You are Here : Home / USA News

ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും റിട്രീറ്റും മേയ് അഞ്ചിനും ആറിനും

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, April 27, 2018 03:07 hrs UTC

ഹൂസ്റ്റൺ: സെന്റ്.മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ മേയ് അഞ്ചിനും ആറിനും വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും റിട്രീറ്റും നടത്തും. ശനിയാഴ്ച വൈകിട്ട് ആറിനു സന്ധ്യാ നമസ്കാരത്തോടെ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. ഞായറാഴ്ച മൂന്നിന്മേൽ കുർബാന, തുടർന്ന് വെച്ചൂട്ട് നേർച്ചയോടെ പെരുന്നാളിനു സമാപനമാകും.

ശനിയാഴ്ച വൈകിട്ട് ആറിനു സന്ധ്യാനമസ്കാരത്തെ തുടർന്നു നടക്കുന്ന റീട്രീറ്റിൽ ഹൂസ്റ്റൺ സെന്റ്.പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് സന്ദേശം നൽകും. തുടർന്ന് എട്ടുമണിക്ക് ആഘോഷമായ പെരുനാൾ പ്രദക്ഷിണവും നേർച്ച വിളമ്പും.

ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്കു ഓസ്റ്റിൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. സാം മാത്യു മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ. പി.എം. ചെറിയാൻ, ദേവാലയ സ്ഥാപകവികാരിയും സീനിയർ വൈദികനുമായ റവ. ഫാ. ജോൺ ഗീവർഗീസ് എന്നിവർ സഹകാർമികരായിരിക്കും
തുടർന്നു വെച്ചൂട്ട് നേർച്ചയോടെ പെരുനാളിനു സമാപനമാകുമെന്നു വികാരി റവ. ഫാ. പി.എം. ചെറിയാൻ അറിയിച്ചു. പെരുന്നാളിന്റെ നടത്തിപ്പിനായി പള്ളി ട്രസ്റ്റി ഇ.കെ. വർഗീസിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. പെരുന്നാളിലേക്കു നേർച്ചകളും സംഭാവനകളും നൽകാൻ ആഗ്രഹിക്കുന്നവർക്കു ദേവാലയത്തിൽ സൗകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
വികാരി റവ. ഫാ. പി.എം. ചെറിയാൻ (281-216-4347),
ദേവാലയ ട്രസ്റ്റി ഇ.കെ. വർഗീസ് (281-468-7081).

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.