You are Here : Home / USA News

ഫൊക്കാനയുടെ ന്യൂജഴ്‌സി റീജിയണൽ മത്സരങ്ങൾ ജൂൺ 9 ന്

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Sunday, May 27, 2018 12:22 hrs UTC

ന്യൂജഴ്‌സി∙ ഫൊക്കാന ന്യൂജഴ്‌സി റീജിയണൽ യൂത്ത് ഫെസ്റ്റിവലും ടാലെന്റ്റ് കോംപറ്റീഷനും സ്പെല്ലിങ് ബി മത്സരവും ജൂൺ 9ന് ഡ്യുമോണ്ടിലുള്ള അവർ റെഡീമർ ലൂഥറൻ പള്ളി ഹാളിൽ നടക്കും. സംസ്ഥാന തല യൂത്ത് ഫെസ്റിവലിലും ടാലെന്റ്റ് കോംപറ്റീഷനിലും വിജയികൾക്കുന്നവർക്കാണ് ജൂലൈ 5 മുതൽ 8 വരെ നടക്കുന്ന ഫൊക്കാനയുടെ നാഷണൽ കൺവെൻഷനോടനുബന്ധിച്ചുള്ള ടാലെന്റ്റ് ഷോ മത്സരത്തിൽ പങ്കെടുക്കുവാനുള്ള യോഗ്യത ലഭിക്കുകയുള്ളൂ. ന്യൂജഴ്സിയിലെ എല്ലാ കുരുന്നു പ്രതിഭകളും യുവജനങ്ങളും ടാലന്റ്റ് മത്സരത്തിൽ പങ്കെടുക്കണമെന്ന് ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയിൽ അഭ്യർഥിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്നവർ ജൂൺ മൂന്നിനു മുൻപ് പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്ക് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടാം.

ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, ബോളിവുഡ് വിഭാഗങ്ങളിലായി നടക്കുന്ന ഡാൻസ് മത്സരത്തിൽ പരമാവധി സമയം 6 മുതൽ 7 മിനിറ്റ് വരെയാണ്. മാലിനി നായർ, എൽദോ പോൾ, മോനിക്ക മാത്യു എന്നിവരാണ് കോഓർഡിനേറ്റർമാർ. 5 മിനിറ്റ് സമയ ദൈർഘ്യമുള്ള മലയാളം സോളോ പാട്ടു മത്സരത്തിൽ ട്രാക്ക് അനുവദനീയമാണ്. സുജ ജോസ്, ഏബ്രഹാം മാത്യു എന്നിവരാണ് കോഓർഡിനേറ്റർമാർ. 5 മിനിറ്റ് സമയ ദൈർഘ്യമുള്ള പ്രസംഗ മത്സരത്തിന്റെ വിഷയം മത്സരത്തിന് കൃത്യം രണ്ടാഴ്ച മുൻപ് മാത്രം കോർഡിനേറ്റർമാരിൽ നിന്നും ലഭ്യമായിരിക്കും. ടി. എസ്. ചാക്കോ, കെ.ജി.തോമസ് എന്നിവരാണ് കോഓർഡിനേറ്റർമാർ. മത്സരങ്ങൾ രണ്ടു മുതൽ ആറു വരെയാണെങ്കിലും സ്പെല്ലിംഗ് ബി മത്സരം 1.30നു തുടങ്ങി മൂന്നിന് സമാപിക്കും. കോശി കുരുവിള, രഞ്ജിത്ത് പിള്ള, തുമ്പി അൻസൂദ്‌ എന്നിവരാണ് സ്പെല്ലിങ്ങ് ബി കോഓർഡിനേറ്റർമാർ. എല്ലാ മത്സരങ്ങളുടെയും അന്തിമ തീരുമാനം ജഡ്ജിമാരുടേതായിരിക്കും. എല്ലാവരും കൃത്യ സാമ്യത്തിനുമുമ്പു മത്സരവേദികളിൽ ഹാജരായിരിക്കണം. അഡ്രസ്സ്: 344 Washington Avenue, Dumont, NJ. (Our Redeemer Lutheran Church Hall).

മത്സരത്തിന്റെ വിജയത്തിനായി വിപുലമായ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചതായി ദാസ് കണ്ണംകുഴിയിൽ അറിയിച്ചു. കെസിഎഫ് പ്രസിഡന്റ് കോശി കുരുവിള, സെക്രട്ടറി ഫ്രാൻസിസ് കാരക്കാട്ട്, മഞ്ച് പ്രസിഡന്റ് സുജ ജോസ്, സെക്രട്ടറി രഞ്ജിത്ത് പിള്ള, നാമം പ്രസിഡന്റ് മാലിനി നായർ, സെക്രട്ടറി വിനീത നായർ, ഫൊക്കാന കൺവെൻഷൻ ചെയർമാൻ മാധവൻ ബി. നായർ,ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ സജിമോൻ ആന്റണി, ഫൊക്കാന സീനിയർ നേതാക്കന്മാരായ ടി.എസ്. ചാക്കോ,കെ.ജി.തോമസ്,ചിന്നമ്മ പാലാട്ടി,സാജൻ പോത്തൻ, വർഗീസ് വി. ജോർജ്, ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്റർമാരായ ദേവസി പാലാട്ടി,ജോയ് ചാക്കപ്പൻ, എൽദോ പോൾ തുടങ്ങിയവർ അടങ്ങിയ ഓർഗനൈസിങ്ങ് കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.

വൈകുന്നേരം ഏഴിന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ,ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്‌. ചാക്കോ, കൺവെൻഷൻ ചെയർമാൻ മാധവൻ ബി. നായർ, നാഷണൽ കമ്മിറ്റി മെമ്പർ സജിമോൻ ആന്റണി,കൺവെൻഷൻ കോർഡിനേറ്റര് സുധ കർത്ത, ദേവസി പാലാട്ടി,ജോയ് ചാക്കപ്പൻ, എൽദോ പോൾ, സാജൻ പോത്തൻ, ഏബ്രഹാം മാത്യു, കെ.ജി. തോമസ് മോനിക്ക മാത്യു, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീല മാരേട്ട്, ടാലെന്റ്റ് കോമ്പറ്റിഷൻ ചെയർ സുജ ജോസ് തുടഗിയവർ പങ്കെടുക്കും.

വിവരങ്ങൾക്ക്∙ ദാസ് കണ്ണംകുഴിയിൽ ഫോൺ:201-281-5050, കോശി കുരുവിള ഫോൺ: 201-450 -1750,ഫ്രാൻസിസ് കാരക്കാട്ട്, ഫോൺ:973 -931 -8503,ആന്റണി കുര്യൻ ഫോൺ:201-220 -9083, സുജ ജോസ് ഫോൺ:973 -632 -1172, രഞ്ജിത്ത് പിള്ള ഫോൺ: 201-294 -6368, പിന്റോ ചാക്കോ ഫോൺ:973 -337 -7238, മാലിനി നായർ ഫോൺ:501 -864 -8643.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.