You are Here : Home / USA News

ജോൺ ടൈറ്റസ്, ഫോമാ 2018 അവാർഡ് കമ്മറ്റി ചെയർമാൻ.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, May 01, 2018 07:03 hrs UTC

ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സാസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 കാലഘട്ടത്തിൽ, നോർത്ത് അമേരിക്കയിൽ, വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളെ, ചിക്കാഗോയിൽ വച്ചു നടക്കുന്ന 2018 ഫോമാ അന്താരാഷ്ട്ര ഫാമിലി കൺവൻഷനിൽ ആദരിക്കുന്നതിനായി ഫോമായുടെ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ (ബാബു) നേതൃത്വത്തിൽ ഫോമാ 2018 അവാർഡ് കമ്മറ്റി രൂപീകരിച്ചു. ജോൺ ടൈറ്റസിനോടൊപ്പം ന്യൂജേഴ്സിയിൽ നിന്നുള്ള ദിലീപ് വർഗ്ഗീസും, ഡിട്രോയിറ്റിൽ നിന്നുള്ള തോമസ് കർത്തനാൾ എന്നിവർ ചേർന്ന സുശക്തമായ ഒരു കമ്മറ്റിയാണ് അവാർഡ് കമ്മറ്റിയിൽ പ്രവർത്തിക്കുന്നത്.

ആറു വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ നൽകുന്നത്. ഫോമാ ബെസ്റ്റ് ബിസിനസ്സ് വുമൺ, ഫോമാ ബെസ്റ്റ് ബിസിനസ്സ് മാൻ, ഫോമാ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഫോമാ ബെസ്റ്റ് കമ്മ്യൂണിറ്റി ആൻഡ് ചാരിറ്റി പെഴ്സൺ, ഫോമാ ബെസ്റ്റ് മെമ്പർ അസ്സോസിയേഷൻ, ഫോമാ കർഷകരത്നം എന്നിവയാണ് ആറു അവാർഡു വിഭാഗങ്ങൾ.

ഫോമായുടെ അംഗസംഘടനകളിൽ പ്രവർത്തിക്കുന്ന ആർക്കു വേണമെങ്കിലും എല്ലാ മേഖലകളിലും സ്ത്രീസമത്വത്തിന് മുൻതൂക്കം നൽകുന്നതിനാണ് മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായ ഫോമാ ബെസ്റ്റ് ബിസിനസ്സ് വുമൺ അവാർഡ് ഈ പ്രാവിശ്യം ഏർപ്പെടുത്തിയത്. മലയാളി സമൂഹത്തിൽ ഇന്ന് ഒട്ടനവധി ബിസിനസ്സ്കാർ പ്രവർത്തിക്കുന്നുണ്ട്, അത് മുന്നിൽ നിർത്തിയാണ് ബെസ്റ്റ് ബിസിനസ്സ് മാൻ / വുമൺ അവാർഡുകൾ നൽകുന്നത്. സംഘടനയിലും, സാമൂഹിക-സാംസ്ക്കാരിക രംഗങ്ങളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചവർക്കാണ് ഫോമാ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകുന്നത്. ഫോമായിലും അംഗസംഘടനയിലും മലയാളി കമ്മ്യൂണിറ്റിലും തങ്ങളുടെ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചവരും, ചാരിറ്റി പ്രവർത്തങ്ങളിൽ തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിച്ചവർക്കും വേണ്ടിയാണ് ഫോമാ ബെസ്റ്റ് കമ്മ്യൂണിറ്റി അൻഡ് ചാരിറ്റി പേഴ്സൺ. ഫോമായുടെ ഇപ്പോഴുള്ള 75 അംഗ സംഘടനകളിൽ 2016-18 കാലഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച അംഗ സംഘടനയ്ക്കാണ് ഫോമാ ബെസ്റ്റ് മെമ്പർ അസ്സോസിയേഷൻ അവാർഡു ലഭിക്കുക.

ഈ ഭൂഗോളത്തിന്റെ ഏതു കോണിൽ പോയാലും, കൃഷി മലയാളിയുടെ ഒരു വീക്ക്നസ് ആണ്. കൃഷി ചെയ്യുന്ന ലോകത്തിലെ ഏതു മലയാളികൾക്കും ഈ അവാർഡിനായി അപേക്ഷിക്കാം.

നാനൂറോളം ഫാമിലി രജിസ്ട്രേഷനുമായി അമേരിക്കൻ മലയാളി ദേശീയ സംഘടനകൾ നടത്തിയ കൺവൻഷനുകളുടെ ചരിത്രത്തിൽ ഒരു പ്രമുഖ സ്ഥാനം പിടിക്കാൻ ഉതകുന്ന രീതിയിലുള്ള കൺവൻഷനാണ് ചിക്കാഗോയിൽ അരങ്ങേറാൻ പോകുന്നത്. 101 പേരുടെ ചെണ്ടമേളവും, 201 പേരുടെ തിരുവാതിരയും താലപ്പൊലിയുമൊക്കെയായി അമേരിക്കൻ മലയാളി ഉത്സവമായിരിക്കും ഫോമാ അന്താരാഷ്ട്ര ഫാമിലി കൺവൻഷൻ. വിവിധ പ്രായക്കാർക്ക് വേണ്ടിയുള്ള പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ കൺവൻഷൻ, കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉൾപ്പെടുത്തി കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണൽ നെറ്റ് വർക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക www.fomaa.net

ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, ജോൺ ടൈറ്റസ് 253 797 0250.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.