You are Here : Home / USA News

അഴിമതി ആരോപണം: മേയറെ പുറത്താക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 30, 2018 01:01 hrs UTC

ബൊക്കറട്ടൻ∙ ബൊക്കറട്ടൺ മേയർ സൂസൻ ഹെയ്നിയെ ഫ്ളോറിഡ ഗവർണർ റിക് സ്കോട്ട് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഔദ്യോഗിക ഓഫിസ് ദുരുപയോഗം ചെയ്യുക, അഴിമതി ആരോപണം എന്നീ കാര്യങ്ങളുന്നയിച്ച് മേയർക്കെതിരെ കേസെടുത്തതിന്റെ മൂന്നാം ദിവസമാണ് മേയറെ പുറത്താക്കി കൊണ്ടുള്ള ഗവർണറുടെ ഉത്തരവ്. സ്വത്തു സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താതും മേയർക്കെതിരായ കുറ്റാരോപണങ്ങളിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ ഗവർണർ പുറത്താക്കുന്നത് അസാധരാണ സംഭവമാണ്. സിറ്റിയിലെ ജനങ്ങളുടെ താൽപര്യമനുസരിച്ചും സംസ്ഥാന ഗവൺമെന്റിന്റെ തീരുമാന പ്രകാരവും മേയറെ പുറത്താക്കുന്നു എന്നാണ് ഗവർണറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്. മേയറെ പുറത്താക്കിയതിനെ തുടർന്ന് ഡെപ്യൂട്ടി മേയർ സ്കോട്ട് സിംഗറെ അടുത്ത തിരഞ്ഞെടുപ്പുവരെ മേയറുടെ ചുമതല ഏൽപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.