You are Here : Home / USA News

മേയര്‍ സജി ജോര്‍ജിന് സ്വീകരണവും സണ്ണി മാളിയേക്കലിന്റെ ജീവചരിത്ര പുസ്തക പ്രകാശനവും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 04, 2018 10:01 hrs UTC

ഡാലസ്: ഡാലസ് കേരള അസോസിയേഷന്‍, സണ്ണി വെയ്ല്‍ സിറ്റി മേയര്‍ ഇലക്ട് സജി പി. ജോര്‍ജിന് വമ്പിച്ച സ്വീകരണം നല്‍കി. ജൂണ്‍ 3 ഞായറാഴ്ച വൈകിട്ട് 4നു ഗാര്‍ലന്റ് കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസിഡന്റ് റോയ് കൊടുവത്ത് മേയറെ സദസിന് പരിചയപ്പെടുത്തി. സജി ജോര്‍ജിന്റെ വിജയത്തില്‍ കേരള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും അസോസിയേഷന്റെ ദീര്‍ഘകാല മെംബറും അഭ്യുദയകാംഷിയുമായ സജി ജോര്‍ജിന്റെ വിജയത്തില്‍ മലയാളി സമൂഹത്തോടൊപ്പം ഞങ്ങളും ആഹ്ലാദം പങ്കിടുന്നുവെന്നു റോയ് പറഞ്ഞു. ബാബു മാത്യു, ബോബന്‍ കൊടുവത്ത്, മാത്യു കോശി, രാജു തരകന്‍, സാം മാത്യു, വില്‍സന്‍ തരകന്‍, ഹരി പിള്ള, ജോസ് ഓച്ചാലില്‍ തുടങ്ങിയവരെ ആശംസകള്‍ അര്‍പ്പിക്കുന്നതിന് സെക്രട്ടറി പ്രത്യേകം ക്ഷണിച്ചു. പിന്നീട് യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കി.

ജെയ്‌സി, ചെറിയാന്‍ ചൂരനാട്, ജോര്‍ജ് ജോസഫ് എന്നിവര്‍ ഈ അവസരം പ്രയോജനപ്പെടുത്തി. രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്നും പ്രത്യേകമായി നാം കാത്തു സൂക്ഷിക്കുന്ന സംസ്‌കാരവും മൂല്യങ്ങളും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ നാം പ്രതിജ്ഞാബദ്ധരാവണമെന്നും സജി പറഞ്ഞു. കേരള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ മേയര്‍ പ്രത്യേകം അഭിനന്ദിച്ചു. അസോസിയേഷന്‍ കരുത്തോടെ നിലനില്‍ക്കുന്നതില്‍ ഐ. വര്‍ഗീസ് വഹിക്കുന്ന പങ്കിനെ സജി പ്രത്യേകം എടുത്തുപറഞ്ഞു. എട്ടു വര്‍ഷം മുമ്പ് കൗണ്‍സിലിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ ആദ്യം സാമ്പത്തിക സഹായം നല്‍കിയത് ഡാലസ് കേരള അസോസിയേഷനായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നതായി സജി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.