You are Here : Home / USA News

ടി.എം.എസ്.ഇന്റര്‍നാഷ്ണല്‍, സ്റ്റുഡന്റ് വിജിന് തുടക്കമായി

Text Size  

Story Dated: Thursday, April 26, 2018 12:29 hrs UTC

സേതു വിദ്യാസാഗര്‍

ടൊറാന്റോ: ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ടൊറാന്റോ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കാനഡായില്‍ പഠനത്തിനായി എത്തിയിരിക്കുന്ന സ്റ്റുഡന്റ്‌സിന്റെ ഒരു കൂട്ടായ്മയായി ടി.എം.എസ്. ഇന്റര്‍നാഷ്ണല്‍ സ്റ്റുഡന്റ് വിഗ് എന്ന പേരിലില്‍ ആരംഭിച്ചു. ഏപ്രില്‍ 22-ാം തിയ്യതി വൈകുന്നേരം 6.30ന് സമാജം സെന്ററില്‍ വച്ച് നടത്തപ്പെട്ട പ്രഥമ സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് ടോമി കോക്കോട് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കുറെ നാളുകളായി വളരെയധികം കുട്ടികള്‍ സ്റ്റുഡന്റായി ഇവിടെയെത്തിയിട്ടുണ്ടെന്നും അവരുടെ ആവശ്യങ്ങള്‍ക്കായി സമാജത്തിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. കേരളത്തില്‍ നിന്നും ഇവിടെയെത്തുന്ന കുട്ടികള്‍ക്ക് അനുഭവപ്പെട്ട വിഷമതകള്‍ കുട്ടികള്‍ പങ്കുവച്ചു. ഇത്തരം ഒരനുഭവങ്ങള്‍ സാധൂകരിക്കുന്നതിന് കേരളത്തില്‍ നിന്നും അയയ്ക്കുന്ന ഏജന്‍സികളുമായി ഒര് ആശയവിനിമയം നടത്തുന്നതിനും വേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നതിനും സമാജം പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

ഈ കൂട്ടായ്മയുടെ നടത്തിപ്പിനായി, ജോര്‍ജ് എസ്‌നാപാനോസ്, ലിസ്‌കൊച്ചുമ്മന്‍ എന്നീ സമാജം കമ്മറ്റിയംഗങ്ങള്‍ സമാജം കോര്‍ഡിനേറ്റര്‍ ആയും, ശ്രീ പോള്‍ ജോണ്‍(വെസ്റ്റ്), അഖില്‍ മേനോന്‍(ഈസ്റ്റ്) എന്നിവര്‍ പ്രധാന കോര്‍ഡിനേറ്റേര്‍സ് ആയും പ്രവര്‍ത്തിക്കും. ജേബിന്‍ ജോര്‍ജ്(ഹംബര്‍ കോളേജ്), ബോണി ചാക്കോ - (ലാപ്ടണ്‍ കോളേജ്), ബെറ്റിനാ ചെഞ്ചേരില്‍(സെന്റീനല്‍ കോളേജ്), ലെബിന്‍ വര്‍ഗീസ്(സെനക്കാ കോളേജ്), ജെബിന്‍ സിറിയക്(ഡുറാം കോളേജ്), ദീപു പ്രഭാഗരന്‍(കേനപര്‍യിന്‍ കോളേജ്), ഹെയിന്‍ഡാ ജോയ്‌സ്(കേബര്‍ഡിയന്‍ കോളേജ്) എന്നിവരെ. വിവിധ കോളേജുകളുടെ പ്രതിനിധികളായ തിരഞ്ഞെടുത്തു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 13-ാം തീയ്യതി വീണ്ടും സാമാജം സെന്ററില്‍ കൂടുവാന്‍ തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.