You are Here : Home / USA News

അമേരിക്കയിൽ ഇത് പൂക്കളുടെ കാലം: ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, May 12, 2018 01:26 hrs UTC

ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നിൽ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായെത്തുകയാണ്.

അമേരിക്കയിൽ പൂക്കളുടെ വസന്തം ഒരുക്കി കൊണ്ട് ചെറി ബ്ലോസം ഫെസ്റ്റിവൽ. ഒരു പ്രദേശം മുഴുവൻ ചെറി മരങ്ങളിൽ നിറയെ പൂക്കളുമായുള്ള കാഴ്ച്ച കണ്ണുകൾക്ക് ആനന്ദമുളവാക്കുന്നതാണ്. പഠനത്തിന് പ്രായം ഒരു പ്രശ്നമേയല്ലെന്ന് വിളിച്ചോതി കൊണ്ട് 96-ആം വയസ്സിൽ കോളേജ് ബിരുദം കരസ്ഥമാക്കി കൊണ്ട് ഒരു അമേരിക്കൻ മുൻ സൈനികൻ മാതൃകയാകുന്നു.

ഹോളിവുഡ് വിശേഷങ്ങളിൽ ബ്ലോക്ക് ബസ്റ്റർ ചിത്രം ഇൻക്രഡിബിൾസ് 2-ന്റെ അണിയറ വിശേഷങ്ങൾ. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഹ്യൂസ്റ്റൺ ചാപ്‌റ്റർ പ്രവർത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നു. അമേരിക്കൻ ഐക്യ നാടുകൾ സന്ദർശിച്ച റോജി എം. ജോൺ എം.എൽ.എ.യ്ക്ക്, ന്യൂജേഴ്സിയിലെ പൗരാവലി സ്വീകരണം നൽകി.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മെഡിക്കൽ ജേർണലിസം എന്ന പ്രോജക്റ്റിന്റെ ഉത്ഘാടനം, വി.ടി.ബൽറാം എം.എൽ.എ. ഡാളസ്സിൽ നിർവ്വഹിച്ചു.

ഇന്റർനാഷണൽ ഡാൻസ് ഡേ പ്രമാണിച്ച്, സാൻഫ്രാൻസിസ്ക്കോയിൽ സ്ക്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിന്റെ ആഭിമുഖ്യത്തിൽ സംഗമം എന്ന നൃത്തോത്സവം നടത്തി.

ഈ എപ്പിസോഡിന്റെ അവതാരകൻ, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.