You are Here : Home / USA News

പിസിഎൻഎകെ ആരാധന നയിക്കുവാൻ വർഷിപ്പ് ബാൻഡുകൾ

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, May 26, 2018 12:55 hrs UTC

ന്യുയോർക്ക്∙ ബോസ്റ്റൺ സ്പ്രിങ്ങ്ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ ജൂലൈ 5 മുതൽ 8 വരെ നടക്കുന്ന പിസിഎൻഎകെ കോൺഫറൻസിൽ ആത്മീയ ആരാധന സംഗീത ശുശ്രൂഷ നിർവ്വഹിക്കുവാൻ പ്രമുഖ വർഷിപ്പ് ബാൻഡുകൾ എത്തിച്ചേരും.

യേശുവാ മ്യൂസിക് ടീമും ആൻറണി എവൻസും സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഡോ. ബ്ലെസ്സൻ മേമനയും ഷെൽഡൻ ബങ്കാരയും കോൺഫറൻസിന്റെ വിവിധ സെക്ഷനുകളിൽ ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പിസിഎൻഎകെ നാഷനൽ മ്യൂസിക് കോഓർഡിനേറ്റർ പ്രിൻസ് മാത്യുവിന്റെയും വർഷിപ്പ് കോഓർഡിനേറ്റർ മനോജ് മാത്യുവിന്റെയും നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാഷനൽ ക്വയർ ടീം പരിശീലനം പൂർത്തികരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കോൺഫറൻസിന്റെ നാഷനൽ കൺവീനർ റവ. ബഥേൽ ജോൺസൺ, സെക്രട്ടറി ബ്രദർ വെസ്ളി മാത്യു, ട്രഷറാർ ബ്രദർ ബാബുക്കുട്ടി ജോർജ്, യൂത്ത് കോഓർഡിനേറ്റർ ബ്രദർ ഷോണി തോമസ്, വുമൺസ് കോഓർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, കോൺഫറൻസ് കോഓർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.