You are Here : Home / USA News

ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 01, 2018 01:16 hrs UTC

ചിക്കാഗോ: ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് ചിക്കാഗോയില്‍ നിന്നുള്ള ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മുമ്പ് ചിക്കാഗോ റീജിയനില്‍ നിന്നും ആര്‍.വി.പിയായി മത്സര രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം താത്വികമായൊരു സൗഹൃദ അവലോകനം തന്റെ സുഹൃത്തുക്കളുമായി സംവദിച്ച് തന്റെ തീരുമാനം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ മാറുകയായിരുന്നു. നീതിബോധവും, മതേതര ചിന്തകളും, ജനാധിപത്യമൂല്യത്തിലും അധിഷ്ഠിതമായ ഫൊക്കാന എന്ന ദേശീയ പ്രവാസി പ്രസ്ഥാനത്തില്‍ തന്റെ ഭാഗത്തുനിന്നും കഴിവതും, വിട്ടുവീഴ്ചയ്ക്കും, സൗഹൃദ സാഹോദര്യ ബന്ധത്തിനും അടിവരയിട്ടുകൊണ്ടുള്ള തന്റെ തീരുമാനത്തിന് എല്ലാ നല്ലവരായ വ്യക്തികളുടേയും വോട്ടും സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രശ്‌നാധിഷ്ഠിത ആശയ സംവാദങ്ങളും, വ്യക്തിവിമര്‍ശനങ്ങള്‍ക്കും പകരമായി സ്‌നേഹ സംസ്കാരത്തിന് താന്‍ വിലമതിക്കുന്നു.

പകരംവെയ്ക്കാന്‍ ഇല്ലാത്ത സമര്‍പ്പണത്തിനും, കഠിനാധ്വാനത്തിനും, ഏവരോടും പ്രതിബദ്ധതയോടും നീതിപൂര്‍വ്വകമായും തന്റെ കര്‍മ മണ്ഡലത്തില്‍ കറകളഞ്ഞ വ്യക്തിത്വമായി ചിക്കാഗോയുടെ പ്രദേശങ്ങളില്‍ കഴിഞ്ഞ ഇരുപതില്‍പ്പരം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറി, ഇപ്പോള്‍ വൈസ് പ്രസിഡന്റ്, ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ സെക്രട്ടറി, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ സെക്രട്ടറി. ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്‍ സെക്രട്ടറി, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഇപ്പോള്‍ ഫൊക്കാനയുടെ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി, ഫൊക്കാന 2018 നാഷണല്‍ കണ്‍വന്‍ഷന്‍ റിസപ്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ മുതലായ സാമൂഹ്യ രംഗത്തും, സാമുദായിക രംഗത്തും ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്മണി) തന്റെ കരുത്താര്‍ന്ന പ്രതിഭ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഈവരുന്ന ജൂലൈ ആറിനു ഫിലഡല്‍ഫിയയില്‍ വച്ചു നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പില്‍ ട്രിസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്ന ഏബ്രഹാം വര്‍ഗീസ് എല്ലാ സുഹൃത്തുക്കളുടേയും, നല്ലവരായ ഡെലിഗേറ്റുകളുടേയും സഹകരണവും വോട്ടും അഭ്യര്‍ത്ഥിക്കുന്നതായി അറിയിച്ചു. അനില്‍ അമ്പാട്ട് (561 747 5740).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.