You are Here : Home / USA News

ഫൊക്കാനയുടെ യുവ പ്രതിനിധിയായി സ്റ്റാൻലി ഇത്തൂണിക്കൽ വീണ്ടും മത്സരിക്കുന്നു

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Tuesday, May 08, 2018 05:57 hrs UTC

ഫ്ലോറിഡ : ഫൊക്കാനയുടെ 2018 -2020 വർഷത്തെ നാഷണൽ കമ്മിറ്റിയിലേക്ക് യുവ പ്രതിനിധിയായി വാഷിംഗ്‌ടൺ ഡി.സി,യിൽനിന്നുള്ള സ്റ്റാൻലി ഇത്തൂണിക്കൽ വീണ്ടും മത്സരിക്കുന്നു.നിലവിൽ ഫൊക്കാനയുടെ യുവ പ്രതിനിധിയായി ദേശീയ കമ്മിറ്റി അംഗമായി തുടരുന്ന സ്റ്റാൻലിയുടെ പ്രവർത്തന മികവിന്റെ അംഗീകാരമായിട്ടാണ് അദ്ദേഹത്തെ തലസ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിക്കാനൊരുങ്ങുന്നത്.

സംഘടനാ രംഗത്ത് മികച്ച പ്രവർത്തങ്ങൾ കാഴ്ചവെച്ചിട്ടുള്ള സ്റ്റാൻലി വാഷിംഗ്‌ടൺ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള അസോസിയേഷൻ ഓഫ് ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ (KAGW )ന്റെ സജീവ പ്രവർത്തകനാണ്. കെ.എ.ഡബ്യു .ജി.യുടെ പബ്ലിസിറ്റി കമ്മിറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹം വളരെ ചെറു പ്രായത്തിൽ തന്നെ സംഘാടനരംഗത്തു കടന്നു വരികയും ഫൊക്കാനയുടെ ദേശീയ തലത്തിൽ യുവക്കളെ പ്രതിനിധികരിച്ചു ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച്ച വയ്‌ക്കുകയും ചെയ്തിട്ടുണ്ട്. വാഷിംഗ്‌ടൺ ഡി.സി സെയിന്റ് മേരീസ് സിറിയൻ ഓർത്തോഡോക്സ് പള്ളിയുടെ മാനേജിങ് കമ്മിറ്റി അംഗമായ സ്റ്റാൻലി യൂത്ത് പ്രതിനിധിയും കഴിഞ്ഞ മൂന്ന് വർഷമായി പള്ളിയുടെ എക്യൂമിനിക്കൽ പ്രതിനിധിയുംകൂടിയാണ്.

ഫൊക്കാനയിൽ യുവ ജനങ്ങൾക്കു വേണ്ടി സ്റ്റാൻലിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവത്തനങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ സേവനങ്ങൾ ഇനിയും ആവശ്യമാണെന്ന് ഫൊക്കാനയുടെ പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന മാധവൻ ബി. നായർ, സെക്രട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജെസി റിൻസി, ജോയിന്റ് ട്രഷറർ പ്രവീൺ തോമസ് എന്നിവരും ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി മത്സരിക്കുന്ന ഡോ.മാത്യു വര്ഗീസും(രാജൻ), ഡോ.മാമ്മൻ സി. ജെക്കബ്, ബെൻ പോൾ, എന്നിവരും നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോയി ടി. ഇട്ടൻ, ദേവസി പാലാട്ടി, വിജി നായർ, എറിക് മാത്യു, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, രാജീവ് ആർ. കുമാർ, റീജിയണൽ വൈസ് പ്രസിഡന്റുമാരായ രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), ഗീത ജോർജ്‌ (കാലിഫോർണിയ), എൽദോ പോൾ (ന്യൂ ജേർസി- പെൻസിൽവാനിയ),ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), ഫ്രാൻസിസ് കിഴക്കേക്കുറ്റ് (ചിക്കാഗോ മിഡ് വെസ്റ്റ് ), ഡോ. രഞ്ജിത്ത് പിള്ള (ടെക്സാസ്) വിമൻസ് ഫോറം ചെയർപേഴ്‌സൺ ആയി മത്സരിക്കുന്ന ലൈസി അലക്സ് ,ഓഡിറ്റർ ആയി മത്സരിക്കുന്ന ചാക്കോ കുര്യൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു

വാഷിംഗ്‌ടൺ ഡി.സിയിലെ ഗ്രീക്ക് എംബസിയിലെ ഉദ്യോഗസ്ഥരായ മത്തായി ഇത്തൂണിക്കലിന്റെയും ലില്ലി മത്തായിയുടെയും രണ്ടു മക്കളിൽ ഇളയവനായ സ്റ്റാൻലി ഡി.സിയിലെ റീഗൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൈന്റ്‌നൻസ് വിഭാഗത്തിൽ ടെക്നിക്കൽ ഉദ്യോഗസ്ഥനാണ്. കമ്പ്യൂട്ടർ സയൻസിൽ ബിരുദവും ഏവിയേഷൻ എൻജിനിയറിങ്ങിൽ ഡിപ്ലോമയും നേടിയിട്ടുള്ള സ്റ്റാൻലി 10 വർഷം മുൻപാണ് അമേരിക്കയിൽ കുടിയേറുന്നത്. ഗ്രീക്കിൽ ജോലിചെയ്യുകയായിരുന്ന മാതാപിതാക്കൾ 20 വർഷം മുൻപ് അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും സ്റ്റാൻലി കേരളത്തിൽ പഠനം തുടരുകയായിരുന്നു.പുത്തൻകുരിശ്‌ എം.എ.എം.ഹയർ സെക്കണ്ടറി സ്കൂളിലെ പഠനത്തിന് ശേഷം വടവുകോട് രാജശ്രീ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ 11 ക്ലാസിൽ പഠിക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.ഏക സഹോദരി ഡാലിയ ചിക്കാഗോയിൽ ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്സ്മെന്റ് മാനേജർ ആണ്. സഹോദരിയുടെ ഭർത്താവ് ജോർജ് മാനുവൽ ഐ.ടി. ഉദ്യോഗസ്ഥനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.