You are Here : Home / USA News

മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ആദ്യകുര്‍ബാന

Text Size  

Story Dated: Wednesday, May 23, 2018 10:34 hrs UTC

ബ്രിജിറ്റ് ജോര്‍ജ്

ഷിക്കാഗോ: ബെല്‍വുഡ് മാത്തോമാ ശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലിലെ ആദ്യകുര്‍ബാന സ്വീകരണം മെയ് 19 ശനിയാഴ്ച്ചയും സ്ഥൈര്യലേപനം മെയ് 20 ഞായറാഴ്ച്ചയും നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് തുടങ്ങിയ ആഘോഷമായ വിശുദ്ധകുര്‍ബാനയില്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ്, ഫാ. കെവിന്‍ മുണ്ടക്കല്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. നിക്കളസ് തുടങ്ങി 13 വൈദികര്‍ സഹകാര്‍മ്മികരായിരുന്നു. സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നിന്നും 2018 മെയ് 5 ന് വൈദികനായി പട്ടമേറ്റ ഫാ. കെവിനെ അങ്ങാടിയത്ത് പിതാവ് ഇടവകസമൂഹത്തിനു മുമ്പാകെ അഭിനന്ദിക്കുകയും ആദരിക്കുകയുമുണ്ടായി. ഈ രൂപതയിലെ പ്രഥമ തദ്ദേശ വൈദികനാണ് ഫാ. കെവിന്‍. ഈ വര്‍ഷം 49 കുട്ടികള്‍ ആദ്യകുര്‍ബാനയും 33 കുട്ടികള്‍ സ്ഥൈര്യലേപനവും സ്വീകരിച്ചു.

 

ഈ വിശുദ്ധകൂദാശാ സ്വീകരണത്തിനായി കുട്ടികളെ ആത്മീയമായി ഒരുക്കുന്നതിന് മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീന, സി. റൂബി, സി. വിനയ തുടങ്ങിയ അദ്ധ്യാപകരും ചടങ്ങുകള്‍ വളരെ ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് സജി വര്‍ഗീസ്, ജോണ്‍ കൂള, ബിജോയ് തോമസ്, ലത കൂള, മെലിസ ബിജോയ്, ജിനേഷ് മാത്യു, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, ഡോ. മനോജ് കോട്ടപ്പുറം, റീത്ത ജോര്‍ജ്, ദീപു കരിങ്ങട എന്നിവരും കൈക്കാരന്‍മാരും ഗായകസംഘവും അല്മായരും മറ്റനേകം വോളണ്ടിയേഴ്‌സും നേതൃത്വം നല്‍കി. ദേവാലയത്തിലെ വിശുദ്ധ കര്‍മ്മങ്ങള്‍ക്കു ശേഷം അങ്ങാടിയത്ത് പിതാവ് കമ്മ്യൂണിക്കന്‍സിനൊപ്പം കേക്കുമുറിക്കുകയും അവരുടെ അനുഗ്രഹീത ദിനത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുകയുമുണ്ടായി. മാതാപിതാക്കള്‍ക്കും മറ്റു അതിഥികള്‍ക്കുമായി പാരിഷ്ഹാളില്‍ നടന്ന സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.