You are Here : Home / USA News

ഫൊക്കാന സാഹിത്യ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, May 11, 2018 11:13 hrs UTC

മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ ഫൊക്കാനാ സാഹിത്യ സമ്മേളനങ്ങളില്‍ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖ്യധാരാ സഹിത്യത്തിലെ പ്രശസ്തരും ജൂലയ് 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനാ സമ്മേളനത്തിൽ ഒത്തുചേരുന്നു.

സാഹിത്യ സമ്മേളനത്തിന്റെ കോർഡിനേറ്റേഴ്‌സ് ആയി ജോർജ് നടവയൽ, പ്രൊഫ. കോശി തലയ്ക്കല്‍,ഡോ.നന്ദകുമാര്‍ ചാണയില്‍,ജോർജ് ഓലിക്കൽ, മുരളീ നായർ , കെ കെ ജോൺസൻ ,അനിതാ പണിക്കർ , കോശി ജോർജ്, നീനാ പനക്കൽ,അശോകൻ വേങ്ങശേരി,ബെന്നി ജോർജ് എന്നിവർ പ്രവർത്തിക്കുമെന്ന് ചെയർ പേഴ്സൺ അബ്‌ദുൾ പുന്നയൂര്‍ക്കുളം അറിയിച്ചു.

വടക്കേ അമേരിക്കൻ മലയാളികളുടെ കലാബോധത്തിനു പുതിയ ഊടും പാവും നല്കിയ കേന്ദ്ര ബിന്ദുവാണ് ഫൊക്കാന .ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുച്ചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനായി എന്നതാണ്.ഒരു സംഘടയുടെ ലക്ഷ്യം എന്നത് സമൂഹത്തിനു വേണ്ടി എന്ത് ചെയ്തു എന്ന് മാത്രമല്ല എന്തും ചെയ്യാനുള്ള ഒരു ജനതയെ വാർത്തെടുക്കുവാൻ ആ സംഘടനയ്ക്ക് കഴിഞ്ഞോ എന്നും കൂടിയാണ് .അതിൽ ഫൊക്കാന വിജയിച്ചു എന്ന് തന്നെയാണ് നമ്മുടെ വിശ്വാസം .അവിടെ ഫോക്കാനയ്ക്ക് തണലും കരുത്തുമേകിയത് നമ്മുടെ സ്വന്തം മലയാളമാണ് .മലയാളത്തെയും , മലയാള സാഹിത്യത്തെ ഫൊക്കാന എന്നും പ്രോസ്ലഹിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം, പി ഡി ജോര്‍ജ് നടവയല്‍ , പ്രൊഫ. ഡോ. ഷീലാ എന്‍ പി, പ്രൊഫ. ഡോ. ശശിധരന്‍, പ്രൊഫ. കോശി തലയ്ക്കല്‍, മനോഹര്‍ തോമസ്, തമ്പി ആന്റണി, സാംസി കൊടുമണ്‍, നീനാപനയ്ക്കല്‍, അശോകന്‍ വേങ്ങശ്ശേരി, ജോണ്‍ ഇളമത, വര്‍ഗീസ് തോമസ്, സരോജാ വര്‍ഗീസ്, ജോസ് ചെരിപുറം, ഡോ.നന്ദകുമാര്‍ ചാണയില്‍, മുരളീ നായര്‍, പി ടി പൗലോസ്, സന്തോഷ് പാലാ, സോയാ നായര്‍, ജെയിംസ് കൂരിക്കാട്ടില്‍, ബാബു പാറയ്ക്കല്‍, അനിതാ പണിക്കർ എന്നീ എഴുത്തുകാരെ ഉള്‍പ്പെടുത്തി ഫൊക്കാനാ സാഹിത്യ സമിതി വിപുലീകരിച്ചു വിപുലമായ സഹിഹ്യസമ്മേളനത്തിന് പ്രവർത്തനം തുടങ്ങി കഴിഞ്ഞു.

"സാഹിത്യവും സാമൂഹ്യപരിവര്‍ത്തനവും" എന്ന വിഷയത്തെ ആസ്പദമാക്കി ഫൊക്കാനയില്‍ നടക്കുന്ന സാഹിത്യ സെമിനാറില്‍ കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കും. രണ്ടു ദിനരാത്രങ്ങളിലായി കഥ, നോവല്‍, കവിത, നാടകം, സിനിമാസാഹിത്യം, ലേഖനം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍, ലോകസാഹിത്യം, മലയാള സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും പുരസ്‌കാര സമര്‍പ്പണങ്ങളും നടക്കും. ഒരോ ചര്‍ച്ചാ വിഭാഗങ്ങള്‍ക്കും, കവിയരങ്ങ്-ചെറുകഥാ യരങ്ങ് എന്നീ വിഭാഗങ്ങള്‍ക്കും വേറിട്ട് ഉപസമിതികള്‍ രൂപം കൊണ്ട് ഏകോപിച്ച് പ്രവര്‍ത്തിക്കും. സമ്മേളന വിഷയങ്ങളെയും നിഗമനങ്ങളെയും അധികരിച്ച് പിന്നീട് പുസ്തകരചനയും ഉണ്ടാകും.

ഫൊക്കാനാ സാഹിത്യസമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യ സമ്മേളനപാരമ്പര്യ മികവ് തിളക്കമേറിയതാകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്, ട്രഷറാര്‍ ഷാജി വര്‍ഗീസ്,എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി പി ഇട്ടന്‍, ,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.