You are Here : Home / USA News

അമിതമായി കഞ്ചാവ് ഉപയോഗിച്ച 87 പേർ വിഷബാധയേറ്റ് ചികിത്സയിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 24, 2018 01:18 hrs UTC

ബ്രൂക്ക് ലിൻ (ന്യൂയോർക്ക്) ∙ ബ്രൂക്ക് ലിനിലും പരിസര പ്രദേശങ്ങളിലും അമിതമായി കഞ്ചാവ് ഉപയോഗിച്ചു രോഗാതുരരായ 87 പേരെ ഇതിനകം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

പ്രത്യേക ഗ്രൂപ്പിലുള്ള സിന്തറ്റിക്ക് മാരിജുവാന (കഞ്ചാവ്) യിൽ അടങ്ങിയിരിക്കുന്ന വിഷാംശമാണ് രോഗത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മരണം സംഭവിക്കാവുന്ന അത്രയും വിഷാംശം ഇതിലടങ്ങിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇത്രയും അധികം മയക്കുമരുന്ന് എങ്ങനെയാണ് ബ്രൂക്ക് ലിനിൽ എത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. ഈസ്റ്റ് ന്യൂയോർക്ക്, ബ്രൗൺസ് വില്ല തുടങ്ങിയ സ്ഥലങ്ങളിലെ ഹോം ലെസ് ഷെൽട്ടറുകളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും ചികിത്സയിലുള്ളത്.

K2 വിഭാഗത്തിലുള്ള കഞ്ചാവ് വിൽപന നടത്തുന്ന പതിനഞ്ചോളം പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറിയ ചെറിയ പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് വിൽപന നടത്തുന്നത്. ന്യൂയോർക്കിൽ കഞ്ചാവ് വേട്ട നടത്തുന്നതിനു പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ട്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.