You are Here : Home / USA News

പ്രാർത്ഥനക്ക് മാത്രമേ ഹൃദയത്തെ രൂപാന്തരപ്പെടുത്താനാകൂ: ട്രംപ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 10, 2018 11:43 hrs UTC

വാഷിങ്ടൻ ഡിസി∙ ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്ന പ്രാർത്ഥനയിലൂടെ മാത്രമേ ജീവിതത്തിൽ സമൂല മാറ്റം വരുത്തുവാൻ കഴിയുകയുള്ളൂവെന്ന് പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടു. ബാങ്ക് കവർച്ച കേസ്സിൽ 12–ാം വയസ്സിൽ ജയിലിലാകുകയും 38–ാം വയസ്സിൽ മോചിതനാകുകയും ചെയ്ത ജോൺ പോണേഴ്സിനെ വൈറ്റ് ഹൗസിൽ റോസ് ഗാർഡനിൽ ഹസ്തദാനം നൽകി ആദരിക്കുകയായിരുന്നു ട്രംപ്

നാഷണൽ ഡേ ഓഫ് പ്രെയറിൽ ജയിൽ പുള്ളികൾക്കിടയിൽ പോണർ നടത്തുന്ന പ്രവർത്തനങ്ങളെ ട്രംപ് പ്രശംസിച്ചു. പ്രസിഡന്റിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് പോൺ വൈറ്റ് ഹൗസിൽ എത്തിയത്.

പോണേഴ്സിന്റെ ജീവിത കഥ, പ്രാർത്ഥനയുടെ ശക്തിയെ കുറിച്ചും ജീവിത രൂപാന്തരത്തെക്കുറിച്ചും ഞങ്ങളെ ബോധവല്‍ക്കരിക്കുന്നതായി ട്രംപ് പറഞ്ഞു.

ജയിലിൽ കഴിയവേ ട്രാൻസിസ്റ്റർ റേഡിയോയിലൂടെ ബില്ല ഗ്രഹാമിന്റെ പ്രസംഗമാണ് തന്റെ ജീവിതത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നതിന് ഇടയാക്കിയതെന്ന് പോണർ പറഞ്ഞു. തുടർന്ന് തടവു കാലഘട്ടത്തിൽ കൂടുതൽ സമയം ബൈബിൾ വായിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സഹ തടവുകാരോടു തന്റെ അനുഭവം പങ്കിടുന്നതിനും കഴിഞ്ഞതായി പോണർ പറഞ്ഞു.

ജയിൽ വിമോചിതനായപ്പോൾ തന്നെ ജയിലിലേക്കയച്ച ബിഐ ഏജന്റ് റിച്ചാർഡ് ബീസിലിയെ സന്ദർശിച്ചു സുഹൃദ്ബന്ധം സ്ഥാപിക്കുവാൻ കഴിഞ്ഞതായും പോണർ പറഞ്ഞു. ഇപ്പോൾ ഹോപ് ഫോർ പ്രിസണേഴ്സ് എന്ന സംഘടനയുടെ സ്ഥാപകനും സിഇഒ യുമായി പ്രവർത്തി ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.