You are Here : Home / USA News

നൃത്ത സംഗീത വസന്തം തീർത്ത ഫൊക്കാന ന്യൂയോർക് റീജിയൻ കലോത്സവം.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, May 10, 2018 04:27 hrs UTC

ന്യൂയോര്‍ക്ക്‌: കലയെയും കലാകാരന്മാരെയും എന്നും എക്കാലവും പ്രോത്സാഹിപ്പിക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ കലോത്സവും ഫൊക്കാന ന്യൂ യോർക്ക് റീജിയൻ ഏകദിന കണ്‍വന്‍ഷനും വർണ്ണാഭമായി .മലയാളത്തിന്റെ സ്വന്തം സംഗീത സംവിധായകൻ ശരത് മുഖ്യാതിഥിയായി പങ്കെടുത്ത മനോഹരമായ നിമിഷങ്ങൾ കൂടി ആയിരുന്നു അത് . ഞായറാഴ്ച്ച ഒരു മണി മുതല്‍ കേരളാ സെന്ററിൽ അതി മനോഹരമായ കലാ പരിപാടികളോടെ നടന്ന റീജിയണൽ കൺവൻഷൻ വളരെ അധികം കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ചു. ഓരോ കുട്ടിയുടെയും കലാപരിപാടികൾ ഒന്നിനൊന്നു മെച്ചമായിരുന്നു .

സംഗീത മത്സരത്തിൽ പങ്കെടുത്ത ഇരുപതിൽ അധികം കുട്ടികൾ വളരെ വാശിയോടെയാണ് പങ്കെടുത്തത് .സംഗീത സംവിധായകൻ ശരത് പങ്കെടുത്ത ചടങ്ങിൽ പാടുവാനും അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ കേൾക്കുവാൻ സാധിച്ചത് അഭിമാനകരമായ മുഹൂർത്തമാണെന്നു സംഗീത മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ അഭിപ്രയപ്പെട്ടു .

പ്രസംഗ മത്സരത്തിലും ഡാൻസ് മത്സരങ്ങളിലും എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിൽ ആണ് അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചത്.

ഫൊക്കാനയുടെ രണ്ടാമത്തെ തീം സോങ്ങ് ശരത് കാണികൾക്കു സമർപ്പിച്ചു.ശബരിനാഥ്‌ നായർ രചിച്ചു ഈണം നൽകി പാടിയ ഈ തീം സോങ്ങ് ഏവരുടെയും മനം കവരുന്നതാണ്.

വൈകിട്ട് നടന്ന സമാപന യോഗം ശരത് ഉത്‌ഘാടനം ചെയ്തു .റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ ഏവർക്കും സ്വാഗതം ചെയ്തു. റീജിയണൽ സെക്രെട്ടറി മേരി കുട്ടി മൈക്കൾ ആമുഖ പ്രസംഗം നടത്തി.ലൈസി അലക്സ് ശരതിനെ സദസിന് പരിചയപ്പെടുത്തി.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ ,കൺവെൻഷൻ ചെയർമാൻ മാധവൻ നായർ,എക്സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,ട്രസ്റ്റീ ബോർഡ് സെക്രട്ടറി ടെറൻസൺ തോമസ്,ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ലീല മാരേട്ട്, ട്രസ്റ്റീ ബോർഡ് മെമ്പർ വിനോദ് കെആർകെ , നാഷണൽ കമ്മിറ്റി മെംബേർസ് ആയ അലക്സ് തോമസ്, ഗണേഷ് നായർ, കെ . പി. ആൻഡ്രൂസ്, ശബരി നായർ ,സജിമോൻ ആന്റണി ,ഫൊക്കാന നേതാക്കളായ ടി.എസ്. ചാക്കോ, കൊച്ചുമ്മൻ ജേക്കബ്,മോഡി ജേക്കബ്, ബോബി ജേക്കബ്, കെ കെ ജോൺസൻ റീജണൽ ഭാരവാഹികൾ ആയ മേരിക്കുട്ടി മൈക്കൽ, മേരി ഫിലിപ്പ്, സജി പോത്തൻ,ഷേർളി സെബാസ്റ്റ്യൻ വിവധ അസ്സോസിയേഷനനുകളുടെ ഭാരവാഹികൾ ആയ ലൈസി അലക്സ്,ആന്റോ വർക്കി ,അജിത് കൊച്ചുകുടിയിൽ,കോശി കുരുവിള ,ഷൈജു സാം, സി എം .സ്റ്റീഫൻ,ഷെവലിയാർ ജോർജ് ഇട്ടൻ പടിയെത്തു ,ജോയി ചാക്കപ്പൻ, തോമസ് പാലാട്ടി , കൈരളി ചാനൽ ജോസ് കടപ്പുറം തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേർ പങ്കെടുത്തു.

കലോത്സവത്തിൽ പങ്കെടുത്ത വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റകളും വിതരണം ചെയ്യുകയുണ്ടായി . ഫൊക്കാന ന്യൂയോർക് റീജിയൻ കേരളോത്സവം വലിയ വിജയം ആക്കി തീർത്ത എല്ലാവർക്കും റീജിയണല്‍ ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ഏവർക്കും നന്ദി രേഖെപ്പെടുത്തി.

വിവിധ മത്സരങ്ങളിൽ വിജയം നേടിയവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Dance competition 7-12
1.Alina CHACKO
2.Aparna Shibu
3.Alissa Cyriac

13-18 years
1.Neha joe pandipally
2.Gatha Jayan

Song competition 7-12 years
1.Aparna Shibu
2.Angelina Alias
2.Fiona John(Two second prize)
3.Ashley Vincent

13-18 years
1.Isabel Ann kochukudiyil
2.Neha joe pandipally
3.Alina Alias

Elocution 7-12 years
1.kevin s Idicula
2Ann Marie Kurian
3.Angelina Alias

13-18 years
1.Alan kochukudiyil
2.Neha Joe pandipilly

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.