You are Here : Home / USA News

കാൻജ് മദേഴ്‌സ് ഡേ ആഘോഷങ്ങളും കാൻജ് കെയേഴ്‌സ് ചാരിറ്റി ഡിന്നറും

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Friday, April 20, 2018 01:58 hrs UTC

ന്യൂജഴ്‌സി∙ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജ്) മദേഴ്‌സ് ഡേ ആഘോഷങ്ങളും കാൻജ് കെയേഴ്‌സ് ചാരിറ്റി ഡിന്നറും 2018 മേയ് 19 ശനിയാഴ്ച വൈകിട്ട്. കേരള അസ്സോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജ്) യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ നിർധനരും നിരാലംബരും ആയ ഭവനരഹിതർക്കു വീട് നിർമിച്ചു കൊടുക്കാൻ ലക്ഷ്യമിടുന്ന കാൻജ് കെയർ ഹൗസിങ് പ്രോജക്റ്റ് വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായി 2018 മേയ് 19 ശനിയാഴ്ച വൈകിട്ട് ചാരിറ്റി ഡിന്നർ സംഘടിപ്പിക്കുന്നു.കൂടാതെ സമൂഹത്തിലെ അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി മദേഴ്‌സ് ഡേ സെലിബ്രേഷൻസ്‌, ഗ്രാൻഡ് മദേഴ്‌സ് റെക്കഗ്‌നിഷൻ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകുന്നു.

പ്രമുഖ നർത്തകിയും സാമൂഹിക സാംസ്കാരിക പ്രവർത്തകയുമായ ബീന മേനോന്റെ കലാശ്രീ സ്കൂൾ ഓഫ് ആർട്സിന്റെ പ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങിലെത്തുന്നു. ഐറിഷ് ബാൻഡ് എന്ന പ്രമുഖ ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് കൂടാതെ അമ്മമാർക്കും മുത്തശ്ശിമാർക്കും വേണ്ടി കലാമത്സരങ്ങൾ അടക്കമുള്ള വിഭാഗങ്ങളും ആഘോഷങ്ങൾക്ക് നിറമേകും, എല്ലാ വിഭാഗങ്ങളിലുമുള്ള മത്സരങ്ങൾ, ടോക്ക് ഷോകൾ തുടങ്ങി ഒരു ഫുൾ പാക്ക് എന്റർടൈൻമെന്റ് ആണ് തങ്ങൾ അതിഥികൾക്ക് വേണ്ടി ഒരുക്കുന്നതെന്ന് ദീപ്തി നായർ സോഫി വിൽ‌സൺ, സൗമ്യ റാണ എന്നിവർ പറഞ്ഞു. കൂടാതെ പരിഷ്കരിച്ച വെബ്സൈറ്റിന്റെ റീ ലോഞ്ചിങ്ങും പരിപാടിയോടനുബന്ധിച്ച് ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡന്റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറർ ബൈജു വർഗീസ്, വൈസ് പ്രസിഡന്റ്‌ ജയൻ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സോഫി വിൽ‌സൺ (ചാരിറ്റി അഫയേഴ്സ്), സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്സ്), സൗമ്യ റാണ (കൾച്ചറൽ അഫയേഴ്സ് ) സ്വപ്ന രാജേഷ് (എക്സ് ഒഫീഷ്യൽ ) ബസന്ത് എബ്രഹാം (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ) കൂടാതെ ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ ആനി ജോർജ്, ട്രസ്റ്റി ബോർഡ് മെംബറും ഫോമാ ജനറൽ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പിൽ, ജോസ് വിളയിൽ,മാലിനി നായർ, റോയ് മാത്യു, അലക്സ് മാത്യു, സ്മിത മനോജ് തുടങ്ങി എല്ലാവരും ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പിന്നണിയിലുണ്ട്,

നിർധനരായ മനുഷ്യർക്ക് വേണ്ടി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകയാകുമെന്നു പ്രതീക്ഷയ്ക്കുന്നുവെന്നും നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും വിളിക്കുക : ജയിംസ് ജോർജ്- 973-985-8432, ദീപ്തി നായർ - 732-318-0574.ജോസഫ് ഇടിക്കുള - 201-421-5303.

സന്ദർശിക്കുക : www.kanj.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.