You are Here : Home / USA News

എപ്പിസ്കോപ്പൽ ജൂബിലി: കൗൺസിൽ അംഗങ്ങൾ സഫേൺ സെന്റ് മേരീസിൽ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, May 10, 2018 11:54 hrs UTC

ന്യൂയോർക്ക്∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപൊലീത്തായുടെ എപ്പിസ്കോപ്പൽ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദർശനങ്ങളുടെ ഭാഗമായി ഭദ്രാസന കൗൺസിൽ അംഗങ്ങൾ സഫേൺ സെന്റ് മേരീസ് ഒർത്തഡോക്സ് ഇടവക സന്ദർശിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ ഡോ. ഫിലിപ്പ് ജോർജ്, സജി പോത്തൻ, സാജൻ മാത്യു, സന്തോഷ് മത്തായി, സഭാ മാനേജിങ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരിൽ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇടവക വികാരി റവ. ഡോ. രാജു എം. വർഗീസ് സ്വാഗതം ആശംസിച്ചു. കൗൺസിൽ അംഗങ്ങളുടെ ഇടവക സന്ദർശനം ഭദ്രാസന മെത്രാപൊലീത്ത ഇടവകയിൽ വരുന്നതിന് തുല്യമാണെന്നും അറിയിച്ചു.

ജൂബിലി ആഘോഷപരിപാടികളെപ്പറ്റി ഡോ. ഫിലിപ്പ് ‍ജോർജും സാജൻ മാത്യുവും സംസാരിച്ചു. ഹോളി ട്രാൻസ് ഫിഗറേഷൻ റിട്രീറ്റ് സെന്ററിനെക്കുറിച്ച് സന്തോഷ് മത്തായിയും മെൻസ് ഫോറത്തിന്റെ മൂന്നുദിന റിട്രീനിനെക്കുറിച്ച് സജി എം. പോത്തനും വിവരിച്ചു. റോയി എണ്ണച്ചേ രിയും സംസാരിച്ചു. ഓഗസ്റ്റ് 26 നാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വിവരങ്ങൾക്ക്: ഡോ. ഫിലിപ്പ് ജോർജ് (646) 361–9509. ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ് (516) 754–0743.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.