല്‍ കമ്മറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, June 06, 2018 10:28 hrs UTC

ന്യൂയോര്‍ക്ക്: എംപയര്‍ റീജണില്‍പ്പെട്ട ഇന്‍ഡ്യാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ പ്രതിനിധി, ആഷിഷ് ജോസഫ് ഫോമാ നാഷ്ണല്‍ കമ്മറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. ഫോമാ നാഷ്ണല്‍ കമ്മറ്റിയില്‍ മൂന്ന് യൂത്ത് പ്രതിനിധികളാണ് ഉള്ളത്. മത്സരം ഇല്ലാതിരുന്നതു കൊണ്ട് എതിരില്ലാതെയാണ് ആഷിഷ് വിജയിച്ചത്. ട്രസ്റ്റ് കോ ബാങ്ക് മാനേജരായ ഈ എം.ബി.എ. ബിരുദധാരി, വെസ്റ്റ് ചെസ്റ്ററിലെ അറിയപ്പെടുന്ന യുവ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനാണ്. കൂടുതല്‍ യുവജനങ്ങളെ ഫോമയിലേക്ക് കൊണ്ടുവരുന്നതിന് താന്‍ പ്രയത്‌നിക്കുമെന്ന് ആഷിഷ് പറഞ്ഞു. ഫോമാ 2020 കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നടത്തുകയാണെങ്കില്‍ വലിയ യുവജന പങ്കാളിത്വം ആ കണ്‍വന്‍ഷനില്‍ ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോമാ 2020 ന്യൂയോര്‍ക്ക് കണ്‍വന്‍ഷനെ സപ്പോര്‍ട്ട് ചെയ്യുവാന്‍ എല്ലാ യുവജനങ്ങളോടും, ഫോമയുടെ അഭ്യുദയകാംക്ഷികളോടും ആഷിഷ് അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More