You are Here : Home / USA News

കേരളാ ക്രിക്കറ്റ് ലീഗിന്റെ നാലാം സീസണിന് ഏപ്രില്‍ 21 നു തുടക്കം

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Friday, April 20, 2018 07:36 hrs UTC

നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക പ്രേമികളുടെ ആവേശമായ കേരളാ ക്രിക്കറ്റ് ലീഗിന്റെ നാലാം സീസണിന് ഏപ്രില്‍ 21 നു തുടക്കം കുറിക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി തണുപ്പിന്റെയും മഞ്ഞിന്റെയും ആലസ്യത്തില്‍ മയങ്ങി കിടന്ന െ്രെടസ്‌റ്റേറ്റ് സമൂഹത്തിനു പുത്തന്‍ ഉണര്‍വ് സമ്മാനിച്ച് ഇനി കാത്തിരിക്കുന്നത് ആറു മാസം നീളുന്ന ആവേശോജ്വലമായ ക്രിക്കറ്റ് ദിനങ്ങള്‍. ഏപ്രില്‍ 21ന് നടക്കുന്ന വര്‍ണശബളമായ ഉദ്ഘാടന ചടങ്ങുകള്‍ക്കൊപ്പം ലീഗിലുളള വിവിധ ടീമുകളിലെ കളിക്കാരെ കോര്‍ത്തിണക്കി നടക്കുന്ന പ്‌ളേയേഴ്‌സ് കപ്പ് ഗെയിമുകളോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും .സമൂഹത്തിലെ പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നായകരും , മലയാളി സംഘടനകളിലെ നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ഇവരെ കൂടാതെ ലീഗിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയ ഗ്ലോബല്‍ ഐ റ്റി ചെയര്‍മാന്‍ സജിത്ത് നായര്‍, പ്ലാറ്റിനം സ്‌പോണ്‍സഴ്‌സ് റിയ ട്രാവെല്‍സ്, സണ്‍ റണ്‍ എന്നിവരുടെ പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഈ വര്‍ഷം പത്ത് ടീമുകള്‍ ആണ് കെ.സി.എല്‍ ട്രോഫിക്കായി മാറ്റുരക്കുന്നതു എന്നത് കുറഞ്ഞ കാലയളവില്‍ ലീഗിനുണ്ടായ വന്‍ സ്വീകാര്യതയുടെയും വളര്‍ച്ചയുടേയും നേര്‍ക്കാഴ്ചയാണ് .

ഏതാനും മാസങ്ങളായി തീവ്രമായ പ്രാക്ടീസ് സെഷനുകളിലൂടെ തങ്ങളുടെ കഴിവുകള്‍ രാകി മിനുക്കി എടുത്തുകൊണ്ടിരുന്ന മുന്നൂറില്‍ പരം ക്രിക്കറ്റ് പ്രതിഭകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ അത് വേനല്‍ച്ചൂടിനെയും കവച്ചു വയ്ക്കുന്ന ക്രിക്കറ്റ് ആവേശച്ചൂടിലേയ്ക്ക് വഴി മാറുമെന്നതില്‍ സംശയമില്ല. കൂറ്റന്‍ സിക്‌സറുകളുടെ ഇടിമുഴക്കത്തിനായും വിക്കറ്റ് വീഴ്ച്ചകളുടെ ആവേശത്തിമിര്‍പ്പിനായും , ഉജ്വല ഫീല്‍ഡിങ് പ്രകടനങ്ങളുടെ ദൃശ്യവിരുന്നിനായും കേരളാ ക്രിക്കറ്റ് ലീഗിന്റെ മത്സരങ്ങള്‍ക്കായി ആരാധകര്‍ വമ്പിച്ച പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.