You are Here : Home / USA News

സാമൂഹ്യ പ്രതിബദ്ധത മുറുകെ പിടിച്ച് ഡിട്രോയ്റ്റ് കേരള ക്ലബ്

Text Size  

Story Dated: Wednesday, April 25, 2018 01:41 hrs UTC

അലന്‍ ചെന്നിത്തല

 

ഡിട്രോയ്റ്റ്: മിഷിഗണിലെ ആദ്യ ഇന്ത്യന്‍ സാംസ്കാരിക സംഘടനയായ ഡിട്രോയ്റ്റ് കേരള ക്ലബ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മക്കൊന്പ് കൗണ്ടി ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്ന പ്രസ്ഥാനത്തോടു ചേര്‍ന്ന് റിസ്‌റ്റോര്‍ എന്ന പദ്ധതിയില്‍ സേവനം നല്‍കി മാതൃകയായി. സാമൂഹ്യ പ്രതിബദ്ധതയോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും സാമൂഹ്യ പദ്ധതികളുടേയും ഭാഗമായി നടത്തപ്പെട്ട സേവന പരിപാടിയില്‍ പ്രാബ്‌സ് ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ ജോളി ഡാനിയേല്‍, ദീപാ പ്രഭാകര്‍, ജോബി മംഗലത്ത്, സുനില്‍ ചാട്ടവീട്ടില്‍, രൂബന്‍ ഡാനിയേല്‍, നേഹ ഡാനിയേല്‍, രാഹുല്‍ പ്രഭാകര്‍, ക്രിസ്റ്റിന്‍ മംഗലത്ത് എന്നിവര്‍ പങ്കെടുത്തു. റിസ്‌റ്റോര്‍ എന്ന പ്രസ്ഥാനത്തിലൂടെ ഭവനങ്ങളുടെ അറ്റകുറ്റപണികള്‍ക്കും പുനരുദ്ധാരണത്തിനും ആവശ്യമായ സാധനങ്ങള്‍ പൊതുസമൂഹത്തിന് തുച്ഛമായ വിലയില്‍ വില്‍ക്കുന്ന സേവനമാണ് നല്‍കുന്നത്. ഇതിലൂടെ സമൂഹത്തില്‍ സാന്പത്തികമായി ബുദ്ധമുട്ടുകള്‍ അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്നു. സമൂഹത്തില്‍ താഴെതട്ടില്‍ കഴിയുന്നവരെ ഒരു കൈ സഹായിക്കുക എന്ന വീക്ഷണത്തോടെയാണ് കേരള ക്ലബ് ഇത്തരം പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.