You are Here : Home / USA News

ഹിമേഷ് ഗാന്ധി ഷുഗർലാന്റ് കൗൺസിലർ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 10, 2018 11:46 hrs UTC

ഷുഗർലാന്റ്∙ഹൂസ്റ്റൺ ഷുഗർലാന്റ് സിറ്റി കൗൺസിലിലേക്ക് മേയ് 5 ന് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ വംശജനും അറ്റോർണിയുമായ ഹിമേഷ് ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

നാലാം തവണ മത്സരത്തിനിറങ്ങിയ ഗാന്ധിക്ക് ആകെ പോൾ ചെയ്ത 4353 വോട്ടുകളും ലഭിച്ചു. കൗണ്‍സിലിലേക്കുള്ള തന്റെ അവസാന മത്സരത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തതിൽ എല്ലാ വോട്ടർമാരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും വിജയത്തിൽ അഭിമാനിക്കുന്നതായും ഗാന്ധി പറഞ്ഞു.

2012 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ (35) അംഗമായിരുന്നു ഗാന്ധി. കൗൺ സിലർ എന്ന നിലയിൽ സിറ്റിയുടെ വിവിധ കമ്മറ്റികളിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതായും ഗാന്ധി പറഞ്ഞു.

ഹൂസ്റ്റൺ ബിസിനസ്സ് ജേർണൽ 40 വയസ്സിനു താഴെയുള്ള യുവ നേതാക്കളെ അംഗീകരിച്ചതിൽ ഗാന്ധിയും ഉൾപ്പെട്ടിരുന്നു.

ലൊഫേം ഡയറക്ടറും, അറ്റോര്‍ണിയുമായി ഗാന്ധി, ഹൂസ്റ്റൺ ബാപ്്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ബി. എയും സൗത്ത് ടെക്സസ് കോളജ് ഓഫ് ലോയിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.

ഭാര്യ ഫറായും മകൻ ജെയ്ഡനുമാണ്. ടെൽഷെയറിലാണ് ഗാന്ധി താമസിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.