You are Here : Home / USA News

ചിത്രശലഭങ്ങള്‍'ക്കായി ഡിട്രോയിറ്റ് ഒരുങ്ങി

Text Size  

Story Dated: Friday, May 11, 2018 02:31 hrs UTC

ഡിട്രോയിറ്റ്: സംഗീതത്തിന്റെ മാസ്മരിക മന്ത്രവുമായി മലയാളത്തിന്റെ സ്വന്തം സംഗീതചക്രവര്ത്തിനി കെ.എസ് ചിത്രയെ എതിരേല്ക്കാന് മോട്ടോര് നഗരി ഒരുങ്ങിക്കഴിഞ്ഞു. ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തില് മെയ് 18-നു വെള്ളിയാഴ്ച വൈകിട്ട് 7.30-ന് ഫിറ്റ്‌സ് ജിറാള്ഡ് ഹൈസ്കൂള് ഓഡിറ്റോറിയത്തില് നടത്തപ്പെടുന്ന സംഗീതസന്ധ്യയില് കെ.എസ് ചിത്രയോടൊപ്പം പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്തും ചേര്ന്നു സംഗീതത്തിന്റെ മായാപ്രപഞ്ചം സൃഷ്ടിക്കും.

ഗായകന് നിഷാദ്, പ്രശസ്ത വയലിനിസ്റ്റും ഗായികയുമായ രൂപ രേവതി, ടെന്നിസണും എന്നിവര് ചേര്ന്ന് മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ ഹൃദയത്തുടിപ്പാര്ന്ന ഗാനങ്ങള് ആലപിക്കും. കേരളത്തില് നിന്നുള്ള പ്രശസ്തരും പ്രഗത്ഭരുമായ കലാകാരന്മാര് ഇവരോടൊപ്പം സംഗീത ഉപകരണങ്ങള് കൈകാര്യം ചെയ്ത് ലൈവ് ഓക്കസ്ട്ര ഒരുക്കും.

അമേരിക്കയില് വിവിധ സ്ഥലങ്ങളില് നടത്തപ്പെട്ട ഈ സംഗീത പരിപാടിക്ക് ആവേശകരമായ ജനപങ്കാളിത്തവും പ്രതികരണവുമാണ് ലഭിച്ചത്. പല സ്ഥലങ്ങളിലും ടിക്കറ്റ് ലഭിക്കാതെ ആളുകള് മടങ്ങുന്നത് കാണാന് കഴിഞ്ഞു. കാലയവനികയിലേക്ക് മറഞ്ഞുപോയ അനശ്വര സംഗീത സംവിധായകരെ സ്മരിക്കുന്ന ഒരു പരിപാടിയിലൂടെ മലയാളത്തിന് മറക്കുവാന് കഴിയാത്ത മരണമില്ലാത്ത ഒരുപിടി ഗാനങ്ങള് ഈ സംഗീതസന്ധ്യയില് ആലപിച്ച് ചിത്ര മനസ്സുകളില് സ്ഥാനംപിടക്കുന്നു. മെലഡികളുടെ മറക്കാനാവാത്ത അനഭൂതി ആസ്വദിക്കാന് ഏവരേയും ഡിട്രോയിറ്റ് കേരള ക്ലബ് സ്വാഗതം ചെയ്യുന്നു.

മിഷിഗണ് മലയാളികള്ക്ക് വളരെ അസുലഭമായി ലഭിക്കുന്ന ഈ അവസരം സംഗീതാസ്വാദനത്തിലൂടെ പങ്കാളികളാകുവാന് കേരള ക്ലബിന്റെ ചുമതലക്കാര് സ്‌നേഹപൂര്വ്വം ക്ഷണിക്കുന്നു.

ടിക്കറ്റിനും കൂടുതല് വിവരങ്ങള്ക്കും: സുജിത് മേനോന് (248 635 1566), അജയ് അലക്‌സ് (248 767 9451), ശ്രീജാ ശ്രീകുമാര് (248 760 1841), ജെയ്‌സണ് നെല്ലിക്കുന്നേല് (734 306 7823), പ്രാബ്‌സ് ചന്ദ്രശേഖരന് (248 506 4996), പ്രീതി പ്രേംകുമാര് (313 529 8672).

By: അലന്‍ ചെന്നിത്തല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.