You are Here : Home / USA News

വാക്ക്-ഇൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കി ഇന്ന് ഡി.എം.എ യുടെ മധുരം-18.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, April 28, 2018 12:32 hrs UTC

ഡിട്രോയിറ്റ്: വസന്തത്തിന്റെ തുടക്കത്തിൽ നിൽക്കുന്ന അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തിലെ മലയാളികൾക്ക് ഇന്ന് (ഏപ്രിൽ 28 ശനിയാഴ്ച) ആഘോഷത്തിന്റെ ദിവസമാണ്. കേരളത്തിൽ നിന്നും നായക സങ്കൽപ്പത്തിന് നർമ്മത്തിന്റെ നറുമണം ചാർത്തിയ ബിജു മേനോന്റെ നേതൃത്വത്തിലുള്ള 24 പ്രമുഖ താരങ്ങളെ അണിനിരത്തി കൊണ്ട്, മിഷിഗണിലെ പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ (ഡി.എം.എ.) ഒരുക്കുന്ന സ്റ്റേജ് ഷോ കാണാൻ, മിഷിഗണിലെ വിവിധ സിറ്റികളിൽ നിന്നും ആളുകൾ വൈകിട്ടത്തേക്ക് പരിപാടികൾ നടക്കുന്ന സെന്റ്ക്ലയർ ഷോർ സ്ക്കൂളിലേക്ക് ഒഴുകും.

ഡിട്രോയിറ്റിൽ നടക്കുന്ന ഈ മധുരം 18 എന്ന ചലച്ചിത്ര പ്രതിഭാ സംഗമത്തിന്റെ ടിക്കറ്റ് വിൽപ്പന സകലകാല റെക്കാർഡ് ഭേദിച്ചിരിക്കുന്നു. മെട്രോ ഡിട്രോയിറ്റിലെ ആബാലവൃദ്ധം മലയാളികളും കുടുംബസമേതം സമ്മേളിക്കുന്ന ഈ മാമാങ്കത്തിലെ നിറ സാന്നിധ്യങ്ങളായ ശ്വേതാ മേനോൻ മിയ നോബി കലാഭവൻ ഷാരോൺ ഗായകൻ നജീം തുടങ്ങിയവരെ നേരിൽ കാണാൻ സമയം വൈകിയിട്ടില്ല.

ദൂരെ നിന്നെത്തുന്നവർക്കു വേണ്ടി വാക്ക്-ഇൻ രജിസ്ട്രേഷൻ സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഏകദേശം 37 പേരടങ്ങുന്ന കമ്മറ്റിയാണ് പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
മോഹൻ പനങ്കാവിൽ 248 670 9044, സാം മാത്യൂ 248 982 0734, ഷിബു വർഗീസ് 248 705 9413.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.