You are Here : Home / USA News

മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: അനീറ്റ പുതുക്കളം കലാതിലകം

Text Size  

Story Dated: Wednesday, May 09, 2018 11:30 hrs UTC

ബ്രിജിറ്റ് ജോര്‍ജ്

ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ മെയ് 5 ശനിയാഴ്ച്ച കുട്ടികള്‍ക്കായി വളരെ ചിട്ടയോടെയും ഭംഗിയായും യുവജനോത്സവം നടത്തുകയുണ്ടായി. കലാമത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റുകള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനീറ്റ ജോസഫ് പുതുക്കളം കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. നേപ്പര്‍വില്ലില്‍ താമസിക്കുന്ന ബെന്നി സോഫി ദമ്പതികളുടെ പുത്രിയാണ്. കലാതിലകമായി വിജയകിരീടംചൂടിയ ഈ കൊച്ചു മിടുക്കി. ടോം ദീപായുടെ മകള്‍ നിവേദിതാ ജോസ് റൈസിംഗ് സ്റ്റാര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ വര്‍ഷത്തേതുപോലെ 3 മേഖലകളില്‍ക്കൂടി അവാര്‍ഡുകള്‍ നല്‍കുന്നതായി കള്‍ച്ചറല്‍ അക്കാഡമി അറിയിച്ചിരുന്നു. അതനുസരിച്ച് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഡെസ് പെലയിന്‍സില്‍ നിന്നുള്ള ലിജി-ഫ്രാന്‍സിസിന്റെ മകള്‍ ഷാനെറ്റ് ഇല്ലിക്കല്‍ ഡാന്‍സിങ് സ്റ്റാര്‍ ആയും ജെസ് ലിന്‍ ജിന്‍സണ്‍ മ്യൂസിക്കല്‍ സ്റ്റാര്‍ ആയും എയ്ഡന്‍ അനീഷ് ആര്‍ട്ടിസ്റ്റിക് സ്റ്റാറായും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

 

രാവിലെ 9 മണിക്ക് കത്തീഡ്രല്‍ ഹാള്‍ സ്റ്റേജില്‍ കള്‍ച്ചറല്‍ അക്കാഡമി അഡികൃതരുടെയും കഴിഞ്ഞവര്‍ഷത്തെ കലാതിലകം എമ്മ, കലാപ്രതിഭ പീറ്റര്‍ വടക്കുംചേരി എന്നിവരുടെയും സാമീപ്യത്തില്‍ കത്തീഡ്രല്‍ അസി.വികാരി റവ.ജെയിംസ് ജോസഫ് ഭദ്രദീപം തെളിച്ച് 2018 ലെ യുവജനോത്സവം ഉത്ഘാടനം ചെയ്ത് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. അക്കാഡമി ഡയറക്ടര്‍ ലിന്‍സി വടക്കുംചേരി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ബോര്‍ഡ് മെമ്പേഴ്‌സായ റാണി കാപ്പന്‍, ലിസ റോയ്, റ്റീനാ വര്‍ക്കി, ഷെന്നി പോള്‍, കൈക്കാരന്മാരായ പോള്‍ വടകര, ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍ സിബി പാറേക്കാട്ട് എന്നിവരും മറ്റനേകം വോളണ്ടിയേഴ്‌സും ഈ മത്സരപരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഏകദേശം 10 മണിയോടെ പരിപാടികള്‍ ശുഭപര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.