You are Here : Home / USA News

മിസ് ഫൊക്കാന 2018 ന് മറ്റ് കൂട്ടി സാജ് ഗ്രൂപ്പ് സ്പോൺസേർസ് ആയി എത്തുന്നു.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, May 08, 2018 05:54 hrs UTC

2018 ജൂലൈ 4 മുതൽ 7 വരെ ഫിലാഡൽഫിയായിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവെൻഷനു വേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുമ്പോൾ അമേരിക്കൻ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് .ഫൊക്കാന "മിസ്സ്‌ ഫൊക്കാനാ "മത്സരം .അമേരിക്കൻ മലയാളി സുന്ദരികളെ കണ്ടെത്താൻ ഫൊക്കാനാ ദേശീയ കൺവൻഷൻ വേദിയിലാണ് സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള.നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നൽകാറുണ്ട്. ഈ മത്സരത്തിൽ നിന്നു ജയിക്കുന്ന യുവതിയാണ്‌ മിസ് പ്രസ്തുത വർഷത്തെ മിസ്സ്‌ അമേരിക്കൻ മലയാളി സുന്ദരി ആയി പ്രഖ്യാപിക്കും .

മിസ് ഫൊക്കാന 2018 സ്പോൺസർ ചെയ്യുന്നത് ഹോസ്പിറ്റാലിറ്റി രംഗത്ത് തങ്ങളുടേതായ കൈയൊപ്പ്‌ പതിപ്പിച്ച സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ആണ് . അനേകം വർഷങ്ങളായി ഫൊക്കാനയുടെ സഹയാത്രികരാണ് സാജ് ഗ്രൂപ്പിന്റെ സാരഥികളായ സാജൻ വർഗീസും, മിനിസാജനും. കേരളത്തിലെ ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ എന്നും പ്രതീക്ഷകൾക്ക്‌ മുകളിൽ സ്വയം നിലയുറപ്പിച്ചിട്ടുള്ള വിശ്വസ്തമായ പേരാണ് സാജ്. ആതിഥേയത്തെക്കുറിച്ചുള്ള തനതായ കാഴ്ചപ്പാടുകളും സേവനത്തിൽ പുലർത്തുന്ന സമാനതകൾ ഇല്ലാത്ത ഊഷ്മളതയും ആണ് അന്നും ഇന്നും സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ടിനെ വേറിട്ട് നിർത്തുന്നത്.

ഈ സൌന്ദര്യ മത്സരത്തിൽ വിധി കർത്താക്കളാകുന്നത് മലയാള ചലച്ചിത്ര ലോകത്തെയും ,സാംസ്കാരിക ലോകത്തെയും പ്രശസ്തരാണ് .മത്സരത്തില്‍ പങ്കെടുക്കുന്ന യുവതികള്‍ 15 വയസിനും 26 വയസിനും ഇടയിലുള്ളവരും മത്സരാര്‍ത്ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തവരും ആയിരിക്കണം. താത്‌പര്യമുള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ഫോക്കാനാ സംഘടിപ്പിക്കുന്ന സൌന്ദര്യ മത്സരം നാളിതുവരെ വൻ വിജയവും വനിതാ സമൂഹത്തിനു ഒരു മുതൽ കുട്ടാവുകയും ചെയ്തിട്ടുണ്ട് .ഫിലാഡൽഫിയായിൽ നടക്കുവാൻ പോകുന്ന മിസ്സ്‌ ഫൊക്കാന ഒരു ചരിത്ര സംഭവമായി മാറുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷറർ ഷാജി വർഗീസ് ,എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ജോയി ഇട്ടൻ, ട്രസ്റ്റി ബോര്ഡ് ചെയര്മാൻ ജോർജി വർഗീസ് , ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ കൺവൻഷൻ ചെയർമാൻ മാധവൻ നായർ, വിമെൻസ് ഫോറം ചെയർമാൻ ലീല മാരേട്ട് എന്നിവർ അറിയിച്ചു.

മിസ്സ്‌ ഫൊക്കാനാ മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ അറിയുവാന്‍ താത്‌പര്യമുള്ളവര്‍ ചെയർ പേഴ്സൺ ലൈസി അലക്സ്(845 -300 -6339 ),കോ ചെയര്‍മാൻ ലതാ കറുകപ്പള്ളിൽ (845 -553 -5674 )(fokanamanga2014@ gmail.com) എന്നിവരുമായി ബന്ധപ്പെടണo.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.