You are Here : Home / USA News

എപ്പിസ്കോപ്പൽ ജൂബിലി കൗൺസിൽ അംഗങ്ങൾ ലിൻസൻ സെന്റ് മേരീസിൽ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, May 22, 2018 04:19 hrs UTC

ന്യൂജഴ്സി∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപൊലീത്തായുടെ എപ്പിസ്കോപ്പൽ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദർശനത്തിന്റെ ഭാഗമായി ഭദ്രാസന കൗൺസിൽ അംഗങ്ങൾ ലിൻസൻ സെന്റ് മേരീസ് ഇടവക സന്ദർശിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ ഡോ. ഫിലിപ്പ് ജോർജ് കൗൺസിൽ അംഗം സാജൻ‍ മാത്യു എന്നിവർ സംസാരിച്ചു. ഇടവക വികാരി ഫാ. സണ്ണി ജോസഫ്, സംഘടനാ പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി, അസംബ്ലി അംഗങ്ങൾ എന്നിവർ കൗൺസിൽ അംഗങ്ങളെ സ്വീകരിച്ചു. മദേഴ്സ് ഡേയിൽ എല്ലാ അമ്മമാർക്കും ആശംസകൾ നേരുകയും ചെയ്തു.

ഓഗസ്റ്റ് 26 ന് ന്യുറോഷലിലുള്ള ഗ്രീൻട്രീ കൺട്രി ക്ലബിൽ വച്ചാണ് ആഘോഷ പരിപാടികൾ. വിവരങ്ങൾക്ക്: ഡോ. ഫിലിപ്പ് ജോർജ് : 646 361 9509, ഫാ. സുജിത് തോമസ് : 516 754 074.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.