You are Here : Home / USA News

ഹ്യൂസ്റ്റനില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും മെയ് 26 ന്

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, May 14, 2018 08:00 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് (CAPS) സംഘടനയുടെ ആഭിമുഖ്യത്തില്‍ മെയ് 26-ാം തീയതി ശനിയാഴ്ച രാവിലെ 10:00 മുതല്‍ 12:30 വരെ സ്റ്റാഫോര്‍ഡിലെ : NCS/Shiloh Travel ബില്‍ഡിംഗ് ഹാളില്‍ വെച്ച് സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും മെഡിക്കല്‍ ചെക്കപ്പും പൊതുജനങ്ങള്‍ക്കു നല്‍കുന്നതാണെന്ന് സംഘടന ഒരു പ്രസ് റിലീസിലൂടെ അറിയിച്ചു. NCS/Shiloh Travel ബില്‍ഡിംഗിന്റെ മേല്‍ വിലാസം : NCS/Shiloh Travel Bldg.  2810 ട ങമശി ട.േ ടമേളളീൃറ, ഠത 77477 എന്നാണ്.

കാര്‍ഡിയോളജി, ബ്ലഡ് പ്രഷര്‍, ഡയബറ്റിക്, കൊളസ്റ്ററോള്‍, ഇ.കെ.ജി, എക്കൊ കാര്‍ഡിയോഗ്രാം തുടങ്ങിയ ചെക്കപ്പുകള്‍ നടത്തുന്നതായിരിക്കും. കാര്‍ഡിയോളജി, ഫാമിലി മെഡിസിന്‍, പെയിന്‍ മാനേജ്‌മെന്റ് എന്റൊക്രിനോളജി, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് അതാതു ശാഖയില്‍ വിദഗ്ധരായ ഡോക്ടറമാരുടെ സൗജന്യ ചെക്കപ്പും മെഡിക്കല്‍ ഉപദേശവും സേവനവും അന്നു ലഭ്യമായിരിക്കും. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്കും മറ്റും ഈ സേവനം ഏറ്റവും സഹായകരമായിരിക്കും. ഏവരേയും സംഘടന ഈ ഹൃസ്വ മെഡിക്കല്‍ ക്യാമ്പിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഡോ. മനു ചാക്കൊ, മെഡിക്കല്‍ ടീം കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കും. തുടര്‍ന്ന് രോഗചികിത്സയൊ ഉപദേശമോ വേണ്ടവര്‍ക്ക് ഡോക്‌ടേഴ്‌സ് ചാരിറ്റി ക്ലിനിക്കിലേക്ക് (RVR Health & Wellness  CLINIC Stafford) റഫര്‍ ചെയ്യുന്നതായിരിക്കും. 

ഹ്യൂസ്റ്റനിലെ ഒരു പറ്റം മലയാളികള്‍ ചേര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഒരു ജീവകാരുണ്യ സംഘടനയാണ് ഇഅജട (കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ്) ഈ സംഘടനയെപ്പറ്റിയൊ സൗജന്യ മെഡിക്കല്‍ സേവനത്തെ പറ്റിയൊ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതിന്റെ വാളണ്ടിയര്‍ പ്രവര്‍ത്തകരെ ഫോണില്‍ വിളിക്കാവുന്നതാണ്.

നയിനാന്‍ മാത്തുള്ള: 832-495-3868, ഷിജിമോന്‍ ഇഞ്ചനാട്ട്: 832-755-2867, എബ്രഹാം തോമസ്: 832-922-8187, സാമുവല്‍ മണ്ണന്‍കര: 281-403-6243, ജോണ്‍ വര്‍ഗീസ്: 281-787-8245, റെനി കവലയില്‍: 281-300-9777, തോമസ് തയ്യില്‍: 832-282-0484, പൊന്നുപിള്ള: 281-261-4950, ജോണ്‍ കുന്നകാട്ട്: 281-242-4718

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.