You are Here : Home / USA News

കിംഗ്സ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്, മെയ് 26, 27-ന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, May 22, 2018 02:29 hrs UTC

ന്യൂജേഴ്സി : അമേരിക്കൻ മണ്ണിൽ ആവേശത്തിന്റെ യോർക്കർ എറിഞ്ഞ് കിംഗ്സ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ്. മെയ് 26, 27 തിയതികളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ എട്ട് പ്രഫഷണൽ ടീമുകൾ ബാറ്റേന്തും .കായിക പ്രേമികളുടെ പ്രിയ ഗ്രൗണ്ടായ ന്യൂജേഴ്‌സിയിലെ ഏറ്റവും വലിയ പാർക്കായ പ്രിൻസ്റ്റണിലെ മേർസർ കൗണ്ടി പാർക്കിലെ മൂന്ന് ഗ്രൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. (Mercer County Park - 1638 old Trenton road , Princeton Junction, NJ 08550)

മൂന്നു വർഷം മുൻപ് 2015ൽ ആണ് കിംഗ്സ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയത്. രാജ്യത്തെ മലയാളികളുടെയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ആവേശമാണ് കിംഗ്സ് ക്രിക്കറ്റ് ക്ലബിന്റെ ആദ്യ ടൂർണമെന്റിന്റ പ്രചോദനം .പ്രത്യേകം തയാറാക്കിയ പിച്ചിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ വളരെ നേരത്തേ സോഷ്യൽ മീഡിയയിൽ "ഞങ്ങളും വരുന്നു" ക്യാംപയിൻ തുടങ്ങിയിരുന്നു.

അത്യധികം ആവേശകരമാകുന്ന ഫൈനൽ മത്സരം മെയ് 27, ഞായറാഴ്ച്ച കൃത്യം 12:00 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാ ക്രിക്കറ്റ് പ്രേമികളേയും ഈ കായിക മാമാങ്കത്തിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

അലക്സ് ജോൺ : 908-313-6121
സുനോജ് മല്ലപ്പള്ളി :267-463-3085
ഡാനി ടോം : 732-215-3189
മിതുൽ ജേക്കബ് : 917-903-8066
ലെവിൻ ഐസക് : 813-484-4923,
ബിനു മല്ലപ്പള്ളി 267 2354 345

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.