You are Here : Home / USA News

മാസ്‌കോണ്‍ വളര്‍ച്ചയുടെ പത്താംവര്‍ഷത്തിലേക്ക് നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 18, 2018 12:56 hrs UTC

കണക്ടിക്കട്ട്∙ വളര്‍ച്ചയുടെ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ പുതിയ സാരഥികളെ ഈവര്‍ഷത്തെ പൊതുയോഗം ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തു.

വില്‍സണ്‍ പൊട്ടയ്ക്കല്‍ (പ്രസിഡന്റ്), സുജനന്‍ ടി.പി, ടിജോ ജോഷ് (വൈസ് പ്രസിഡന്റുമാര്‍), ശ്രീജിത്ത് മാമ്പറമ്പത്ത് (സെക്രട്ടറി), ലീന കുരുവിള (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് ശ്രീധരന്‍ (ട്രഷറര്‍), സിബി കൈതാരത്ത് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഉണ്ണി തോയക്കാട്ട്, ജോജി ജോസഫ്, ബൈജു വര്‍ക്കി, സുധി ബാലന്‍, മഹിമ കുര്യന്‍, സുഷതരണ്‍ എന്നിവരേയും തിരഞ്ഞെടുത്തു.

അതിവിപുലമായ പരിപാടികളോടെ മാസ്‌കോണിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുവാനും യോഗം തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.