You are Here : Home / USA News

ഫെയര്‍ലെസ് ഹില്‍സ് പള്ളിയിൽ പെരുന്നാളും കണ്‍വന്‍ഷനും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 27, 2018 03:10 hrs UTC

ഫിലഡല്‍ഫിയ∙ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമഥേയത്തിലുള്ള ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാളും കണ്‍വന്‍ഷനും 27 മുതല്‍ 29 വരെ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടും.

27 ന് വെള്ളിയാഴ്ച വൈകുന്നേരം 6 ന് സന്ധ്യാപ്രാര്‍ത്ഥന, 7 ന് റവ.ഫാ. കെ. പി. തോമസിന്റെ വചന ശുശ്രൂഷ എന്നിവ നടക്കും. 28 ന് വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 ന് അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ വചന ശുശ്രൂഷ എന്നിവയും നടക്കും. 29 ന് രാവിലെ 8.30 നു പ്രഭാത നമസ്കാരം, 9.30 ന് വിശുദ്ധ കുര്‍ബാന, 11.30-ന് റാസ, 12.30-നു വാഴ്‌വ്, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. വിവരങ്ങള്‍ക്ക്: റവ.ഫാ. അബു വര്‍ഗീസ് പീറ്റര്‍ (വികാരി ആൻഡ് പ്രസിഡന്റ്) 914 806 4595, ജിബു മാത്യു (സെക്രട്ടറി) 267 270 0473, ജോസ് പാപ്പച്ചന്‍ (ട്രസ്റ്റി) 215 275 5575.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.