You are Here : Home / USA News

മിക്സഡ് വോളിബാൾ മത്സരത്തിന്റെ മഹിമയോടെ ഡി എം എ 2018 പിക്നിക്

Text Size  

Story Dated: Tuesday, June 05, 2018 07:46 hrs EDT

ശൈത്യത്തിന്റെ ആലസ്യം വിട്ടൊഴിഞ്ഞു വസന്തത്തിന്റെ സൗരഭ്യവുമായി വേനൽക്കാലത്തെ വരവേൽക്കുന്ന മെട്രോ ഡിട്രോയിറ്റിലെ ഫയർഫൈറ്റെർസ് പാർക്ക് ജൂൺ 16 ന് ഡിട്രോയിട് മലയാളി അസോസിയേഷന്റെ അവധിക്കാല പിക്നിക്കിനു വേദിയാകുന്നു. വശ്യമായ കാനനശോഭയുടെ തണലിൽ മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രായഭേദമന്യേ ആസ്വാദ്യമാകുന്ന കലാകായിക വിനോദങ്ങളും മലയാളരുചിയുള്ള കൊതിയൂറും ഭക്ഷ്യ വൈവിധ്യവും നിങ്ങൾക്കായി തയ്യാറാക്കുന്നു. പിക്‌നിക്കിനോടനുബന്ധിച്ചു സ്ത്രീപുരുഷന്മാരും കുമാരീകുമാരന്മാരും സംയുക്തമായി പങ്കെടുക്കുന്ന മിക്സഡ് വോളിബാൾ മത്സരവും ഇദംപ്രഥമമായി സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങൾക്കും വോളിബാൾ ടൂര്ണമെന്റിനും ആകർഷകമായ ക്യാഷ്അവാര്ഡുകളും ട്രോഫികളും സമ്മാനിക്കുന്നതിനാൽ ഇപ്രാവശ്യം കൂടുതൽ കുടുംബങ്ങളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് മോഹൻ പനങ്കാവിൽ (248-670-9044)ടോംസ് മാത്യു (248-249-1370) മനോജ് വാര്യർ (248-973-4268)ടോംസ് മൂലൻ (313-938-3701) ജുൽസ് ജോർജ് (734-925-0020)അമിത് നായർ (316-208-5204) സുരേന്ദ്രൻ നായർ 248-525-2351

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More