You are Here : Home / USA News

ലോക കേരളസഭ ഏഴു സ്റ്റാന്റിങ് കമ്മിറ്റികൾക്കു സർക്കാർ രൂപം നൽകി; അമേരിക്കയ്ക്കു പ്രാതിനിധ്യമില്ല

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 03, 2018 03:29 hrs UTC

തിരുവനന്തപുരം∙ ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്തു നടന്ന ലോക കേരളസഭയിൽ രൂപപ്പെടുത്തിയ ആശയങ്ങൾ ചർച്ച ചെയ്ത് നടപ്പാക്കുന്നതിന് ഏഴു സ്റ്റാന്റിങ് കമ്മിറ്റികൾക്ക് സർക്കാർ രുപം നൽകി . 13 മുതൽ 17 വരെ അംഗങ്ങളുള്ള ഓരോ കമ്മിറ്റിയും മൂന്നു മാസത്തിനകം പ്രത്യേകം പ്രത്യേകം റിപ്പോർട്ട് തയാറാക്കും. ആവശ്യമുള്ളപക്ഷം കമ്മിറ്റി അധ്യക്ഷന് ഏതെങ്കിലും ഒരു മേഖലയിലെ വിദഗ്ധനെ ക്ഷണിച്ചു വരുത്തി സഹായം ആവശ്യപ്പെടാം.

പത്മശ്രീ.ഡോ.രവിപിള്ള(ചെയർമാൻ, ലോകകേരളസഭ നിർവ്വഹണവും കേരള വികസന ഫണ്ട് രൂപിപീകരണവും) . 2.പത്മശ്രീ

എം. എ.യൂസഫലി (ചെയർമാൻ ,പ്രവാസി മലയാളി നിക്ഷേപവും സുരക്ഷയും). 3.പത്മശ്രീ.ഡോ. ആസാദ് മൂപ്പൻ (ചെയർമാൻ, പുനരധിവാസവും മടങ്ങിയെത്തിയവർക്കുള്ള വരുമാനമാർഗ്ഗവും).4. വി.സി.റപ്പായി (ചെയർമാൻ,കുടിയേറ്റത്തിന്റെ ഗുണനിലവാരവും സാധ്യതകളും, 5.സുനിത കൃഷ്ണൻ ( ചെയർമാൻ,കുടിയേറ്റ നിയമവും വനിതകളായ കുടിയേറ്റക്കാരുടെ സേവനവും) 6. പ്രൊ.കെ.സച്ചിദാനന്ദൻ (ചെയർമാൻ, കുടിയേറ്റവും സാംസ്കാരിക വിനിമയവും)7. എം.മുകുന്ദൻ (ചെയർമാൻ,ഇന്ത്യയ്ക്ക് അകത്തുള്ള മലയാളിസമൂഹത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കമ്മിറ്റി). നോർക്കാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.കെ. ഇളങ്കോവാൻ ഐഎഎസ് എല്ലാ കമ്മിറ്റികളുടെയും കൺവീനറായും നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ .നമ്പൂതിരി.കെ ജോയിന്റ് കൺവീനറുമായി പ്രവർത്തിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.