You are Here : Home / USA News

മേയര്‍ സജി ജോര്‍ജിന് കേരളാ അസോസിയേഷന്‍ സ്വീകരണം നല്‍കും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, May 31, 2018 10:51 hrs UTC

ഡാളസ്: ടെക്‌സാസിലെ സണ്ണിവെയ്ല്‍ സിറ്റിയില്‍ നിന്നും മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജിന് കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 3 ഞായറാഴ്ച സ്വീകരണം നല്‍കും. ഗാര്‍ലാന്റിലുള്ള ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജുക്കേഷന്‍ സെന്ററില്‍ വൈകുന്നേരം നാല് മണിക്കാണ് സ്വീകരണ സമ്മേളനം. തദവസരത്തില്‍ പ്രവാസി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനും ഇന്‍ഡ്യാ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റും കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ അഭ്യുദയകാംഷിയുമായ സണ്ണി മാളിയേക്കലിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനവും വേദിയില്‍ നടക്കും. സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡാനിയേല്‍ കുന്നേല്‍ (സെക്രട്ടറി) 469 274 3456

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.