You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ് മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിയുടെ ഉദ്ഘാടനം വി. ടി. ബല്‍റാം നിര്‍വഹിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 09, 2018 11:41 hrs UTC

ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിയുടെ ഉദ്ഘാടനം വി. ടി. ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഐപിസിഎന്‍എ ഡാഗസ് ചാപ്റ്റര്‍ പ്രസിഡന്റ് റ്റി.സി. ചാക്കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജിലി ജോര്‍ജ് സ്വാഗതം ആശംസിച്ചു. റ്റി.സി. ചാക്കോ അദ്ധ്യക്ഷ പ്രസംഗം നടത്തി. നാഷനല്‍ കമ്മറ്റിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ചാക്കോ പറഞ്ഞു. നാഷനല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര പ്രസ് ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചു സംസാരിച്ചു. ഡോ. എം. ഡി. പിള്ള, ഡോ. റോയ് തോമസ്, ഡോ. സാറാ ഈശോ, ഡോ. എസ്. എസ്. ലാല്‍, ഡോ. ലീന ജോണ്‍സ് എന്നിവരാണ് ടീമിന് നേതൃത്വം നല്‍കുകയെന്ന് പ്രസിഡന്റ് പറഞ്ഞു. സുനില്‍ തൈമറ്റം, ഡോ. ജോര്‍ജ് കാക്കനാട് എന്നിവരും യോഗത്തില്‍ പ്രസംഗിച്ചു. ഡോ. എം.വി. പിള്ള മെഡിക്കല്‍ ജേര്‍ണലിസം കൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്ന് ലളിതമായി പ്രതിപാദിച്ചു. തുടര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം വി.ടി. ബല്‍റാം നിര്‍വഹിച്ചു. ആരോഗ്യ സംരക്ഷണ മേഖലകളെക്കുറിച്ചുള്ള അജ്ഞത നിര്‍മാര്‍ജനം ചെയ്യുന്നതിനും ആധുനിക ചികിത്സ സാധ്യത കളെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്കു വഹിക്കാനാകും എന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. ബെന്നി ജോണ്‍, ഏബ്രഹാം തെക്കെ മുറി, പി.പി. ചെറിയാന്‍ ജോസ് ഓച്ചിലില്‍, പി.സി. മാത്യു, സാം മാത്യു, ഡാനിയേല്‍ കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിജി ജോര്‍ജ് നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.