You are Here : Home / USA News

പമ്പയുടെ മാതൃദിനാഘോഷവും കുടുംബ സംഗമവും വര്‍ണ്ണാഭമായി

Text Size  

Story Dated: Monday, May 14, 2018 07:53 hrs UTC

ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പമലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും സംഘടന പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ പതിനേഴ്‌വര്‍ഷമായി പമ്പ തുടര്‍ന്നു പോരുന്ന മാതൃദിനാഘോഷവും വാര്‍ഷികകുടുംബ സംഗമവും ഈ വര്‍ഷം മെയ് 12-നു ശനിയാഴ്ച നോത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അതിഥി റെസ്റ്റോറന്റിലാണ് സംഘടിപ്പിച്ചത്.

പമ്പ പ്രസിഡന്റ്‌ജോര്‍ജ്ജ് ഓലിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നഅനുമോദനയോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യഅതിഥിയായിരുന്നു. ആശംസകള്‍ നേരാന്‍ യു.എസ്‌കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷൈര ഗുഡ്മാന്‍,ഫൊക്കാന വിമന്‍സ് ഫോറംനാഷണല്‍് ചെയര്‍പേഴ്‌സണ്‍ ലീലമാരേട്ട്, ട്രൈസ്‌സ്റ്റേറ്റ് കേരളഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, എന്നിവരോടൊപ്പം വിവിധ സംഘടനകളെ പ്രധിനിധികരിച്ച്‌സുജജോസ് (മഞ്ച്) ന്യൂജേഴ്‌സി,സുരേഷ് നായര്‍ (ഫ്രണ്‍ട്‌സ് ഓഫ് റാന്നി), ജോര്‍ജ്ജ് നടവയല്‍ (പിയാനോ)മുരളി.ജെ നായര്‍ (ലാന), ഷാജുസാമുവല്‍ (കേരളസമാജം ന്യൂയോര്‍ക്ക്), പി.കെ സോമരാന്‍ (എസ്.എന്‍.ഡി.പി) എന്നിവരും ആശംസകള്‍നേരാന്‍ എത്തിയിരുന്നു.

അമ്മമാരെ അനുമോദിച്ചുകൊണ്‍ട് പമ്പയുടെ യൂത്ത് പ്രതിനിധി ഹന്നാജേക്കബ് മാതൃദിനസന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലുംസ്വഭാവ രുപവല്‍ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്‍ട് സംസാരിച്ച കുമാരി ഹന്നാ ജേക്കബ് അമ്മമാരെ ഒരു ദിവസം മാത്രംസ്‌നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിന്റെഓരോ നിമിഷങ്ങളിലും അമ്മമാര്‍ക്ക് സ്‌നേഹവും കരുതലും നല്‍കണമെന്നും പറഞ്ഞു.

ഫാദര്‍ ഫിലിപ്പ് മോഡയില്‍സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പമ്പ ന്യൂസ്‌ലെറ്ററിന്റെ പ്രകാശനം ലീലമാരേട്ട് നിര്‍വ്വഹിച്ചു . ആദ്യകോപ്പിയു.എസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷൈരഗുഡ്മാന് നല്‍കി.

പമ്പ യൂത്ത് അവാര്‍ഡിന് ആഷ്‌ലി ഓലിക്കല്‍ അര്‍ഹയായി, പമ്പയിലെ യൂത്തിനെ എകോപിപ്പിക്കുന്നതിനും, കഴിഞ്ഞ അഞ്ചുവര്‍ഷമായി പമ്പഫൊക്കാന സ്പ്ല്ലിംഗ്. ബീ കോഡിനേറ്റുചെയ്യുന്നതിനുമാണ് അവാര്‍ഡ്‌നല്‍കിയത്.

പമ്പ 2020 ഡ്രീം പ്രൊജെറ്റ്് അലക്‌സ്‌തോമസ്അവതരിപ്പിച്ചു. പമ്പí് 2020 ആകുമ്പോഴേയ്ക്കും കൂടുതല്‍സൗകര്യമുള്ള കമ്യൂണിറ്റിസെന്റര്‍ എന്നതാണ് ഡ്രീം പ്രൊജറ്റ് എന്ന് അലക്‌സ് തോമസ് പറഞ്ഞു.

പമ്പ വിമന്‍സ് ഫോറം കോഡിനേറ്റര്‍ അനിത ജോര്‍ജ്ജ് പൊതുയോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ്‌മോഡി ജേക്കബ് സ്വാഗതവും, ജോണ്‍ പണിക്കര്‍നന്ദി പ്രകാശനവും നടത്തി.ജേക്കബ്‌കോര, സുമോദ് നെല്ലിക്കാല,ജൂലിജേക്കബ്, ഫീലിപ്പോസ് ചെറിയാന്‍, സുധ കര്‍ത്ത,എന്നിവര്‍ പരിപാടിയുടെവിജയത്തിനായി പ്രവര്‍ത്തിച്ചു.

അമ്മമാരെ അനുമോദിച്ചുകൊണ്‍ടും, ആദരിച്ചുകൊണ്‍ടും പൂക്കള്‍ നല്‍കിയതോടൊപ്പം അവര്‍ക്കായി വിവിധഗെയിംമുകള്‍ അനിതജോര്‍ജ്ജുംആഷ്‌ലിഓലിക്കലുംചേര്‍ന്ന്‌സംഘടിപ്പിച്ച്്്‌വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക്പ്രസാദ് ബേബിയുംജോര്‍ജ്ജ് നടവയലുംനേതൃത്വം നല്‍കി. അമ്മമാാര്‍ക്കായി പ്രത്യേകമായി ഒരുക്കിയ അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
 

By: ജോര്‍ജ്ജ് ഓലിക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.