You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഡാലസിൽ

Text Size  

Story Dated: Friday, April 27, 2018 03:19 hrs UTC

ഡാലസ്∙ വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ കോൺഫറൻസ് ജൂണിൽ ഡാലസിൽ നടത്തുമെന്നു റീജയൻ ഇലക്ഷൻ കമ്മിഷണർ ചാക്കോ കോയിക്കലേത്, റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, പ്രസിഡന്റ് പി. സി. മാത്യു, വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, വൈസ് ചെയർമാൻ വർഗീസ് കയ്യാലക്കകം, വൈസ് ചെയർ ത്രേസ്യമ്മ നാടാവള്ളിൽ, ട്രഷറർ ഫിലിപ്പ് മാരേട്ട്എ, സ്ട്രാറ്റജി ഫോറം പ്രസിഡണ്ട് സാബു ജോസഫ് സിപിഎ മുതലായവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഡാലസിലെ പ്രൊവിൻസ് ചെയർമാൻ തോമസ് ചെല്ലേത്, പ്രസിഡന്റ് തോമസ് എബ്രഹാം, ജേക്കബ് എബ്രഹാം, ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്കസ്‌മോൻ മൈക്കിൾ, ഷേർലി ഷാജി, ഷാജി നീരക്കൽ, ബെന്നി ജോൺ, സോണി സൈമൺ, സണ്ണി കൊച്ചുപറമ്പിൽ, ജോൺസൻ ഉമ്മൻ, ബിനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിശാലമായ കമ്മിറ്റി രുപം കൊണ്ടു . അഗപ്പേ ഹോം ഹെൽത്ത് പ്രസിഡന്റ് പാസ്റ്റർ ഷാജി കെ. ഡാനിയേൽ ചെയര്മാനായിരിക്കും. കൂടുതൽ റീജിയൻ പ്രവിൻസ് അംഗങ്ങളെ ചേർത്തുകൊണ്ട് കമ്മിറ്റി വിപുലീകരിക്കും.

അമേരിക്ക റീജയന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി വാഷിങ്ടൻ ഡിസി, ഷിക്കാഗോ മുതലായ പുതിയ രണ്ടു പ്രവിൻസുകളുടെ പിറവി ഡബ്ല്യൂഎംസി. അഭിമാനകരമായി കാണുന്നു എന്ന് റീജിയൻ ചെയർമാൻ പനക്കൽ പറഞ്ഞു. ഗ്ലോബൽ യൂണിഫിക്കേഷനു ശേഷം അമേരിക്കയിൽ നടക്കുന്ന ആദ്യ ഗ്ലോബൽ കോണ്ഫറന്സു ന്യൂ ജേഴ്സിയിൽ അരങ്ങേറുന്നതും അഭിമാനമര്ഹിക്കുന്നതായി പ്രസിഡന്റ് ശ്രീ പി. സി. മാത്യു പറഞ്ഞു. അമേരിക്കയിലെ പ്രൊവിൻസുകളായ, ന്യൂയോർക്ക്, ന്യൂജഴ്‌സി, ഫിലഡൽഫിയ, ഷിക്കാഗോ, ഹൂസ്റ്റൺ, ഡാലസ്, വാഷിങ്ടൻ, ഒൿലഹോമ റീജിയൻ കൺവെൻഷനും, ഗ്ലോബൽ സ്‍കോൺവെൻഷനും പങ്കെടുക്കും. ഗ്ലോബൽ കോൺഫറൻസിന്റെ വിജയത്തിനായി തോമസ് മൊട്ടക്കൽ ചെയർമാനായും തങ്കമണി അരവിന്ദൻ കൺവീനറായും കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി റീജിയൻ കോ–ഓർഡിനേറ്റർ കൂടിയായ പി.സി.മാത്യു അറിയിച്ചു.

By: പുത്തൻപുരയ്ക്കൽ മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.