You are Here : Home / USA News

മധുരം ഷോയുമായി മെയ് 27നു ന്യു ജെഴ്‌സിയില്‍ ബിജു മേനോന്‍, ശ്വേതാ മേനോന്‍, മിയ ജോര്‍ജ് സംഘം

Text Size  

Story Dated: Tuesday, May 22, 2018 05:11 hrs UTC

അമേരിക്കയൊട്ടാകെ കലാ സദ്യയും മധുരവും വിളമ്പി ജനഹ്രുദയങ്ങളെ കീഴടക്കി ജൈത്ര യാത്ര തുടരുന്ന 'മധുരം സ്വീറ്റ് 18' ഷോ മെയ് 27നു ന്യു ജെഴ്‌സി ഫെലിഷ്യന്‍ കോളജില്‍.

ന്യു യോര്‍ക്ക്‌ന്യു ജെഴ്‌സിയിലെ ഈ ഏക ഷോ അവതരിപ്പിക്കുന്നത് മികച്ച ഷോകള്‍ അവതരിപ്പിച്ച് എന്നും കയ്യടി നേടിയിയിട്ടൂള്ള സജി ഹെഡ്ജ് നേത്രുത്വം നല്‍കുന്ന ഹെഡ്ജ് ഇവന്റ്‌സാണ്. അതിനു ശേഷം കണക്ടിക്കട്ടിലും കാനഡയിലും ഓരോ ഷോ കൂടി അവതരിപ്പിച്ച് ഒരു മാസം നീണ്ട കലാപര്യടനം പൂര്‍ത്തിയാക്കി നടന്‍ ബിജു മേനോന്റെ നേത്രുത്വത്തിലൂള്ള സംഘം മടങ്ങും.

വസന്ത കാലത്തിന്റെ മനോഹാരിത അമേരിക്ക വാരിപ്പുണരുമ്പോള്‍ മനസിലും മധുരോല്‍സവമായി ഈ ഷോ. വമ്പന്‍ ഷോകള്‍ അവതരിപ്പിച്ച് ജനഹ്രുദയങ്ങളെ ത്രസിപ്പിച്ച ഹെഡ്ജ് ഇവന്റ്‌സ് ഈ ഷോയും അവിസ്മരണീയമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നു. മികച്ച തീയറ്ററും സ്‌റ്റേജ് സംവിധാനവുമാണ് ഒരുങ്ങുന്നതെനു സജി ഹെഡ്ജ് പറഞ്ഞു.

ബിജു മേനോന്‍ നേതൃത്വം നല്‍കുന്ന പരിപാടിയുടെ സംവിധായകന്‍ ടൂ കണ്‍ട്രീസ് അടക്കം നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഷാഫിയാണ്. സംഘത്തില്‍ 24 കലാകാരന്മാരുണ്ട്. അതിനു പുറമെ മറ്റു വിദ്ഗ്ദരും സഹായികളും

കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, നോബി എന്നിവര്‍ക്കൊപ്പം നായികമാരായ ശ്വേതാമേനോന്‍, മിയ, ജമ്മ്‌നാ പ്യാരിയിലെ നായിക ഗായത്രി സുരേഷ്, 2016ലെ കേരള സര്‍വ്വകലാശാല കലാതിലകവും യുവനടിയുമായ മഹാലക്ഷ്മി എന്നിവരാണ് മലയാള ചലച്ചിത്രരംഗത്തുനിന്ന് മധുരം 2018ന്റെ വേദിയിലെത്തുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പിന്നണിഗാന രംഗത്തെത്തിയ നജിം അര്‍ഷാദ്, പിന്നണി ഗായികയും വയലിനിസ്റ്റുമായ കാവ്യ അജിത്, മഴവില്‍ മനോരമയുടെ ഇന്ത്യന്‍ വോയ്‌സ് രണ്ടാം സ്ഥാനക്കാരനും പിന്നണി ഗായകനുമായ വിഷ്ണു രാജ് എന്നിവരാണ് പ്രശസ്ത സംഗീത സംവിധായകന്‍ റോണി റാഫേല്‍ നയിക്കുന്ന സംഗീത വിഭാഗത്തിലുള്ളത്.

കോമഡി രംഗത്തെ പ്രഗത്ഭരായ ബിനു അടിമാലി, രാജേഷ് പരവൂര്‍, സുധി കൊട്ടിയം എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്ന ഹാസ്യസ്കിറ്റുകള്‍ ഷാഫി, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഭാവനയില്‍ രൂപപ്പെടുന്നതാണ്.

ആകെ 16 സ്‌റ്റേജുകളിലാണ് മധുരം 2018. മൂന്ന് മണിക്കൂര്‍ നീളുന്ന നൃത്തഗാനകോമഡി ഇനങ്ങളടങ്ങുന്ന സ്‌റ്റേജ് ഷോയില്‍ നൃത്തത്തിന് പ്രത്യേക ഊന്നല്‍ നല്കിയിട്ടുണ്ട്. ബോളിവുഡിലും കോളിവുഡിലും കഴിവും മികവും തെളിയിച്ച പ്രഗത്ഭ നര്‍ത്തകരാണ് മധുരം 2018ല്‍ പങ്കെടുക്കുന്നത്. ജിമിക്കി കമ്മലിന്റെയും ചിത്രീകരണം നടന്നുവരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെയും നൃത്ത രംഗങ്ങളുടെ സഹസംവിധായകന്‍ ശരവണന്‍, ബോളിവുഡില്‍ നിന്നുള്ള നൂപുര്‍, പ്രതീക്ഷ എന്നിവര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള സാബിനുമാണ് നടീനടന്മാര്‍ക്കൊപ്പം ചുവടുവയ്ക്കുക.

വേറിട്ടതും പ്രത്യേകതകള്‍ ഏറെയുള്ളതുമായ മധുരം 2018 സ്‌റ്റേജ് ഷോ എത്തിച്ചത് സംഘാടകരായ ആര്‍ ആന്‍ഡ് ടി ടെലികമ്മ്യൂണിക്കേഷന്‍സ് പ്രസിഡന്റ് തോമസ് ഉമ്മന്‍ (ഷിബുവും) കേരള ടുഡേ മാനേജിങ്ങ് ഡയറക്ടര്‍ ലാലു ജോസഫുമാണ്.

അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി, ചമയക്കാരന്‍ രാജീവ് അങ്കമാലി, നിര്‍മ്മാതാവ് ജെന്‍സോ, കൊച്ചുമോന്‍ എന്നിവരും കേരള്‍ ടുഡേയുടെ കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ജെയ്‌സണ്‍ തെക്കേക്കരയുമാണ് ആര്‍ ആന്‍ഡ് ടി സംഘത്തിനൊപ്പം മധുരം 2018ന് ചുക്കാന്‍ പിടിക്കുക.

മെയ് 27, 5 മണി
സ്ഥലം: ഫെലിഷ്യന്‍ കോളജ്, 262 സൗത്ത് മെയിന്‍ സ്റ്റ്രീറ്റ്, ലോഡൈ, ന്യു ജെഴ്‌സി 07644
ടിക്കറ്റ്: വി.ഐ.പി $100; $50
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങാം: www.evetnzter.com
വിവരങ്ങള്‍ക്ക്: സജി ഹെഡ്ജ്: 5166063268: pvhedge@gmail.com; www.hedgeeventsny.com; Viji-516-8515820, ഉണ്ണിക്രുഷ്ണന്‍ നായര്‍: 2013204297, നീനാ ഫിലിപ്പ് 8623245868


www.evetnzter.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.