You are Here : Home / USA News

കമ്മ്യൂണിറ്റി കോളജ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്: ബില്ലിൽ മേരിലാൻഡ് ഗവർണർ ഒപ്പുവച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 11, 2018 12:15 hrs UTC

മേരിലാൻഡ് ∙ കമ്മ്യൂണിറ്റി കോളജുകളിൽ പഠിക്കുന്ന മിഡിൽ ക്ലാസ്, താഴ്ന്ന വരുമാനക്കാർ എന്നിവരുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകുന്ന ബില്ലിൽ മേരിലാൻഡ് ഗവർണർ ലാറി ഹോഗൻ ഒപ്പുവച്ചു. സ്കോളർഷിപ്പു ബില്ലുൾപ്പെടെ 200 ബില്ലുകളിലാണ് കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ടത്. മേരിലാൻഡ് ബജറ്റിൽ 15 മില്യൻ ഡോളറാണ് കമ്മ്യൂണിറ്റി കോളജ് വിദ്യാർഥികളുടെ സ്കോളർഷിപ്പിനായി വകയിരുത്തിയിരിക്കുന്നത്.

1,25,000 ഡോളർ വാർഷിക വരുമാനമുള്ള കുടുംബാംഗങ്ങളിൽ നിന്നും കമ്മ്യൂണി കോളജിൽ പഠിക്കുന്നവർക്ക് 5,000 ഡോളറും സിങ്കിൾ പേരന്റിന്റെ വരുമാനം 90,000 ഡോളറിൽ കുറവാണെങ്കിൽ അവരുടെ കുട്ടികൾക്കും ഈ ആനുകൂല്യത്തിനർഹതയുണ്ട്. 2019 മുതലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഗവർണറുടെ ഓഫിസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.